ശോഭന
പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയുമാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു.
ശോഭന | |
---|---|
![]() ശോഭന | |
ജനനം | ശോഭന ചന്ദ്രകുമാർ മാർച്ച് 21, 1966 |
തൊഴിൽ | അഭിനേത്രി, നർത്തകി |
സജീവം | 1984–ഇതുവരെ |
ഉയരം | 178 സെന്റിമീറ്റർ |
മാതാപിതാക്കൾ | ഡോ.ആനന്ദം ചന്ദ്രകുമാർ & ശ്രീ ചന്ദ്രകുമാർ |
ബാല്യം
ശോഭന1970 മാർച്ച് 21നു കേരളത്തിൽ ജനിച്ചു[1]. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന.[1] കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു.
സിനിമയിലേക്ക്
1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. 1994-ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു.
നൃത്തം
ശോഭന ഒരു പ്രശസ്ത ഭരതനാട്യ നർത്തകി കൂടിയാണ്. മദ്രാസിലെ ചിദംബരം അക്കാദമിയിൽ ശോഭന ഭരതനാട്യം അഭ്യസിച്ചു തുടങ്ങി. പ്രശസ്ത നർത്തകിമാരായ ചിത്രാ വിശ്വേശരനും പദ്മ സുബ്രമണ്യവും ശോഭനയുടെ ഗുരുനാഥമാരായിരുന്നു. ഭരതനാട്യത്തിൽ ശോഭനയുടെ ഭാവാഭിനയം പ്രശസ്തമാണ്. മലേഷ്യയിലെ രാജാവിന്റെയും രാജ്ഞിയുടെയും മുന്നിൽ ശോഭന തന്റെ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ശോഭനയുടെ നൃത്തപാടവവും സൌന്ദര്യവും കാരണം 1980കൾ മുതൽ 1990കൾ വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും സുന്ദരിയായ തെന്നിന്ത്യൻ അഭിനേത്രിയായി ശോഭന കണക്കാക്കപ്പെട്ടു.
മണിരത്നത്തിന്റെ രംഗാവതരണമായ “നേത്ര്, ഇന്ത്ര്, നാളൈ” ഇൽ ശോഭന ഒരു പ്രധാന പങ്കുവഹിക്കുന്നു.
നൃത്താദ്ധ്യാപനം
ശോഭന ഇന്ന് ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ ഒരു നൃത്തവിദ്യാലയം നടത്തുന്നു.വളർന്നുവരുന്ന കലാകാരികളെ പ്രോത്സാഹിപ്പിക്കുവാനും ഭരതനാട്യത്തെ പരിപോഷിപ്പിക്കുവാനും ഇതിലൂടെ ശോഭന ശ്രമിക്കുന്നു. ചെലവുകൂടിയ അരങ്ങേറ്റങ്ങളെ കുറയ്ക്കുവാൻ ശോഭനയുടെ നൃത്തവിദ്യാലയം ശ്രമിക്കുന്നു. .
ബഹുമതികൾ
രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു.
മികച്ച നടിക്കുള്ള ദേശീയപുരസ്കാരം
- മണിച്ചിത്രത്താഴ്, 1993
- മിത്ര്, മൈ ഫ്രണ്ട്, 2004
മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം
- മണിച്ചിത്രത്താഴ്, 1993
ഫിലിംഫെയർ അവാർഡ്
- മലയാളത്തിലെ മികച്ച നടി ഇന്നലെ
അവലംബം
- "ഐ.എം.ഡി.ബി.പ്രൊഫൈൽ - ശോഭന". ഐ.എം.ഡി.ബി. ശേഖരിച്ചത്: 2009 ഒക്ടോബർ 10.
![]() |
വിക്കിമീഡിയ കോമൺസിലെ Shobana എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |