മധുപാൽ
ഒരു മലയാളചലച്ചിത്രനടനും , എഴുത്തുകാരനും, സംവിധായകനുമാണ് മധുപാൽ. ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2008 ൽ പുറത്തിറങ്ങിയ തലപ്പാവ് ആണ്. ഇതിന് 2008 ലെ മികച്ച നവാഗത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. മികച്ച സീരിയൽ സംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചു.
മധുപാൽ | |
---|---|
![]() | |
സജീവം | ഇതുവരെ |
ജീവിത പങ്കാളി(കൾ) | രേഖ |
മാതാപിതാക്കൾ | ചെങ്കളത്ത് മാധവമേനോൻ, രുഗ്മണിയമ്മ |
ജീവചരിത്രം
പരേതനായ ചെങ്കളത്ത് മാധവമേനോന്റെയും രുഗ്മണിയമ്മയുടെയും മൂത്ത മകനായി കോഴിക്കോട്ട് ജനിച്ച മധുപാൽ ചെറുപ്പകാലം മുതലെ കഥകൾ എഴുതുമായിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളായ പൂമ്പാറ്റ, ബാലരമ എന്നിവയിൽ ചെറിയ കഥകൾ എഴുതിയിരുന്നു. ജേർണലിസത്തിൽ ഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. സഹസംവിധായകനായും, തിരക്കഥാകൃത്തായും ജോലി നോക്കി. ചില ചിത്രങ്ങളിൽ രാജീവ് അഞ്ചലുമൊന്നിച്ച് ജോലി ചെയ്തു. കാശ്മീരം എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്നു. പക്ഷേ, പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ല. വില്ലൻ വേഷങ്ങളിലും അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
അഭിനയജീവിതം
- ആകസ്മികം (2012)
- ലിറ്റിൽ മാസ്റ്റർ (2012)
- റെഡ് അലെർട്ട് (2012)
- അതേ മഴ, അതേ വെയിൽ (2011)
- നഗരം (2010)
- ആയിരത്തിൽ ഒരുവൻ (2009)
- പറയാൻ മറന്നത് (2009)
- റ്റ്വെന്റി റ്റ്വെന്റി (2008)
- കോവളം (2008)
- നാദിയ കൊല്ലപ്പെട്ട രാത്രി (2007)
- സൂര്യൻ(2007)
- പരദേശി(2007)
- ഡിറ്റക്റ്റീവ് (2007)
- വാസ്തവം (2006)
- ചെസ്സ് (2006)
- ലയൺ (2006)
- ലെസ്സൻസ് (2005)
- ഒരുനാൾ ഒരു കനവ് (2005)
- മെയ്ഡ് ഇൻ യു.എസ്.എ (2005)
- ഇസ്ര (2005)
- നതിങ് ബട്ട് ലൈഫ് (2004)
- വാണ്ടഡ് (2004)
- മാറാത്ത നാട്(2004)
- മനസ്സിനക്കരെ (2003)
- വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് (2003)
- അമ്മക്കിളിക്കൂട് (2003)
- അച്ഛന്റെ കൊച്ചുമോൾക്ക് (2003)
- മാർഗ്ഗം (2003)
- സ്റ്റോപ്പ് വയലൻസ് (2002)
- ചിരിക്കുടുക്ക (2002)
- കണ്മഷി (2002)
- ദേശം (2002)
- കനൽക്കിരീടം (2002)
- കായംകുളം കണാരൻ (2002)
- രാവണപ്രഭു (2001)
- നളചരിതം നാലാം ദിവസം (2001)
- ചന്ദനമരങ്ങൾ (2001)
- ദാദാസാഹിബ് (2000)
- മാർക്ക് ആന്റണി (2000
- സൂസന്ന (2000)
- പൈലറ്റ്സ് (2000)
- മിസ്റ്റർ ബട്ട്ലർ (2000)
- ഇവൾ ദ്രൗപദി (2000)
- ആകാശഗംഗ (1999)
- അഗ്നിസാക്ഷി (1999)
- ക്യാപ്റ്റൻ (1999)
- ഋഷിവംശം (1999)
- പല്ലാവൂർ ദേവനാരായണൻ(1999)
- സമാന്തരങ്ങൾ (1998)
- സൂര്യവനം (1998)
- ഗുരു (1997)
- അസുരവംശം (1997)
- എക്സ്ക്യൂസ്മീ, ഏതു കോളേജിലാ (1996)
- കിലുകിൽ പമ്പരം(1997)
- സ്നേഹദൂത് (1997)
- സ്വപ്നലോകത്തെ ബാലഭാസ്കരൻ (1996)
- മയൂരനൃത്തം (1996)
- കാഞ്ചനം (1996)
- ഇഷ്ടമാണ്, നൂറുവട്ടം (1996)
- മിസ്റ്റർ ക്ലീൻ ('1996)
- ഒരു അഭിഭാഷകന്റെ കേസ് ഡയറി (1995)
- സാദരം (1995)
- തച്ചോളി വർഗീസ് ചേകവർ (1995)
- മാന്ത്രികം (1995)
- അറേബ്യ (1995)
- ഏഴരക്കൂട്ടം(1995)
- വാർദ്ധക്യപുരാണം (1994)
- കാശ്മീരം (1994)
- ജഡ്ജ്മെന്റ് (1990)
രചനകൾ
- ഈ ജീവിതം ജീവിച്ചുതീർക്കുന്നത്
- ഹീബ്രുവിൽ ഒരു പ്രേമലേഖനം
- ജൈനിമേട്ടിലെ പശുക്കൾ (ജോസഫ് മരിയനും ചേർന്നെഴുതിയത്)
- പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും
- കടൽ ഒരു നദിയുടെ കഥയാണ്
- മധുപാലിന്റെ കഥകൾ (മാതൃഭൂമി ബുക്സ്)
- ഫേസ്ബുക് (നോവൽ-മാതൃഭൂമി ബുക്സ്)
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Madhupal എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |