വനം

വിവിധയിനം മരങ്ങളും ചെറുസസ്യങ്ങളും വള്ളികളുമെല്ലാം ഇടതിങ്ങി വളർന്നു നിറഞ്ഞു നിൽക്കുന്ന പ്രദേശങ്ങളെയാണ് വനം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഭൌമപ്രതലത്തിന്റെ ഏതാണ്ട് 9.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കണക്കാക്കപ്പെടുന്നു. അനവധി ജീവിവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ, മണ്ണ് സംരക്ഷണം, ജലസംരക്ഷണം തുടങ്ങിയ നിരവധി അടിസ്ഥാന ധർമ്മങ്ങളും വനം നിർവ്വഹിക്കുന്നു. ആയതിനാൽതന്നെ, ഭൂമിയുടെ ജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്.

കേരളത്തിലെ ഒരു വനപ്രദേശം

വർഗ്ഗീകരണം

മരങ്ങളുടെ തരം, സ്ഥിതിചെയ്യുന്ന സ്ഥലം, ഇലകളുടെ തരം തൂടങ്ങി നിരവധി വസ്തുതകളെ അടിസ്ഥാനമാക്കി വനങ്ങളെ തരംതിരിക്കാറുണ്ട്. uffb

Fb


ഉഷ്ണമേഖലാവനങ്ങൾ

ഭൂമദ്ധ്യരേഖക്കിരുവശത്തുമായി ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ ധാരാളം മഴ കിട്ടുന്ന പ്രദേശങ്ങളിലാണു ഇവ കാണപ്പെടുന്നത്. കരയിൽ സസ്യജാലങ്ങളിലും ജന്തുവർഗങ്ങളിലുമായി ഏറ്റവും കൂടുതൽ ജൈവവൈവിധ്യം കാണപ്പെടുന്നത് ഇവിടങ്ങളിലാണു.

സൂചിയിലക്കാടുകൾ(ടെംപറേറ്റ് വനങ്ങൾ)

ഉത്തരാർദ്ധഗോളത്തിൽ, ഉയർന്ന അക്ഷാംശരേഖകളിൽ(അതായത് ഭൂമദ്ധ്യരേഖയിൽനിന്ന് വളരെ അകലെയുള്ള പ്രദേശങ്ങൾ)ആണു ഇത്തരം വനങ്ങൾ കാണപ്പെടുന്നത്. തണുപ്പേറിയതും വളക്കൂറില്ലാത്തതും മറ്റ് സസ്യങ്ങൾക്ക് വളരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളാണിത്.

കേരളത്തിലെ കാടുകൾ

വർഗ്ഗീകരണം

മഴയുടെ തോത്, മണ്ണിന്റെ പ്രത്യേകത, സമുദ്യനിരപ്പിൽ നിന്നുള്ള ഉയരം, എന്നിവയെ അടിസ്ഥാനമാക്കി കേരളത്തിലുള്ള വനങ്ങളെ ആറായി വർഗ്ഗീകരിച്ചിരിക്കുന്നു.

  • നിത്യഹരിത വനം
  • അർധനിത്യഹരിതവനം
  • ഇലപൊഴിയും ഈർപ്പവനം
  • ഇലപൊഴിയും വരണ്ടകാട്
  • ചോലവനങ്ങൾ
  • പുൽമേടുകൾ

ഇതും കൂടി

കേരള വനം വകുപ്പ്

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.