നാടോടിക്കാറ്റ്
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായി. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ് നാടോടിക്കാറ്റ് എന്ന ചിത്രത്തിന് വൻ വിജയം സമ്മാനിച്ചത്. സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശം, പ്രിയദർശൻ സംവിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി.
നാടോടിക്കാറ്റ് | |
---|---|
![]() ഡി.വി.ഡി.യുടെ പുറംചട്ട | |
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | രാജു മാത്യു |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | മോഹൻലാൽ ശ്രീനിവാസൻ ശോഭന |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | സെഞ്വറി ഫിലിംസ് |
സ്റ്റുഡിയോ | കാസിനോ പിക്ചേഴ്സ് |
റിലീസിങ് തീയതി | മേയ് 6, 1987 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 158 മിനിറ്റ് |
ഇതിവ്യത്തം
ചെറിയ ശമ്പളത്തിന് ശിപായിപ്പണി ചെയ്തുവരുന്ന രാമദാസ് എന്ന ദാസൻ (മോഹൻലാൽ), വിജയൻ (ശ്രീനിവാസൻ) എന്നീ രണ്ട് കേന്ദ്രകഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. വാണിജ്യ ശാസ്ത്രത്തിൽ ബിരുദധാരിയായ ദാസ്, തന്നെക്കാൾ യോഗ്യത കുറഞ്ഞവർക്ക് കീഴിൽ ജോലിയെടുക്കുന്നതും തനിക്കർഹിക്കുന്നത് ലഭിക്കാത്തതിലും ഇടക്കിടെ കുണ്ഠിതപ്പെടുന്നു. പി.ഡി.സി. തോറ്റ വിജയൻ, ദാസന്റെ സഹമുറിയനും അടുത്ത ചങ്ങാതിയുമാണ്. ഇവരുടെ സുഹൃത്ത് ബന്ധം പിരിമുറുക്കം നിറഞ്ഞതാണ്. താൻ അല്പസ്വല്പം കാണാൻ ചന്തമുള്ളവനും ബി.കോം. ബിരുദധാരിയുമായതിനാൽ ദാസനുള്ള മേൽകൈ വിജയനെ പലപ്പോഴും ദേഷ്യം പിടിപ്പിക്കുന്നു. ചിത്രത്തിൽ ചിരിപടർത്തുന്ന പല സാഹചര്യങ്ങളും ഇവരുടെ കഥാപാത്രങ്ങളുടെ സവിശേഷമായ സ്വഭാവ പ്രകടനത്തിൽ നിന്നാണ് രൂപം കൊള്ളുന്നത്. ദാസൻ പലപ്പോഴും വിജയന്റെ മേലുദ്യോഗസ്ഥനെപ്പോലെയാണ്. വിജയന് ഇതു തീരെ ഇഷ്ടമല്ല.
പുതുതായി വന്ന സ്ഥാപനമേധാവി ജോലിയിൽ പ്രവേശിക്കുന്നതോടു കൂടി തങ്ങൾക്ക് രണ്ടുപേർക്കും നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദാസനും വിജയനും. ഒരു ദിവസം ഓഫീസിലേക്കുള്ള യാത്രാമധ്യേ പരിചയമില്ലാത്ത ഒരാളുമായി ഇവർ വാക്കു തർക്കത്തിലാവുകയാണ്. അയൽക്കാരിയും സുന്ദരിയുമായ എം.ബി.ബി.എസ്. വിദ്യാർത്ഥിനിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ദാസൻ, വാക്കുതർക്കത്തിലായ ഈ അപരിചിതനെ ചീത്തപറയുകയും ചെളിവെള്ളത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. വിജയൻ ഈ സമയം അയാളുടെ കാറിന്റെ കാറ്റൊഴിച്ച് വിടുന്നു. പിന്നീട് ഓഫീസിലെത്തിയപ്പോഴാണ് മനസ്സിലാവുന്നത് ഇയാളാണ് തങ്ങളുടെ സ്ഥാപനത്തിന്റെ പുതിയ മേധാവിയെന്ന്. ഇത് തിരിച്ചറിഞ്ഞ ഉടനെതന്നെ രണ്ടുപേരും അവിടുന്ന് കടന്നുകളയുന്നു. പുതിയ മേധാവി തങ്ങളെ തിരിച്ചറിയാതിരിക്കാനായി ദാസൻ ഇരുണ്ട കണ്ണട ധരിച്ചും വിജയൻ കൃത്രിമ താടിവെച്ചുമാണ് അടുത്ത ദിവസം ആപീസിലെത്തുന്നത്. രണ്ടുപേരും അസുഖമായതിനാലാണ് കഴിഞദിവസം വരാതിരുന്നതെന്ന് പറഞ് സൂപ്പർവൈസറെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അയാൾ അവരെ പുതിയ മേധാവിയുടെ അടുത്തേക്ക് വിടുന്നു. ആദ്യമൊക്കെ തങ്ങളുടെ പുതിയ മേധാവിയേ പറഞ്ഞ് പറ്റിച്ച് രണ്ടുപേരും ജോലി തുടർന്നങ്കിലും ഓഫീസിലെ പഴയ ഫോട്ടോയിൽനിന്ന് ഇവരെ തിരിച്ചറിഞ്ഞ മേധാവി ഇവരെ പുറത്താക്കുന്നു.
