വാനപ്രസ്ഥം

ഹിന്ദു-ആശ്രമധർമങ്ങളിൽ മൂന്നാമത്തേതാണ് വാനപ്രസ്ഥം. മനുഷ്യൻ അനുഷ്ടിക്കേണ്ട ജീവിതഘട്ടങ്ങളെയാണ് ആശ്രമങ്ങൾ എന്നു പറയുന്നത്. ഒന്നിനു പുറകേ ഒന്നായി അനുഷ്ടിക്കേണ്ട ഈ ആശ്രമങ്ങൾ നാലെണ്ണമാണ്.

ഗൃഹസ്ഥാശ്രമം നിർവിഘ്നം അനുഷ്ടിച്ചതിനു ശേഷം മനസ്സും ബുദ്ധിയും ബാഹ്യവൃത്തികളിൽനിന്ന് പിൻവലിച്ചു ഏകാഗ്രമായിത്തീരുവാൻ മനസ്സിനെ പാകപ്പെടുത്തുന്നതിനാണ് വാനപ്രസ്ഥം. തനിച്ചോ പത്നീസമേതനായോ വാനപ്രസ്ഥത്തിനു പുറപ്പെടാം. വാനപ്രസ്ഥ ജീവിതത്തിന്റെ വിവിധ വശങ്ങളെപ്പറ്റി ധർമസൂത്രത്തിൽ വിവരിക്കുന്നുണ്ട്. ഒടുവിൽ ലൗകിക ജീവിതം ഉപേക്ഷിച്ച് സർവസംഗപരിത്യാഗിയായി കഴിയുന്ന കാലമാണ് സന്ന്യാസം.

ഇവയും കാണുക

  • ബ്രഹ്മചര്യം - ജീവിതത്തെ ആദ്യവർഷങ്ങളിൽ ലഘുജീവിതം നയിച്ച് വേദങ്ങൾ പഠനം നടത്തുക.
  • ഗൃഹസ്ഥാശ്രമം - വിവാഹിതനായി കുടുംബജീവിതം നയിക്കുക
  • സന്യാസം - സർവവും ഉപേക്ഷിച്ച് സന്യാസിയായി മാറുക

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.