പുലിജന്മം

മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഒരു മലയാളചലച്ചിത്രമാണ്‌ പുലിജന്മം. ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ. പ്രഭാകരൻ രചിച്ച നാടകത്തെ അടിസ്ഥാനമാക്കി എൻ.ശശിധരനും എൻ. പ്രഭാകരനും ചേർന്ന് രചിച്ച തിരക്കഥയാണ് ചലച്ചിത്രത്തിന് ആധാരം. പ്രിയനന്ദനൻ ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകൻ. 2006-ലെ കേന്ദ്ര ഗവൺമെന്റിന്റെ മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം ഈ ചിത്രത്തിനു ലഭിച്ചു.[1]. മുരളി, സിന്ധു മേനോൻ, വിനീത് കുമാർ, സം‌വൃത സുനിൽ, സലീം കുമാർ എന്നിവരാണ്‌ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

പുലിജന്മം
സംവിധാനംപ്രിയനന്ദനൻ
നിർമ്മാണംഎം.ജി. വിജയ്
രചനഎൻ. പ്രഭാകരൻ
അഭിനേതാക്കൾമുരളി
സിന്ധു മേനോൻ
വിനീത് കുമാർ
സം‌വൃത സുനിൽ
സലീം കുമാർ
ഗാനരചനകൈതപ്രം
കെ. സച്ചിദാനന്ദൻ
സംഗീതംകൈതപ്രം വിശ്വനാഥൻ
ഛായാഗ്രഹണംകെ.ജി. ജയൻ
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോഅമ്മ ഫിലിംസ്
റിലീസിങ് തീയതി2006 മേയ്
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • മുരളി – പ്രകാശൻ, കാരി ഗുരുക്കൾ
  • സിന്ധു മേനോൻ – വെള്ളാച്ചി, ഷെഹനാസ്
  • സം‌വൃത സുനിൽ – പ്രകാശന്റെ അനിയത്തി
  • വിനീത് കുമാർ
  • വി.കെ. ശ്രീരാമൻ
  • സലീം കുമാർ

അവലംബം

  1. http://news.webindia123.com/news/Articles/India/20080610/970435.html

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.