ബാലസാഹിത്യം

കുട്ടികളുടെ ആസ്വാദനം ലക്ഷ്യമാക്കിയുള്ള കഥകൾ, കവിതകൾ, പുസ്തകങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവയെയാണ് ബാലസാഹിത്യം എന്നുപറയുന്നത്. സാഹിത്യഗണം, ഉദ്ദിഷ്ട വായനക്കാരുടെ പ്രായം എന്നിവ അനുസരിച്ച് ആധുനികബാലസാഹിത്യത്തെ രണ്ടുരീതിയിൽ തരംതിരിക്കുന്നു.

മലയാള ബാലസാഹിത്യം

മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ മാസിക ചിലമ്പൊലി ആയിരുന്നു[എന്ന്?]. പൂമ്പാറ്റ , പൂഞ്ചോല, ബാലരമ, ബാലമംഗളം, ബാലമംഗളം ചിത്രകഥ, കളിക്കുടുക്ക,സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക,മലർവാടി മാസിക, കളിച്ചെപ്പ്, യുറീക്ക, ബാലഭൂമി, തത്തമ്മ തുടങ്ങിയവ മലയാളത്തിലെ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളാണ്.

1950-1960 കളിൽ വളരെ ചുരുക്കം എഴുത്തുകാരേ മലയാള ബാലസാഹിത്യത്തിനുണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തിലെ പ്രമുഖ ബാലസാഹിത്യകാരനാണ് മാലി. സർക്കസ്, പോരാട്ടം, തുടങ്ങി പല പ്രശസ്ത കൃതികളും കുട്ടികൾക്ക് പ്രിയങ്കരമായിരുന്നു. മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ തിരക്കഥാസമാഹാരം അശോക് ഡിക്രൂസ് രചിച്ച ആറ് കുട്ടിപ്പടങ്ങളാണ്.

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരർ

  • അമ്പാടി ഇക്കാവമ്മ
  • ലളിതാംബിക അന്തർജ്ജനം
  • നന്തനാർ
  • മാലി
  • കുഞ്ഞുണ്ണിമാഷ്
  • പി. നരേന്ദ്രനാഥ്
  • സി.ജി. ശാന്തകുമാർ‌
  • സുമംഗല
  • പ്രൊഫ.എസ്. ശിവദാസ്
  • സിപ്പി പള്ളിപ്പുറം
  • കെ.വി.രാമനാഥൻ
  മടവൂർ രാധാകൃഷ്ണൻ
  • ദേവപ്രകാശ്
  • സുഭാഷ് ചന്ദ്രൻ
  • എം.കെ.മനോഹരൻ
  • കെ.ബി. ശ്രീദേവി
  • കെ. തായാട്ട്
  • കെ. ശ്രീകുമാർ
  • ചേപ്പാട് ഭാസ്കരൻ നായർ
  • ആർ. ഗോപാലകൃഷ്ണൻ
  • ആർ. ശ്രീലേഖ
  • ഇ.വി. കൃഷ്ണപിള്ള
  • പോത്തേര ബാലകൃഷ്ണൻ
  • പ്രിയ എ എസ്
  • ഡോ.എൻ.പി.ഹാഫിസ് മുഹമ്മദ്
  • ഗിഫു മേലാറ്റൂർ

ഇതും കാണുക

ബാലഭൂഷണം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.