ബാലസംഘം

കേരളത്തിലെ കുട്ടികളുടെ ഒരു സമാന്തരവിദ്യാഭ്യാസസാംസ്കാരികസംഘടനയാണു ബാലസംഘം.1938 ൽ കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ ഇ.കെ. നായനാരുടെ[1] അധ്യക്ഷതയിൽ ആണ് ബാലസംഘം, ദേശീയ ബാലസംഘം എന്ന പേരിൽ രൂപം കൊള്ളുന്നത്. വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ശേഷം ബാലസംഘം കേരളത്തിലെ എല്ലാവിഭാഗം കുട്ടികളെയും ഉൾക്കൊള്ളുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയാണ്.

ചരിത്രം

1938 ഡിസംബർ 28 ന് കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാറും സെക്രട്ടറി ബെർലിൻ കുഞ്ഞനന്തനുമായിരുന്നു. സ്വാതന്ത്യ സമരത്തിൽ ദേശീയ ബാലസംഘത്തിന് മുഖ്യപങ്കുവഹിക്കാൻ കഴിഞ്ഞു [2] [3]. കയ്യൂർ സമര സേനാനി രക്തസാക്ഷി ചിരുകണ്ടൻ ദേശീയ ബാലസംഘം പ്രവർത്തകനായിരുന്നു. ദേശീയ ബാലസംഘം യൂണിറ്റ് സെക്രട്ടരിയായിരുന്ന ചൂരുക്കാടൻ കൃഷ്ണൻ നായർ പ്രായപൂർത്തി തികയാത്തതിനാൽ വധശിക്ഷ മാറി ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ്. പിന്നീട് 1972 ൽ ദേശാഭിമാനി ബാലസംഘമായും,1982 ൽ ബാലസംഘമായും പുന:സംഘടിപ്പിക്കപ്പെട്ടു. ഇന്നു കേരളത്തിലെ കുട്ടികൾക്കെതിരെ നടക്കുന്ന അവകാശനിഷേധത്തിനെതിരെ പോരാടുന്ന സാമാന്തരിക വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് ബാലസംഘം. "പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയർത്തും ഭാരതമണ്ണിൽ സമത്വ സുന്ദര നവലോകം" എന്നതാണ് ബാലസംഘത്തിന്റെ മുദ്രാവാക്യം [4].

വേനൽത്തുമ്പി കലാജാഥ

ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ്‌ മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. ആദ്യകാലങ്ങളിൽ കളിവണ്ടി എന്ന പേരിൽ ആരംഭിച്ച ഈ കലാജാഥ സംസ്ഥാനത്തുടനീളമുള്ള  ഏകീകരണത്തിന്ടെ  ഭാഗമായാണ് പിന്നീട് വേനൽ തുമ്പികളായി പരിണമിച്ചത് . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ സഞ്ചരിക്കുന്ന തിയേറ്റർ ആണ് വേനൽ തുമ്പി കലാജാഥകൾ . സമകാലീക പ്രസക്തമായ ഗാനശില്പങ്ങളുംചൊൽക്കാഴ്ചകളും  ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നു വരുന്നു [5].

പ്രസിദ്ധീകരണങ്ങൾ

ഭാരവാഹികൾ

  • പ്രസിഡണ്ട് - എസ്.ആര്യ രാജേന്ദ്രൻ
  • സെക്രട്ടറി- സരോദ് ചങ്ങാടത്ത്
  • കൺവീനർ - ടി.കെ.നാരായണദാസ്
  • കോ-ഓർഡിനേറ്റർമാർ  - എം രൺദീഷ് , ആർ.മിഥുൻഷാ

അവലംബം

  1. http://www.cpimkerala.org/eng/eknayanar-44.php
  2. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ല, ചരിത്രം, LSG KERALA, http://lsgkerala.in/kalliasseripanchayat/history/
  3. അന്തിക്കാട് ഗ്രാമ പഞ്ചായത്ത്, തൃശ്ശൂർ ജില്ല, ചരിത്രം, LSG KERALA, http://www.lsgkerala.gov.in/pages/history.php?intID=5&ID=760&ln=ml
  4. ബാലസംഘം സംഘടനയും സമീപനവും, ചിന്ത പബ്ലിക്കേഷൻസ്, ISBN : 9789382167327
  5. |അവധിക്കാലം അറിവരങ്ങാക്കാൻ വേനൽ തുമ്പികൾ എത്തുന്നു
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.