ഭരതം

1991ൽ ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭരതം. പ്രണവം ആർട്സ്ന്റെ ബാനറിൽ മോഹൻലാലാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, നെടുമുടി വേണു, ഉർവ്വശി, ലക്ഷ്മി, മുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവീന്ദ്രൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ വളരെ പ്രസിദ്ധമാണ്.

ഭരതം
ഡി വി ഡി കവർ
സംവിധാനംസിബി മലയിൽ
നിർമ്മാണംമോഹൻലാൽ
കഥഎ.കെ. ലോഹിതദാസ്
തിരക്കഥലോഹിതദാസ്
അഭിനേതാക്കൾ
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രൻ മാസ്റ്റർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഭൂമിനാഥൻ
വിതരണംസെവൻ ആർട്സ് റിലീസ്
സ്റ്റുഡിയോപ്രണവം ആർട്സ്
റിലീസിങ് തീയതി1991 മാർച്ച്‌ 29
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം147 മിനിറ്റ്

1991-ൽ മൂന്നു ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും അഞ്ചു സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും ഈ ചലച്ചിത്രം കരസ്ഥമാക്കി.

അഭിനേതാക്കൾ

  • മോഹൻലാൽ
  • നെടുമുടി വേണു
  • ഉർവ്വശി
  • ലക്ഷ്മി
  • മുരളി
  • കവിയൂർ പൊന്നമ്മ
  • തിക്കുറിശ്ശി സുകുമാരൻ നായർ
  • കെ.പി.എ.സി. ലളിത
  • ലാലു അലക്സ്
  • ഒടുവിൽ ഉണ്ണികൃഷ്ണൻ
  • ബോബി കൊട്ടാരക്കര

ഗാനങ്ങൾ

കൈതപ്രം രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരുക്കുന്നത് രവീന്ദ്രൻ മാസ്റ്ററാണ്. യേശുദാസും, ചിത്രയും, ബാലമുരളികൃഷ്ണയുമാണ്‌ ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

നംഗാനംപാടിയത്
1ഗോപാംഗനേകെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
2ധ്വനിപ്രസാദംഎം. ബാലമുരളീകൃഷ്ണ, കെ.ജെ. യേശുദാസ്
3രഘുവംശപതേകെ.ജെ. യേശുദാസ്
4രാമകഥാകെ.ജെ. യേശുദാസ്
5ശ്രീ വിനായകംഎം. ബാലമുരളീകൃഷ്ണ, കെ.ജെ. യേശുദാസ്

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

  • മികച്ച രണ്ടാമത്തെ ചിത്രം
  • മികച്ച നടൻ : മോഹൻലാൽ
  • മികച്ച നടി : ഉർവ്വശി
  • മികച്ച സംഗീതസംവിധായകൻ : രവീന്ദ്രൻ മാസ്റ്റർ
  • പ്രത്യേക ജൂറി പുരസ്കാരം : നെടുമുടി വേണു

ഫിലിം ക്രിട്ടിക്സ് അവാർഡ്

  • മികച്ച തിരക്കഥാകൃത്ത് : എ.കെ. ലോഹിതദാസ്

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഭരതം
  • ഭരതം – മലയാളസംഗീതം.ഇൻഫോ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.