ജോലി നഷ്ടപെട്ട രണ്ട് പേരും ലോണെടുത്ത് ബിസിനസ്സ് തുടങ്ങുന്നതാണ് നല്ലതെന്ന് വീട്ടുടമസ്ഥൻ (ശങ്കരാടി) പറഞ്ഞത് പ്രകാരം ബാങ്ക് വായ്പയെടുത്ത് രണ്ട് പശുക്കളെ വാങ്ങുന്നു. സന്തോഷവാന്മാരായ ദാസനും വിജയനും പുതിയ സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി. ദിവസം ചെല്ലുന്തോറും തങ്ങളുടെ പശുക്കൾ പാൽ തരുന്നതും കുറഞ്ഞ് വന്നു. വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കുദ്യോഗസ്ഥരും അവരെ സമീപിച്ചു തുടങ്ങി. ഇതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി വിജയന്റെ മനസ്സിൽ ഒരു ബുദ്ധിയുദിക്കുന്നു. പശുക്കളെ കിട്ടുന്ന കാശിന് വിറ്റ് അതുമായി എങ്ങനെയെങ്കിലും ഗൾഫിലേക്ക് പോവുക. ഗൾഫിലേക്ക് കയറ്റിവിടുന്നതിന്റെ ഒരു ഏജന്റായ ഗഫൂർക്ക (മാമുക്കോയ) അപ്പോഴാണ് കടന്ന് വരുന്നത്. കാലിഫോർണിയയിലേക്ക് പോകുന്ന തന്റെ ചരക്ക് വഞ്ചി നിങ്ങളെ ഇറക്കിവിടുന്നതിനായി ദുബായ് കടൽതീരം വഴി തരിച്ചു വിടാമെന്ന് ഗഫൂർക്ക അവരോട് വിശദീകരിക്കുന്നു. അധികാരികൾ തിരിച്ചറിയാതിരിക്കാനായി അറബികളുടെ വസ്ത്രം ധരിക്കണമെന്നും ഗഫൂർക്ക ഇവരെ പറഞ്ഞ് മനസ്സിലാക്കുന്നു. ദാസനും വിജയനും വീണ്ടും സ്വപ്നം കാണാൻ തുടങ്ങി. തങ്ങൾക്ക് വരാൻ പോകുന്ന ഗൾഫിലെ ആർഭാടകരമായ ജീവിതം വീണ്ടും അവരെ സന്തോഷവാന്മാരാക്കി.
