ഇർഷാദ്

മലയാളചലച്ചിത്രനടനും ടെലിവിഷൻ അഭിനേതാവുമാണ് ഇർഷാദ്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്.[1]

തൃശ്ശൂർ ജില്ലയിൽ കേച്ചേരി അബ്ദുവിന്റെയും നഫീസയുടേയും അഞ്ചുമക്കളിൽ മൂന്നാമനായി ജനിച്ചു. സ്‌കൂൾ-കോളേജ് കാലഘട്ടത്തിൽ പല നാടകങ്ങളിലും അഭിനയിച്ചിരുന്നു. 1998-ൽ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്. സഹനടനായി പ്രവർത്തിക്കുന്ന ഇർഷാദ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ടി.വി. ചന്ദ്രൻ, പി.ടി. കുഞ്ഞുമുഹമ്മദ്, പ്രിയനന്ദനൻ, ഡോ. ബിജു, മധു കൈതപ്രം തുടങ്ങിയ സംവിധായകരോടൊപ്പം ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചു.[1]

അഭിനയിച്ച ചലച്ചിത്രങ്ങൾ

പുരസ്കാരങ്ങൾ

മാധവം എന്ന ടെലിവിഷൻ സീരിയലിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച ടി.വി. സഹനടനുള്ള പുരസ്കാരം നേടി.[1] ക്രിട്ടിക്‌സ് അവാർഡുൾപ്പെടെ മറ്റുചില പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

അവലംബം

  1. "ഇനി ഞാനൊരു പുള്ളിപ്പുലി". മാതൃഭൂമി. 2013 ഒക്ടോബർ 24. ശേഖരിച്ചത്: 2013 ഒക്ടോബർ 24.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.