വിജയശാന്തി

മലയാളം, തമിഴ്, തെലുഗു, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 185 -ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് വിജയശാന്തി (ജനനം: ജൂൺ 24, 1964).

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വിജയശാന്തി
ജനനം (1964-06-24) ജൂൺ 24, 1964
ആന്ധ്രപ്രദേശ്, ഇന്ത്യ
തൊഴിൽഅഭിനേത്രി

ആദ്യ ജീവിതം

തന്റെ പേരായ ശാന്തി എന്നതിനു മുന്പിൽ തന്റെ ബന്ധുവും തമിഴ് , തെലുഗു ഭാഷകളിലെ പ്രധാന നടിയുമായ വിജയ ലളിതയുടെ പേരിന്റെ ആദ്യ വാക്കും കൂട്ടി ച്ചേർത്താണ് വിജയശാന്തി എന്ന പേരിട്ടത്. 1979 ലാണ് വിജയശാന്തി തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 15 വയസ്സിൽ കള്ളൂക്കൾ ഏരം എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് തുടക്കം കുറിച്ചു. ഈ ചിത്രം സംവിധാനം ചെയ്തത് മികച്ച സംവിധായകനായ ഭാരതി രാജ ആയിരുന്നു. ആ വർഷം തന്നെ തെലുഗു ചിത്രത്തിൽ സൂപ്പർസ്റ്റാർ കൃഷ്ണ യുമൊന്നിച്ച് കിലാഡി കൃഷ്ണുഡു എന്ന ചിത്രത്തിൽ അഭിനയിച്ചു. ആദ്യ കാലങ്ങളിൽ ഗ്ലാമർ വേഷങ്ങളാണ് വിജയശാന്തി ചെയ്തത്.

ആക്ഷൻ നായിക പരിവേഷം

1990 ൽ ഇറങ്ങിയ കർത്തവ്യം എന്ന ചിത്രത്തിലെ പോലീസ് വേഷം ദേശീയ ചലച്ചിത്രപുരസ്കാരത്തിന് അർഹമായി. ആന്ധ്ര സംസ്ഥാന മികച്ച ചലച്ചിത്രനടി പുരസ്കാരവും ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. ഈ ചിത്രത്തിലെ വിജയം ഒരു ഗ്ലാമർ വേഷങ്ങളുടെ പരിവേഷം കളഞ്ഞ് ഒരു ആക്ഷൻ നായിക പരിവേഷം വിജയശാന്തിക്ക് കൊടുത്തു.

രാഷ്ട്രീയ ജീവിതം

1997 ൽ ഭാരതീയ ജനത പാർട്ടിയോടൊത്ത് വിജയശാന്തി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങി.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.