ഡിറ്റക്ടീവ്

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സായി കുമാർ, ജഗതി ശ്രീകുമാർ, സിന്ധു മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ മലയാളചലച്ചിത്രമാണ് ഡിറ്റക്ടീവ്. ഇതിൽ സുരേഷ് ഗോപി ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സൂപ്പർസ്റ്റാ‍ർ ഫിലിംസിന്റെ ബാനറിൽ മഹി നിർമ്മിച്ച ഈ ചിത്രം സൂപ്പർ റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ജിത്തു ജോസഫ് തന്നെയാണ്.

ഡിറ്റക്ടീവ്
പോസ്റ്റർ
സംവിധാനംജിത്തു ജോസഫ്
നിർമ്മാണംമഹി
രചനജിത്തു ജോസഫ്
അഭിനേതാക്കൾസുരേഷ് ഗോപി
സായി കുമാർ
ജഗതി ശ്രീകുമാർ
സിന്ധു മേനോൻ
സംഗീതംരാജാമണി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംപി.സി. മോഹനൻ
വിതരണംസൂപ്പർ റിലീസ്
സ്റ്റുഡിയോസൂപ്പർസ്റ്റാർ ഫിലിംസ്
റിലീസിങ് തീയതി2007 ഫെബ്രുവരി 16
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • സുരേഷ് ഗോപി – ശ്യാം പ്രസാദ് / മോഹൻ കുമാർ
  • ജഗതി ശ്രീകുമാർ
  • സായി കുമാർ – ജെയിംസ് ജേക്കബ്
  • പ്രേം പ്രകാശ് – മുഖ്യമന്ത്രി
  • അഗസ്റ്റിൻ – തങ്കച്ചൻ
  • കൊച്ചിൻ ഹനീഫ – പ്രതിപക്ഷ നേതാവ്
  • ബൈജു – സുരേഷ്
  • കൂട്ടിക്കൽ ജയചന്ദ്രൻ – അശോകൻ
  • സുബൈർ
  • കലാശാല ബാബു – പ്രഭാകരൻ
  • ബാബു നമ്പൂതിരി – പ്രഭാകരൻ തമ്പി
  • ടി.പി. മാധവൻ
  • ദേവൻ
  • മധുപാൽ
  • സിന്ധു മേനോൻ – രശ്മി
  • പൊന്നമ്മ ബാബു – ദേവകി
  • കലാഭവൻ പ്രജോദ് – സുമേഷ്

സംഗീതം

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി ആണ്.

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: ആനന്ദക്കുട്ടൻ
  • ചിത്രസം‌യോജനം: പി.സി. മോഹനൻ
  • കല: ഗിരീഷ് മേനോൻ
  • ചമയം: തോമസ്
  • വസ്ത്രാലങ്കാരം: ജെയിംസ്
  • സംഘട്ടനം: മാഫിയ ശശി
  • ലാബ്: ജെമിനി കളർ ലാബ്
  • എഫക്റ്റ്സ്: മുരുകേഷ്
  • ഡി.ടി.എസ്. മിക്സിങ്ങ്: അജിത് എ. ജോർജ്ജ്
  • നിർമ്മാണ നിയന്ത്രണം: അരോമ മോഹൻ
  • നിർമ്മാണ നിർവ്വഹണം: മുരുകൻ, രാജു
  • വിഷ്വൽ എഫക്റ്റ്സ്: ബിജോയ് ഉറുമീസ്
  • അസോസിയേറ്റ് ഡയറക്ടർ: സുദർശൻ
  • അസോസിയേറ്റ് കാമറാമാൻ: ബിജു അരൂക്കുറ്റി

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.