ജനപഥം
കേരള സർക്കാരിന്റെ വിവര- പൊതു സമ്പർക്കവകുപ്പ് പ്രസിദ്ധീകരിക്കുന്ന മലയാളം മാസികയാണ് ജനപഥം. കൂടുതലും സംസ്ഥാന സർക്കാരിന്റെ നയവും പ്രവർത്തനങ്ങളുമാണ് മാസികയുടെ ഉള്ളടക്കം. ഓരോ മാസവും വിവിധ വിഷയങ്ങളെ ആധാരമാക്കിയുള്ള മുഖ ലേഖനങ്ങൾ ഉണ്ടാകും. ഇംഗ്ലീഷിലും കേരളാ കാളിംഗ് എന്ന പേരിൽ ഒരു മാസിക പുറത്തിറക്കുന്നുണ്ട്. ജനപഥത്തിന്റെ എഡിറ്റർ-ഇൻ-ചീഫ് വിവര പൊതു സമ്പർക്ക വകുപ്പിന്റെ ഡയറക്ടർ ആണ്. [1]

ജനപഥം പുറംചട്ട.
പ്രത്യേക പതിപ്പുകൾ
2008 നവംബറിൽ ‘മലയാളം 50 വർഷങ്ങൾക്ക് ശേഷം’ എന്നതായിരുന്നു മുഖ ലേഖനം, ഒപ്പം കമ്പ്യൂട്ടറിൽ യൂണികോഡ് മലയാളം അക്ഷരങ്ങൾ വ്യാപിപ്പിക്കാനായി ഒരു സൌജന്യ സി.ഡി യും വിതരണം ചെയ്തിരുന്നു. 2008 ഡിസംബറിൽ ‘അന്താരാഷ്‌ട്ര സിനിമ ഫെസ്‌റ്റിവൽ സ്-പെഷ്യൽ ആയിരുന്നു.
വെബ്സൈറ്റ്
ഔദ്യോഗിക വെബ് താൾ http://www.prd.kerala.gov.in
ഓഫീസ്
വിവര- പൊതു സമ്പർക്കവകുപ്പ് സെക്രട്ടറിയേറ്റ് അനക്സ് ഒന്നാം നില, തിരുവനന്തപുരം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.