ദൃശ്യം

മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് ദൃശ്യം.[2] ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ ഒരു മലയോര കർഷകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ മീനയാണ് അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുന്നത്. വിനു തോമസാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. അനിൽ ജോൺസൺ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. സുജിത് വാസുദേവാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ദൃശ്യത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്.[3] ദൃശ്യം 150 ദിവസം പിന്നിട്ടു തിയറ്ററിൽ നിറഞ്ഞ് പ്രദർശിപ്പിച്ചു

ദൃശ്യം
Visuals Can Be Deceiving
സംവിധാനംജിത്തു ജോസഫ്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനജിത്തു ജോസഫ്
അഭിനേതാക്കൾമോഹൻലാൽ
മീന
കലാഭവൻ ഷാജോൺ
സിദ്ദിഖ്
ആശ ശരത്
അൻസിബ
സംഗീതംഅനിൽ ജോൺസൺ
വിനു തോമസ്
പശ്ചാത്തലസംഗീതം:
അനിൽ ജോൺസൺ
ഛായാഗ്രഹണംസുജിത് വാസുദേവ്
ചിത്രസംയോജനംഅയൂബ് ഖാൻ
വിതരണംആശിർവാദ് റിലീസ് Through മാക്സ്‌ലാബ്
സ്റ്റുഡിയോആശിർവാദ് സിനിമാസ്
റിലീസിങ് തീയതി
  • 19 ഡിസംബർ 2013 (2013-12-19)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്Rs.4.60 കോടി[1]
സമയദൈർഘ്യം164 മിനിറ്റ്

കഥാസംഗ്രഹം

ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിൾ ടി.വി. സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി (മോഹൻലാൽ). ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും (മീന) മക്കളായ അഞ്ജുവും അനുവുമാണ് (അൻസിബ, എസ്തേർ). മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്‌ ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്‌. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത്‌ പോലീസ്‌ ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളും പോലീസുമായുള്ള എലിയും പൂച്ചയും കളിയുമാണ്‌ ചിത്രം പറയുന്നത്.

അഭിനേതാക്കൾ

  • മോഹൻലാൽ - ജോർജ്ജുകുട്ടി
  • മീന - റാണി
  • അൻസിബ ഹസ്സൻ - അഞ്ജു
  • എസ്തർ അനിൽ - അനു
  • കലാഭവൻ ഷാജോൺ - കോൺസ്റ്റബിൾ സഹദേവൻ
  • സിദ്ദിഖ് - പ്രഭാകർ
  • ആശ ശരത് - ഐ.ജി. ഗീത പ്രഭാകർ
  • കോഴിക്കോട് നാരായണൻ നായർ - കോയ
  • പി. ശ്രീകുമാർ - റാണിയുടെ അച്ഛൻ
  • ശോഭ മോഹൻ - റാണിയുടെ അമ്മ
  • റോഷൻ ബഷീർ - വരുൺ
  • അനീഷ് മേനോൻ - രാജേഷ്
  • ഇർഷാദ് - എസ്.ഐ. സുരേഷ് ബാബു
  • കുഞ്ചൻ - ഹെഡ് കോൺസ്റ്റബിൾ മാധവൻ
  • കലാഭവൻ റഹ്മാൻ - ബസ് കണ്ടക്ടർ
  • കൂട്ടിക്കൽ ജയചന്ദ്രൻ - ബസ് കണ്ടക്ടർ
  • കലാഭവൻ ഹനീഫ് - തിയേറ്റർ ഓപ്പറേറ്റർ
  • ആന്റണി പെരുമ്പാവൂർ - ആന്റണി

നിർമ്മാണം

മെമ്മറീസ് എന്ന ചിത്രത്തിനു മുമ്പ് തന്നെ ജിത്തു ജോസഫ് ദൃശ്യത്തിന്റെ രചന നിർവഹിച്ചിരുന്നു. അദ്ദേഹം പറയുന്നു, "മൈ ബോസിന്റെ പ്രഖ്യാപനത്തിനും ചിത്രീകരണത്തിനുമിടയിലായാണ് ഞാൻ ദൃശ്യം എഴുതിയത്".[4] സംവിധായകന്റെ മുൻചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ദൃശ്യം. അദ്ദേഹം പറയുന്നു, "വ്യത്യസ്ത ചിത്രങ്ങൾക്ക് വ്യത്യസ്ത പരിചരണമാണ് വേണ്ടത്. മെമ്മറീസ് എന്ന ചിത്രത്തിനു വേണ്ടി ഞാൻ കുറേയധികം കഠിനാദ്ധ്വാനം ചെയ്തു എന്തെന്നാൽ ആ ചിത്രത്തിൽ ധാരാളം ട്വിസ്റ്റുകളും ടേണുകളും ഉണ്ടായിരുന്നതോടൊപ്പം ചിത്രത്തിന്റെ വിഷയം വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നുമായിരുന്നു. എന്നാൽ ദൃശ്യം എന്നത് പ്രത്യേക പ്രയത്നങ്ങൾ എടുക്കേണ്ടതില്ലാത്ത പൂർണ്ണമായും തിരക്കഥയിൽ അധിഷ്ഠിതമായ ചിത്രമാണ്. പൂർണ്ണമായും തിരക്കഥയിൽ നിന്നുകൊണ്ട് ചിത്രീകരിച്ചതിനാൽ, അദ്ധ്വാനം കൂടാതെ ചിത്രീകരണം പൂർത്തീകരിക്കാൻ കഴിഞ്ഞു."[4]

ഇതു കൂടി കാണുക

  • എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ മലയാള ചലച്ചിത്രങ്ങൾ

അവലംബം

  1. Bhaskaran, Gautaman (9 January 2014). "Mohanlal's aam aadmi is a surprise hit in Drishyam". Hindustan Times. മൂലതാളിൽ നിന്നും 10 March 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 12 January 2014.
  2. "Jeethu's Mohanlal film is 'Drishyam'". Sify.com. August 25, 2013. Retrieved December 20, 2013.
  3. Vijay George (November 21, 2013). "On Location: Drishyam - The family guy’s predicament". The Hindu. Retrieved December 20, 2013.
  4. Parvathy Nambidi (December 19, 2013). "Drishyam: On a Family Outing". The New Indian Express. Retrieved December 20, 2013.

പുറത്തേക്കുള്ള കണ്ണികൾ

നിരൂപണം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.