ഇന്ത്യാവിഷൻ

മലയാളത്തിലെ ആദ്യത്തെ വാർത്താധിഷ്ഠിത ടെലിവിഷൻ ചാനലാണ് ഇന്ത്യാവിഷൻ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ചാനൽ മലയാള ദൃശ്യമാദ്ധ്യമരംഗത്ത് വാർത്താപ്രക്ഷേപണരീതിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. വാർത്തകൾക്കും വാർത്താധിഷ്ഠിത പരിപാടികൾക്കുമായിരുന്നു ഇതിൽ പ്രാധാന്യം. 2003-ലാണ്‌ ഈ ചാനൽ ആരംഭിച്ചത്.തൊഴിലാളി തർക്കവും, സാമ്പത്തിക പ്രതിസന്ധിയും മൂലം 2015 മാർച്ച്‌ 31-ന് പ്രവർത്തനം അവസാനിപ്പിച്ചു.

ഇന്ത്യാവിഷൻ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ്
തരംഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Brandingഇന്ത്യാവിഷൻ
രാജ്യം ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്
ആരംഭം2003 ജൂലൈ 14
വെബ് വിലാസംഇന്ത്യാവിഷൻ ടിവി

യെസ് ഇന്ത്യാവിഷൻ

ഇന്ത്യാവിഷന്റെ മുഴുസമയ വിനോദചാനലായിരുന്നിത്. യാത്ര, ലൈഫ് സ്റ്റൈൽ, ഫാഷൻ, സോഷ്യൽ നെറ്റ് വർക്ക്, സംഗീതം, സിനിമ, യെസ് ക്‌ളാസിക്‌സ്, ജിപ്‌സി, മ്യൂസിക് കഫേ, യെസ്റ്റർഡേ, ഗുഡ് ഫുഡ് മുതലായ അനേകം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്.[1]

ആസ്ഥാനം

എറണാകുളം നഗരത്തിലെ പാലാരിവട്ടത്ത് ദേശീയപാത - 47 ന് സമീപമാണ് ചാനലിന്റെ ആസ്ഥാനം.

സംപ്രേഷണം നിലക്കൽ

മാനേജ്‌മെന്റിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഇന്ത്യാവിഷൻ ചാനലിലെ എഡിറ്റോറിയൽ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് 2014 മാർച്ച് 13-ന് ചാനൽ (താൽകാലികമായി) സംപ്രേഷണം നിലച്ചു. തുടർന്ന് തത്സമയ സംപ്രേഷണം നിലച്ചതോടെ നേരത്തെ റെക്കോഡ് ചെയ്ത വാർത്തകളാണ് സംപ്രഷണം ചെയ്തിരുന്നത്.[2]

സാരഥികൾ

  • എം.ടി. വാസുദേവൻ നായർ-ചീഫ് പ്രോഗ്രാം കൺസൽട്ടന്റ്
  • ജമാലുദ്ദീൻ ഫാറൂഖ്-റസിഡന്റ് ഡയരക്ടർ

അവലംബം

  1. http://www.indiavisiontv.com/2012/04/09/58927.html
  2. സംപ്രേഷണം നിലച്ചു, ഇന്ത്യാവിഷൻ (2014 മാർച്ച് 13). "ഇന്ത്യാവിഷൻ സംപ്രേഷണം നിലച്ചു". മാതൃഭൂമി. ശേഖരിച്ചത്: 2014 മാർച്ച് 13.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.