കടൽ തീരത്തണഞ്ഞതോടുകൂടി അറബികളുടെ വസ്ത്രമായ കന്തൂറ എടുത്തണിഞ്ഞു രണ്ട് പേരും. രണ്ട് അപരിചിതർ ദാസനെയും വിജയനെയും പിന്തുടരുകയും അവരിലുണ്ടായിരുന്ന സ്യൂട്ട്കേസ് നിർബന്ധിച്ച് കൈമാറ്റം ചെയ്യുകയും ചെയ്തു. ഒരറബിയേയും കണ്ടുകാണാത്തതിനാൽ അത്ഭുതം തോന്നി. മാത്രമല്ല തമിഴ് ഭാഷയിലെഴുതിയ ധാരാളം ബോർഡുകളും കാണുന്നു. ഗഫൂർക്ക തങ്ങളെ വഞ്ചിച്ചിരിക്കയാണന്നും ചെന്നൈ നഗരത്തിലാണ് ഇറക്കിവിട്ടിട്ടുള്ളതെന്നും ഇവർ തിരിച്ചറിയുന്നു. ദാസനും വിജയനും സ്യൂട്ട്കേസ് തുറന്ന് നോക്കുമ്പോൾ നിറയെ മയക്ക്മരുന്ന്. സ്യുട്ട്കേസ് ഉടനെ പോലിസിനു കൈമാറുന്നു. ഇതിനിടെ അധോലോക നേതാവായ അനന്തൻ നമ്പ്യാരുടെ (തിലകൻ) സംഘത്തിൽ പെട്ട ആ രണ്ട് അപരിചിതർ തങ്ങൾക്ക് തെറ്റ് പറ്റിയതായി തിരിച്ചറിയുന്നു. അറബി വസ്ത്രം ധരിച്ചിട്ടുള്ള ദാസനും വിജയനും സി.ഐ.ഡി.കളാണന്ന് അനന്തൻ നമ്പ്യാർ ധരിക്കുന്നു. ദാസനും വിജയനും നമ്പ്യാരുടെ ഓഫീസിൽ ദാസന്റെ സുഹൃത്തായ ബാലന്റെ (ഇന്നസെന്റ്) സഹായത്താൽ ജോലി ലഭിക്കുന്നു.
ദാസൻ തന്റെ സഹപ്രവർത്തകയായ രാധയെ (ശോഭന) കാണുന്നു. ഇവർ അയൽപക്കക്കാരുകൂടിയാണ്. പക്ഷേ ദാസനും വിജയനും വേഷംമാറിവന്ന സി.ഐ.ഡി.കളാണെന്ന് കരുതി അനന്തൻ നമ്പ്യാർ ഇവരെ ജോലിയിൽ നിന്ന് പിരിച്ച് വിടുന്നു. വീണ്ടും ജോലിരഹിതരായ ഇവർ യാത്രതുടങ്ങി. വിജയൻ സിനിമയിൽ അഭിനയിക്കാനായി ഒരവസരം തേടി പ്രശസ്ത സംവിധായകനായ ഐ.വി. ശശി യുടെ വീട്ടി ചെല്ലുന്നു. അവിടെയെത്തി ബെല്ലമർത്തിയപ്പോൾ ശശിയുടെ ഭാര്യയും നടിയുമായ സീമയാണ് വാതിൽ തുറന്നത്. ഈ ചിത്രത്തിലെ ഏറ്റവും രസകരവും ചിരിപ്പിക്കുന്നതുമായ ഒരു രംഗമാണിത്. രാധയുടെ സഹായത്താൽ ദാസൻ ഒരു പച്ചക്കറി കച്ചവടം തുടങ്ങുന്നു. ഇവർ തമ്മിൽ പ്രണയം നാമ്പിടുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ദാസനയെയും വിജയനെയും അവസാനിപ്പിക്കുന്നതിനായി അനന്തൻ നമ്പ്യാർ പവനായി (ക്യാപ്റ്റൻ രാജു) എന്ന കൊലയാളിയെ വിലക്കെടുക്കുന്നു. പക്ഷേ വിജയനേയും ദാസനേയും കൊല്ലാനുള്ള ശ്രമത്തിനിടയിൽ പവനായി കൊല്ലപ്പെടുന്നു. ഇത് അനന്തൻ നമ്പ്യാരെ കൂടുതൽ ഭയപ്പെടുത്തുന്നു.
