ബാലമംഗളം

മംഗളം പ്രസിദ്ധീകരിക്കുന്ന കുട്ടികൾക്കുള്ള ദ്വൈവാരികയായിരുന്നു ബാലമംഗളം. ചിത്രകഥകൾ‍, ചെറുകഥകൾ, കുട്ടിക്കവിതകൾ, തുടങ്ങിയവയാണ്‌ ഇതിലെ ഉള്ളടക്കം. ഇത് കന്നഡയിലും പ്രസിദ്ധീകരിച്ചിരുന്നു [1] 2012 ഒക്ടോബറിൽ ഇതിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു.

ബാലമംഗളം
എഡിറ്റർ ഇൻ ചാർജ്മനു പ്രതാപ്
ഗണംബാലപ്രസിദ്ധീകരണം
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
പ്രധാധകർSabu Varghese
തുടങ്ങിയ വർഷം1980
കമ്പനിമംഗളം പബ്ലിക്കേഷൻസ്
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോട്ടയം, കേരളം
ഭാഷമലയാളം

ചിത്രകഥകൾ

ഡിങ്കൻ

അത്ഭുത ശക്തികളുള്ള ഡിങ്കൻ എന്ന ഒരു എലിയാണ് ഇതിലെ പ്രധാന കഥാപാത്രം. കൊടും വനത്തിൽ ആരെങ്കിലും അപകടത്തിൽ പെട്ട് ഡിങ്കാ... എന്ന് നീട്ടി വിളിച്ചാൽ ഡിങ്കൻ രക്ഷകനായെത്തും. സാധാരണ എലിയായിരുന്ന ഡിങ്കന് അന്യഗ്രഹ ജീവികൾ നടത്തിയ പരീക്ഷണഫലമായാണ് അത്ഭുതശക്തി ലഭിച്ചത്.

ശക്തി മരുന്ന്

നാടൻ വൈദ്യമുപയോഗിച്ച് ശക്തി മരുന്ന് നിർമ്മിക്കുന്ന ഒരു കുടവയറൻ വൈദ്യനും നമ്പോലൻ എന്ന മെലിഞ്ഞുണങ്ങിയ ഒരു പയ്യൻ, കൊച്ചുവീരൻ , കുഞ്ഞിക്കിളി എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സുശീലം , കുശീലം എന്നീ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷമാണ്‌ ഈ ചിത്രകഥയിലെ ഇതിവൃത്തം.പ്രശസ്ത ഫ്രെഞ്ച് കോമിക്ക് ബുക്കായ ആസ്റ്റെറിക്സുമായി ശക്തിമരുന്നിന് നല്ല സാമ്യം ഉണ്ട്.[2]

കാട്ടിലെ കിട്ടൻ

കാട്ടിൽ ജീവിക്കുന്ന അത്ഭുത ശക്തിയുള്ള കുട്ടിയാണ് കാട്ടിലെ കിട്ടൻ.

കേരകൻ

ഡിങ്കന്റെ പ്രധാന ശത്രുവായിരുന്നു കേരകൻ ഇന്ന് നമുക്കെല്ലാം സുപരിചിതമായ ദിനോസറിന്റെ വംശത്തിൽപ്പെട്ടവനാണിവൻ.

ഇതും കാണുക

ഉറവിടം

  1. ബാലമംഗളത്തിന്റെ ഔദ്യോഗിക സൈറ്റ്
  2. http://www.asterix.com/encyclopedia/characters/
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.