പട്ടണപ്രവേശം

ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പട്ടണപ്രവേശം. 1987-ൽ പുറത്തിറങ്ങിയ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സി.ഐ.ഡി.മാരായി മാറിയ ദാസനും (മോഹൻലാൽ) വിജയനും (ശ്രീനിവാസൻ) അന്വേഷിക്കുന്ന ഒരു കൊലപാതക കേസാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. മോഹൻലാലിനും ശ്രീനിവാസനുമൊപ്പം കരമന ജനാർദ്ദനൻ നായർ, അംബിക, തിലകൻ എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

പട്ടണപ്രവേശം
വി.സി.ഡി. പുറംചട്ട
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംസിയാദ് കോക്കർ
രചനശ്രീനിവാസൻ
അഭിനേതാക്കൾ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശ്യാം
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
വിതരണംസെൻട്രൽ പിക്ചേഴ്സ്
സ്റ്റുഡിയോകോക്കേഴ്സ് ഫിലിംസ്
റിലീസിങ് തീയതി1988
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം158 മിനിറ്റ്

അഭിനേതാക്കൾ

  • മോഹൻലാൽ – ദാസൻ (രാംദാസ്)
  • ശ്രീനിവാസൻ – വിജയൻ
  • കരമന ജനാർദ്ദനൻ നായർ – പ്രഭാകരൻ തമ്പി
  • അംബിക – ഗീത
  • തിലകൻ – അനന്തൻ നമ്പ്യാർ
  • കെ.പി.എ.സി. ലളിത – ഗീതയുടെ അമ്മായിയമ്മ
  • അസീസ് – പോലീസ് ഓഫീസർ
  • എൻ.എൽ. ബാലകൃഷ്ണൻ – ഐസക്ക്
  • പറവൂർ ഭരതൻ – പ്രൊഫ. വിദ്യാധരൻ
  • ഫിലോമിന – പ്രഭാകരൻ തമ്പിയുടെ അമ്മ
  • ഇന്നസെന്റ് – ബാലൻ
  • മാമുക്കോയ – ഗഫൂർ
  • മാള അരവിന്ദൻ – ദാമു
  • പ്രതാപചന്ദ്രൻ – അശോക് വർമ്മ
  • ഒടുവിൽ ഉണ്ണികൃഷ്ണൻ – ആഭ്യന്തരമന്ത്രി

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ശിശിരമേ നീ"  സതീഷ് ബാബു 4:41
2. "സൗഭാഗ്യം"  കൊച്ചിൻ ഇബ്രാഹിം, സതീഷ് ബാബു 4:48
3. "ശിശിരമേ നീ"  കെ.എസ്. ചിത്ര 4:41

ഇതും കൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.