കഥ അതിന്റെ മൂർദ്ധന്യത്തിലേക്ക് നീങ്ങുന്നതൊട് കൂടി ദാസനയേയും വിജയനേയും ഒരു രാഷ്ട്രീയക്കാരൻ (ജനാർദനൻ) തന്റെ ഫാക്ടറിയിലേക്ക് ചർച്ചക്കായി വിളിപ്പിക്കുന്നു. അനന്തൻ നമ്പ്യാരുടെ കൊലയാളി വിഭാഗം തങ്ങൾക്ക് ചുറ്റുമുണ്ടന്ന് ദാസനും വിജയനും മനസ്സിലാക്കുന്നു. ഇരു വിഭാഗവും തെറ്റിദ്ധരിച്ച് പരസ്പരം പോരടിക്കുകയാണ്. ഇതിനിടയിൽ ദാസനും വിജയനും ഈ അക്രമി സംഘത്തെ കെട്ടിടത്തിനകത്താക്കി വാതിൽ പുറത്ത്നിന്ന് പൂട്ടിടുന്നു. പോലീസ് വന്ന് ഇരു സംഘങ്ങളെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു. ദാസനും വിജയനും സംസ്ഥാന പോലീസിലെ യഥാർത്ഥ സി.ഐ.ഡി.മാരായി തെരഞ്ഞെടുക്കപ്പെട്ട് ജീപ്പിൽ രാധയുമായി തിരിക്കുന്നതോടുകൂടി ചിത്രത്തിന്റെ തിരശ്ശീല വീഴുകയാണ്.
അഭിനേതാക്കൾ
- മോഹൻലാൽ – ദാസൻ (രാംദാസ്)
- ശ്രീനിവാസൻ – വിജയൻ
- ശോഭന – രാധ
- തിലകൻ – അനന്തൻ നമ്പ്യാർ
- ഇന്നസെന്റ് – ബാലഗോപാലൻ (ബാലേട്ടൻ)
- ജനാർദ്ദനൻ – കോവൈ വെങ്കിടേശൻ
- ക്യാപ്റ്റൻ രാജു – പവനായി (പി.വി. നാരായണൻ)
- മാമുക്കോയ – ഗഫൂർ
- മീന – രാധയുടെ അമ്മ
- ശാന്താദേവി – ദാസന്റെ അമ്മ
- ശങ്കരാടി – പണിക്കർ
- കുണ്ടറ ജോണി – അനന്തൻ നമ്പ്യാരുടെ കൈയാൾ
- ബോബി കൊട്ടാരക്കര – ബ്രോക്കർ
- ടി.പി. മാധവൻ – എം.ഡി.
- രാജൻ പാടൂർ – കറവക്കാരൻ
- സീമ – അതിഥി വേഷം
- ഐ.വി. ശശി – അതിഥി വേഷം
- എം.ജി. സോമൻ – അതിഥി വേഷം
നിർമ്മാണം
കാസിനോ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചത്. സെഞ്ച്വറി കൊച്ചുമോൻ, മോഹൻലാൽ, ഐ.വി. ശശി, സീമ, മമ്മൂട്ടി എന്നിവർ അംഗങ്ങളായ ചലചിത്ര നിർമ്മാണ സ്ഥാപനമാണിത്. അക്കാലത്ത് സഹസംവിധായകരായി ജോലി ചെയ്തിരുന്ന ദ്വയങ്ങളായ സിദ്ദിഖ്-ലാൽ പറഞ്ഞ ഒരു രേഖാച്ചിത്രമാണു ഈ ചിത്രത്തിലെ ദാസന്റെയും വിജയന്റെയും കഥയ്ക്ക് ആധരമായത്. സത്യൻ അന്തിക്കാട് ഇത് ശ്രീനിവസന് വിവരിച്ചു കൊടുക്കുകയും ശ്രീനിവാസൻ അതിന് തിരക്കഥ ഒരുക്കുകയുമായിരുന്നു.
ഇതിന്റെ കഥയും തിരക്കഥയും മലയാള മുഖ്യധാരാസിനിമയിലെ ഏറ്റവും നല്ല ഒരു ക്ലാസിക്കായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിലുടനീളം കേരളം നേരിടുന്ന സാമൂഹിക പ്രശങ്ങളുടെ ഒരു പരിച്ഛേദം തന്നെ വരച്ചിടുന്നു. അക്കാലത്തെ അടിസ്ഥാന വിഷയങ്ങളായ തൊഴിലില്ലയ്മ, ഗൾഫ് സാധ്യതകൾ, വിദ്യാസമ്പന്നരായ യുവാക്കളുടെ വൈറ്റ് കോളർ ചിന്താഗതി ('ഞാൻ ബി.കോം ഫസ്റ്റ്ക്ലാസാണ്' എന്ന ദാസന്റെ ആത്മപ്രശംസാ പ്രകടനത്തിലൂടെ) എന്നിവ രസിപ്പിക്കുന്ന ഹാസ്യ സംഭാഷണത്തിലൂടെ പ്രകാശിപ്പിക്കുന്നു.
