അടിയൊഴുക്കുകൾ

ഐ.വി. ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, സീമ, മേനക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അടിയൊഴുക്കുകൾ. എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[1]കാസിനോ പിൿചേഴ്സിന്റെ ബാനറിൽ കൊച്ചുമോൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്.[2][3]

അടിയൊഴുക്കുകൾ
സംവിധാനംഐ.വി. ശശി
നിർമ്മാണംകൊച്ചുമോൻ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ
സംഗീതംശ്യാം
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
വിതരണംസെഞ്ച്വറി ഫിലിംസ്
സ്റ്റുഡിയോകാസിനോ ഫിലിംസ്
റിലീസിങ് തീയതി1984
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം132 മിനിറ്റ്

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
മമ്മൂട്ടികരുണൻ
മോഹൻലാൽഗോപി
റഹ്‌മാൻചന്ദ്രൻ
വിൻസെന്റ്കുമാരൻ മൂപ്പൻ
ബാലൻ കെ. നായർ
മണിയൻപിള്ള രാജുജയരാജൻ
ബഹദൂർകുഞ്ഞിക്ക
സത്താർനാരായണൻ
പറവൂർ ഭരതൻ
ശങ്കരാടിജോസഫ്
കുതിരവട്ടം പപ്പുശിവൻ കുട്ടി
ജോണിഗോവിന്ദൻ
ജനാർദ്ദനൻഹംസ
സീമദേവയാനി
മേനകമാധവി
സുകുമാരിരാധ
കവിയൂർ പൊന്നമ്മമറിയാമ്മ
മണവാളൻ ജോസഫ്

സംഗീതം

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശ്യാം ആണ്.

അണിയറ പ്രവർത്തകർ

ഛായാഗ്രഹണംജയനൻ വിൻസെന്റ്
ചിത്രസം‌യോജനംകെ. നാരായണൻ
ചമയംഎം. ഒ. ദേവസ്യ
വസ്ത്രാലങ്കാരംഎം.എം. കുമാർ
സംഘട്ടനംത്യാഗരാജൻ
പരസ്യകലപി.എൻ. മേനോൻ
പ്രോസസിങ്ങ്വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണംഅൻസാരി
അസോസിയേറ്റ് ഡയറക്ടർജോമോൻ
അസിസ്റ്റന്റ് ഡയറക്ടർഅനിൽ കുമാർ
കോ-പ്രൊഡ്യൂസർമമ്മൂട്ടി, മോഹൻലാൽ, ഐ.വി. ശശി, സീമ

പുരസ്കാരങ്ങൾ

  • 1984 – കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച നടൻ : മമ്മൂട്ടി
  • 1984 – ഫിലിംഫെയർ അവാർഡ് മികച്ച നടൻ : മമ്മൂട്ടി

അവലംബം

  1. "STATE FILM AWARDS 1984". Kerala Information and Public Relations Department. ശേഖരിച്ചത്: 2013 സെപ്റ്റംബർ 20.
  2. അടിയൊഴുക്കുകൾ – മലയാളസംഗീതം.ഇൻഫോ
  3. അടിയൊഴുക്കുകൾ (1984) - മലയാളചലച്ചിത്രം.കോം

പുറത്തേയ്ക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.