ഉന്നതങ്ങളിൽ

ജോമോന്റെ സംവിധാനത്തിൽ മനോജ്‌ കെ. ജയൻ, ലാൽ, സായി കുമാർ, ഇന്ദ്രജ, പൂർണ്ണിമ, ഗീത വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഉന്നതങ്ങളിൽ. മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു. ജെ.എം.ജെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.ജെ. എബ്രഹാം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജെ.എം.ജെ., ഷോഗൺ എന്നിവർ ചേർന്നാണ്. സം‌വിധായകൻ ജോമോൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റോബിൻ തിരുമല ആണ്.

ഉന്നതങ്ങളിൽ
സംവിധാനംജോമോൻ
നിർമ്മാണംപി.ജെ. എബ്രഹാം
കഥജോമോൻ
തിരക്കഥറോബിൻ തിരുമല
അഭിനേതാക്കൾമനോജ്‌ കെ. ജയൻ
ലാൽ
സായി കുമാർ
ഇന്ദ്രജ
പൂർണ്ണിമ
ഗീത വിജയൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംമോഹൻ സിതാര
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംമുരളി നാരായണൻ
വിതരണംജെ.എം.ജെ.
ഷോഗൺ
സ്റ്റുഡിയോജെ.എം.ജെ. പ്രൊഡക്ഷൻസ്
റിലീസിങ് തീയതി2001
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • മനോജ്‌ കെ. ജയൻ – മൈക്കിൾ
  • ലാൽ – ശിവൻ
  • സായി കുമാർ – ആന്റണി മുതലാളി
  • ജഗദീഷ്
  • സാദിഖ് – രഘുരാമൻ
  • അഗസ്റ്റിൻ – പണിക്കർ
  • എൻ.എഫ്. വർഗ്ഗീസ് – വേലുഭായ്
  • മാള അരവിന്ദൻ – ജോസഫ്
  • അബു സലീം – പ്രഭു
  • ഇന്ദ്രജ – ഹെലൻ
  • പൂർണ്ണിമ – ജൂലി
  • ഗീത വിജയൻ – സലോമി
  • മോഹൻലാൽ – അതിഥി വേഷം

സംഗീതം

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് മോഹൻ സിതാര ആണ്. പശ്ചാത്തല സംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സംഗം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ഉന്നതങ്ങളിൽ നക്ഷത്രങ്ങൾ – രഞ്ജിനി ജോസ്
  2. നക്ഷത്രങ്ങൾ തിളാങ്ങും – കെ.ജെ. യേശുദാസ്
  3. മുത്താണി മുന്തിരി വള്ളികൾ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  4. മണിപന്തലിൽ – എം.ജി. ശ്രീകുമാർ , രഞ്ജിനി ജോസ്, സ്മിത
  5. മുത്താണി മുന്തിരി – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: ആനന്ദക്കുട്ടൻ
  • ചിത്രസം‌യോജനം: മുരളി നാരായണൻ
  • കല: ശ്രീനി
  • ചമയം: ജയമോഹൻ, വി. മുരുകൻ
  • സംഘട്ടനം: പഴനിരാജ്
  • എഫക്റ്റ്സ്: മുരുകേഷ്
  • കോറിയോഗ്രാഫി: കുമാർ ശാന്തി
  • നിർമ്മാണ നിയന്ത്രണം: പീറ്റർ ഞാറയ്ക്കൽ
  • നിർമ്മാണ നിർവ്വഹണം: രാജു ഞാറയ്ക്കൽ
  • ലെയ്‌സൻ: പൊടിമോൻ കൊട്ടാരക്കര
  • വിഷ്വൽ എഫക്റ്റ്സ്: കലൈ ശെൽ‌വൻ

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.