ചിത്രത്തിന്റെ ക്ലൈമാക്സ് സത്യൻ അന്തിക്കട് വിയോജിപ്പ് പ്രകടിപ്പിച്ചതിനാൽ രണ്ടാമത് ശ്രീനിവാസൻ തിരുത്തി എഴുതുകയായിരുന്നു. ക്ലൈമാക്സ് ചിത്രീകരണ സമയത്ത് ഇരുവരും തമ്മിലുണ്ടായ സൃഷ്ടിപരമായ വിയോജിപ്പ് ഒരു ഘട്ടത്തിൽ പരസ്പരം സംസാരിക്കുന്നതിൽ നിന്ന് പോലും അവരെ തടഞ്ഞു. എങ്കിലും ചിത്രത്തിന്റെ ശബ്ദമിശ്രണ സമയത്ത് ഇരുവരും നല്ല സുഹൃത്തുക്കളായി ഒന്നിച്ചു.
ഗാനങ്ങൾ
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം.
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "കരകാണാക്കടലല മേലേ" | കെ.ജെ. യേശുദാസ്, സി.ഒ. ആന്റോ, കോറസ് | ||
2. | "വൈശാഖ സന്ധ്യേ" | കെ.ജെ. യേശുദാസ് | ||
3. | "വൈശാഖ സന്ധ്യേ" | കെ.എസ്. ചിത്ര |
സ്വീകാര്യത
നിരൂപക സമൂഹത്തിനിടയിലും വാണിജ്യപരമായും ചിത്രം വൻ വിജയമാണ് നേടിയത്. ശരാശരി മലയാളിയുടെ പ്രശനങ്ങൾ തിർശ്ശീലയിൽ ചർച്ച ചെയ്യുന്ന മറ്റൊരു സത്യൻ അന്തിക്കാട് ചിത്രമാണ് അവർ ദർശിച്ചത്. തിരശ്ശീലയിലെ മോഹൻലാൽ-ശ്രീനിവാസൻ സഖ്യത്തിന്റെ നല്ലൊരു കൂട്ടുകെട്ടിനു ഉദാഹരണമായിട്ടാണ് പ്രേക്ഷകർ ഈ ചിത്രത്തെ കണക്കാകുന്നത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നു. ഇരുപതു വർഷങ്ങൾക്ക് ശേഷവും ടി.വി. ചാനലുകളിൽ ഈ ചിത്രം പുനഃസംപ്രേഷണം ചെയ്യുമ്പോൾ അതിന് കിട്ടുന്നത് വൻ പ്രേക്ഷക സാനിധ്യമാണ്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഈ ചിത്രം നേട്ടം കൊയ്തു.
