തത്തമ്മ

ദേശാഭിമാനി ദിനപത്രം പുറത്തിറക്കുന്ന മലയാളത്തിലെ കുട്ടികളുടെ ഒരു ദ്വൈവാരികയാണ് തത്തമ്മ. പതിമൂന്നു വർഷമായി കണ്ണൂരിൽ നിന്നുമാണ് ഈ ദ്വൈവാരിക പ്രസിദ്ധീകരിക്കുന്നത്. ഓ.എൻ.വി.കുറുപ്പാണ് മുഖ്യ പത്രാധിപർ. കഥകൾ, കവിതകൾ,നാടൻപാട്ടുകൾ,ശാസ്ത്ര ലേഖനങ്ങൾ, ചിത്രകഥകൾ, ഫീച്ചറുകൾ തുടങ്ങിയവയാണ് ഉള്ളടക്കം. കുട്ടികൾക്കായി മത്സരങ്ങളും ശില്പശാലകളും നടത്തുന്നു. ബാലസംഘം സംസ്ഥാന രക്ഷാധികാരി സമിതിയാണ് പ്രസാധകർ.

തത്തമ്മ
തത്തമ്മ ദ്വൈവാരികയുടെ പുറംചട്ട
ഗണംബാലപ്രസിദ്ധീകരണം
പ്രസിദ്ധീകരിക്കുന്ന ഇടവേളദ്വൈവവാരിക
കമ്പനിദേശാഭിമാനി
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകണ്ണൂർ, കേരളം
ഭാഷമലയാളം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.