ഇതും കൂടി കാണുക
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നാടോടിക്കാറ്റ്
- നാടോടിക്കാറ്റ് – മലയാളസംഗീതം.ഇൻഫോ
1978
1980
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1981
തേനും വയമ്പും • തകിലുകൊട്ടാമ്പുറം • സഞ്ചാരി • ധ്രുവസംഗമം • ധന്യ • അട്ടിമറി • ഊതിക്കാച്ചിയ പൊന്ന് • അഹിംസ • സിന്ദൂരസന്ധ്യയ്ക്ക് മൗനം 1982
പടയോട്ടം • ഞാൻ ഒന്നുപറയട്ടെ • മദ്രാസിലെ മോൻ • കുറുക്കന്റെ കല്യാണം • കേൾക്കാത്ത ശബ്ദം • കാളിയ മർദ്ദനം • ഫുട്ബോൾ • എന്തിനോ പൂക്കുന്ന പൂക്കൾ • എന്റെ മോഹങ്ങൾ പൂവണിഞ്ഞു • എനിക്കും ഒരു ദിവസം • ആക്രോശം • ആ ദിവസം • വിസ 1983
തീരം തേടുന്ന തിര • താവളം • ശേഷം കാഴ്ചയിൽ • സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് • പിൻനിലാവ് • ഒരു മുഖം പല മുഖം • നസീമ • നാണയം • മറക്കില്ലൊരിക്കലും • കുയിലിനെ തേടി • കൊലകൊമ്പൻ • കാറ്റത്തെ കിളിക്കൂട് • ഇനിയെങ്കിലും • ഹിമവാഹിനി • ഹലോ മദ്രാസ് ഗേൾ • ഗുരുദക്ഷിണ • എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് • എന്റെ കഥ • എങ്ങനെ നീ മറക്കും • ചങ്ങാത്തം • ചക്രവാളം ചുവന്നപ്പോൾ • ഭൂകമ്പം • ആട്ടക്കലാശം • അസ്ത്രം • അറബിക്കടൽ • ആധിപത്യം • വേട്ട 1984
വനിതാ പോലീസ് • ഉയരങ്ങളിൽ • ഉണരൂ • തിരകൾ • സ്വന്തമെവിടെ ബന്ധമെവിടെ • ശ്രീകൃഷ്ണപ്പരുന്ത് • പൂച്ചക്കൊരു മൂക്കുത്തി • പാവം പൂർണ്ണിമ • ഒരു കൊച്ചുസ്വപ്നം • ഒന്നാണു നമ്മൾ • നോക്കെത്താദൂരത്തു കണ്ണുംനട്ട് • മനസ്സറിയാതെ • ലക്ഷ്മണരേഖ • കുരിശുയുദ്ധം • കിളിക്കൊഞ്ചൽ • കളിയിൽ അല്പം കാര്യം • ഇവിടെ തുടങ്ങുന്നു • ഇതാ ഇന്നുമുതൽ • അടുത്തടുത്ത് • അതിരാത്രം • അറിയാത്ത വീഥികൾ • അപ്പുണ്ണി • അക്കരെ • അടിയൊഴുക്കുകൾ • ആൾക്കൂട്ടത്തിൽ തനിയെ 1985
വസന്ത സേന • ഉയരും ഞാൻ നാടാകെ • രംഗം • പത്താമുദയം • പറയാനും വയ്യ പറയാതിരിക്കാനും വയ്യ • ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ • ഓമനിക്കാൻ ഓർമ്മവെക്കാൻ • ഞാൻ പിറന്ന നാട്ടിൽ • നായകൻ • മുളമൂട്ടിൽ അടിമ • കൂടും തേടി • ജീവന്റെ ജീവൻ • ഗുരുജി ഒരു വാക്ക് • ഏഴു മുതൽ ഒൻപതുവരെ• ബോയിംഗ് ബോയിംഗ് • അഴിയാത്ത ബന്ധങ്ങൾ • അരം + അരം = കിന്നരം • അധ്യായം ഒന്നു മുതൽ • അവിടത്തെപ്പോലെ ഇവിടെയും • അനുബന്ധം • അങ്ങാടിക്കപ്പുറത്ത് • ഇടനിലങ്ങൾ • കരിമ്പിൻ പൂവിനക്കരെ • കണ്ടു കണ്ടറിഞ്ഞു 1986
യുവജനോത്സവം • ടി.പി. ബാലഗോപാലൻ എം.എ. • താളവട്ടം • സുഖമോദേവി • ശോഭരാജ് • സന്മനസ്സുള്ളവർക്കു സമാധാനം • രേവതിക്കൊരു പാവക്കുട്ടി • രാജാവിന്റെ മകൻ • പപ്പൻ പ്രിയപ്പെട്ട പപ്പൻ • പഞ്ചാഗ്നി • ഒപ്പം ഒപ്പത്തിനൊപ്പം • ഒന്നുമുതൽ പൂജ്യം വരെ • നിന്നിഷ്ടം എന്നിഷ്ടം • നിമിഷങ്ങൾ • നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ • മിഴിനീർപ്പൂക്കൾ • മനസ്സിലൊരുമണിമുത്ത് • കുഞ്ഞാറ്റക്കിളികൾ • ഇനിയും കുരുക്ഷേത്രം • ഹലോ മൈഡിയർ റോംഗ് നമ്പർ • എന്റെ എന്റേതുമാത്രം • ദേശാടനക്കിളി കരയാറില്ല • അടിവേരുകൾ • അഭയം തേടി • മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു • വാർത്ത • ഒരു കരിയിലക്കാറ്റുപോലെ • പൂമുഖപ്പടിയിൽ നിന്നെയും കാത്ത് • നേരം പുലരുമ്പോൾ • കാവേരി • ഗാന്ധിനഗർ 2nd സ്ടീറ്റ് (ചലച്ചിത്രം) • ഗീതം • പ്രണാമം • പടയണി 1987
വഴിയോരക്കാഴ്ചകൾ • ഉണ്ണികളെ ഒരു കഥ പറയാം • തൂവാനത്തുമ്പികൾ • സർവ്വകലാശാല • നാടോടിക്കാറ്റ് • മിഴിയോരങ്ങളിൽ • കയ്യെത്തും ദൂരത്ത് • ജനുവരി ഒരു ഓർമ്മ • ഇവിടെ എല്ലവർക്കും സുഖം • ഇരുപതാം നൂറ്റാണ്ട് • ചെപ്പ് • ഭൂമിയിലെ രാജാക്കന്മാർ • അയിത്തം • അമൃതം ഗമയ: 1988
അടിമകൾ ഉടമകൾ • വെള്ളാനകളുടെ നാട് • പട്ടണപ്രവേശം • മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു • മൂന്നാംമുറ • ദൂരെ ദൂരെ ഒരു കൂട്കൂട്ടാം • ചിത്രം • ആര്യൻ • അനുരാഗി 1989
വരവേൽപ്പ് • വന്ദനം • ഉത്സവപ്പിറ്റേന്ന് • സീസൺ • പെരുവണ്ണാപുരത്തെ വിശേഷങ്ങൾ • നാടുവാഴികൾ • ലാൽ അമേരിക്കയിൽ • കിരീടം • ദൗത്യം • ദശരഥം • അധിപൻ 1990
താഴ്വാരം • മുഖം • ലാൽസലാം • കടത്തനാടൻ അമ്പാടി • ഇന്ദ്രജാലം • ഹിസ് ഹൈനസ്സ് അബ്ദുള്ള • ഏയ് ഓട്ടോ • അർഹത • അപ്പു • അക്കരെയക്കരെയക്കരെ • നമ്പർ 20 മദ്രാസ് മെയിൽ 1991
വിഷ്ണുലോകം • വാസ്തുഹാരാ • അങ്കിൾ ബൺ • ഉള്ളടക്കം • കിഴക്കുണരും പക്ഷി • കിലുക്കം • ഗോപുരവാസലിലെ • ധനം • ഭരതം • അദ്വൈതം • അഭിമന്യു • യോദ്ധാ 1992
സൂര്യഗായത്രി • സദയം • രാജശില്പി • നാടോടി • കമലദളം • അഹം 1993
വിയറ്റ്നാം കോളനി • മിഥുനം • മായാമയൂരം • മണിച്ചിത്രത്താഴ് • കളിപ്പാട്ടം • ഗാന്ധർവം • ദേവാസുരം • ചെങ്കോൽ • ബട്ടർഫ്ലൈസ് 1994
തേന്മാവിൻ കൊമ്പത്ത് • പിൻഗാമി • പവിത്രം • പക്ഷേ • മിന്നാരം • ഗാണ്ഡീവം 1995
തച്ചോളി വർഗ്ഗീസ് ചേകവർ • സ്ഫടികം • നിർണ്ണയം • മാന്ത്രികം • അഗ്നിദേവൻ 1996
കാലാപാനി • ദ പ്രിൻസ് 1997
ഒരു യാത്രാമൊഴി • ഗുരു • ആറാംതമ്പുരാൻ • ഇരുവർ • വർണ്ണപ്പകിട്ട് • ചന്ദ്രലേഖ 1998
സമ്മർ ഇൻ ബേത്ലഹേം • രക്തസാക്ഷികൾ സിന്ദാബാദ് • കന്മദം • ഹരികൃഷ്ണൻസ് • അയാൾ കഥയെഴുതുകയാണ് 1999
ഉസ്താദ് • ഒളിമ്പ്യൻ അന്തോണി ആദം • വാനപ്രസ്ഥം 2000
. നരസിംഹം • ലൈഫ് ഈസ് ബ്യൂട്ടിഫുൾ • ദേവദൂതൻ • ശ്രദ്ധ 2001
ഉന്നതങ്ങളിൽ • കാക്കക്കുയിൽ • രാവണപ്രഭു • അച്ഛനെയാണെനിക്കിഷ്ടം • പ്രജ 2002
കമ്പനി • ഒന്നാമൻ • താണ്ഡവം • ചതുരംഗം 2003
സത്യഗന്ധ് • പോപ്കോൺ • മിസ്റ്റ്ർ ബ്രഹ്മചാരി • കിളിച്ചുണ്ടൻ മാമ്പഴം • ബാലേട്ടൻ • ഹരിഹരൻ പിള്ള ഹാപ്പിയാണ് 2004
വാമനപുരം ബസ്റൂട്ട് • വിസ്മയത്തുമ്പത്ത് • വാണ്ടഡ് • നാട്ടുരാജാവ് • മാമ്പഴക്കാലം 2005
ഉദയനാണ് താരം • ചന്ദ്രോൽസവം • ഉടയോൻ • നരൻ • തന്മാത്ര 2006
കിലുക്കം കിലുകിലുക്കം • രസതന്ത്രം • വടക്കുംനാഥൻ • കീർത്തിചക്ര • മഹാസമുദ്രം • ഫോട്ടോഗ്രാഫർ • ബാബകല്യാണി 2007
ഛോട്ടാ മുംബൈ • ഹലോ • അലിഭായ് • രാം ഗോപാൽ വർമ കി ആഗ് • പരദേശി • റോക്ക് n റോൾ • ഫ്ലാഷ് 2008
കോളേജ് കുമാരൻ • ഇന്നത്തെ ചിന്താവിഷയം • മിഴികൾ സാക്ഷി •മാടമ്പി • ആകാശഗോപുരം • കുരുക്ഷേത്ര •ട്വന്റി 20•പകൽ നക്ഷത്രങ്ങൾ 2009
റെഡ് ചില്ലീസ് • സാഗർ എലിയാസ് ജാക്കി റീലോഡഡ് • ഭഗവാൻ • ഭ്രമരം • എയ്ഞ്ചൽ ജോൺ • ഇവിടം സ്വർഗ്ഗമാണ് 2010
ജനകൻ • അലക്സാണ്ടർ ദി ഗ്രേറ്റ് • ഒരു നാൾ വരും • ശിക്കാർ • കാണ്ഡഹാർ 2011
ക്രിസ്ത്യൻ ബ്രദേഴ്സ് • ചൈനാടൗൺ • പ്രണയം • സ്നേഹവീട് • അറബീം ഒട്ടകോം പി. മാധവൻ നായരും ഇൻ ഒരു മരുഭൂമിക്കഥ 2012
കാസനോവ • ഗ്രാന്റ്മാസ്റ്റർ • സ്പിരിറ്റ് • റൺ ബേബി റൺ • കർമ്മയോദ്ധാ • ലോക്പാൽ 2013
റെഡ് വൈൻ • ലേഡീസ് & ജെന്റിൽമാൻ • ഗീതാഞ്ജലി • ദൃശ്യം 2014
• ജില്ല • മിസ്റ്റർ ഫ്രോഡ് • കൂതറ • പെരുച്ചാഴി 2015
• രസം • എന്നും എപ്പോഴും • ലൈല ഓ ലൈല • ലോഹം(ചലച്ചിത്രം) • കനൽ •മൈത്രി (2015-ലെ ചലച്ചിത്രം) 2016
• വിസ്മയം • ജനത ഗാരേജ് • ഒപ്പം • പുലിമുരുകൻ 2017
•മുന്തിരിവള്ളികൾ തളിർക്കുമ്പോൾ • 1971 ബിയോണ്ട് ബോർഡേഴ്സ് • വെളിപാടിന്റെ പുസ്തകം • വില്ലൻ 2018
• ആദി • നീരാളി • കായംകുളം കൊച്ചുണ്ണി • ഒടിയൻ • ഡ്രാമാ 2019
• ലൂസിഫർ • മരക്കാർ അറബിക്കടലിന്റെ സിംഹം |