പ്രിയാമണി
പ്രിയാമണി എന്ന പേരിൽ അറിയപ്പെടുന്ന പ്രിയാമണി വാസുദേവ് മണി അയ്യർ (ജനനം-1984 ജൂൺ 4-ന് പാലക്കാട്) ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരകഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രിയാമണി | |
---|---|
![]() | |
ജനനം | പ്രിയാമണി വാസുദേവ് മണി അയ്യർ 4 ജൂൺ 1984 പാലക്കാട്,കേരളം, ഇന്ത്യ |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവം | 2003-present |
മാതാപിതാക്കൾ | വാസുദേവ മണി അയ്യർ ലത മണി അയ്യർ |
ജീവിതരേഖ
വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി പാലക്കാട് ആണ് പ്രിയാമണിയുടെ ജനനം. പരേതനായ കർണാടക സംഗീതജ്ഞൻ കമല കൈലാസിന്റെ കൊച്ചുമോളാണ്[1]. ബാംഗ്ലൂരിൽ ആണ് വളർന്നത്. പഠനത്തിന് ശേഷം പ്രിയാമണി മോഡലിങ്ങിലേക്ക് തിരിഞ്ഞു. പല സംവീധായകർ സമീപിച്ചും പരിഗണിച്ചും, പ്രിയാമണി സംവീധായകൻ ഭാരതി രാജയുടെ കൺകളാൽ കൈത് സൈ എന്ന സിനിമയിൽ അഭിനയിച്ചു, ഈ സിനിമ 2004ൽ പുറത്തിറങ്ങി.[2]
പ്രിയാമണി ഇപ്പോൾ മനഃശാസ്ത്രത്തിൽ ബിരുദത്തിനു പഠിക്കുന്നു. ബോളിവുഡ് നടി വിദ്യ ബാലൻ ബന്ധുവാണ്.[3][4]
അഭിനയ ജീവിതം
ആദ്യകാല അഭിനയജീവിതം
ആദ്യമായി അഭിനയിച്ച 'കൺകളാൽ കൈത് സൈ'യിലും, തെലുങ്കിലെ ആദ്യ സിനിമയായ 'എവരെ അടഗാടു'[1] യിലും അഭിനയിച്ചതിനു ശേഷം, ബോക്സ് ഓഫീസിൽ അധികം വിജയിക്കാത്ത 'സത്യം'[1] എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയിൽ തുടക്കം കുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്ര തൻറെ 2005ലെ പുറത്തിറങ്ങിയ 'അത് ഒരു കനാ കാലം' എന്നാ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു. റിലീസിന് മുമ്പ് തന്നെ ബാലു മഹേന്ദ്ര "പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും" പറഞ്ഞിരുന്നു.[5] 'അത് ഒരു കനാ കാലം' നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല.[6] പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.[7][8] 2006ൽ പ്രിയാമണി ജഗപതി ബാബുവിൻറെ കൂടെ 'പെല്ലൈന കൊതാലോ' എന്ന സിനമയിൽ അഭിനയിച്ചു. ഈ സിനിമ വമ്പിച്ച വിജയമായിരുന്നു എന്ന് മാത്രമല്ല പ്രിയാമണിക്ക് മറ്റു 3 സിനിമകൾ കൂടി നേടി കൊടുത്തു.[1][9][10]
അഭിനയിച്ച ചിത്രങ്ങൾ
വർഷം | കൊല്ലം | കഥാപാത്രം | ഭാഷ | കൂടുതൽ |
---|---|---|---|---|
2003 | എവരെ അടഗാടു | പ്രിയാമണി | തെലുങ്ക് | |
2004 | കൺകളാൽ കൈത് സൈ | വിദ്യ സദഗോപ്പൻ | തമിഴ് | |
2004 | സത്യം | സോന | മലയാളം | |
2005 | അത് ഒരു കനാ കാലം | തുളസി | തമിഴ് | |
2005 | ഒറ്റ നാണയം | ചിപ്പി | മലയാളം | |
2006 | പെല്ലൈന കൊതാലോ | ലക്ഷ്മി | തെലുങ്ക് | |
2006 | മധു | മേർസി | തമിഴ് | |
2007 | പരുത്തി വീരൻ | മുത്തഴഗ് | തമിഴ് | മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം-തമിഴ് |
2007 | ടോസ്സ് | നൈന | തെലുങ്ക് | |
2007 | യമധോങ്ക | മഹേശ്വരി | തെലുങ്ക് | |
2007 | നവ വസന്തം | അഞ്ജലി | തെലുങ്ക് | |
2007 | മലൈകോട്ടൈ | മലർ | തമിഴ് | |
2008 | തൊട്ട | നളിന | തമിഴ് | |
2008 | ഹരേ റാം | അഞ്ജലി | തെലുങ്ക് | |
2008 | തിരക്കഥ | മാളവിക | മലയാളം | മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം-മലയാളം |
2008 | കിംഗ് | തെലുങ്ക് | ||
2009 | ദ്രോണ | ഇന്ദു | തെലുങ്ക് | |
2009 | മിതൃധു | ഇന്ദു | തെലുങ്ക് | |
2009 | പുതിയ മുഖം | അഞ്ജന | മലയാളം | |
2009 | ആറുമുഖം | യാമിനി | തമിഴ് | |
2009 | നിനൈത്താലേ ഇനിയ്ക്കും | മീര | തമിഴ് | |
2009 | പ്രവരഖ്യുടു | ശൈലജ | തെലുങ്ക് | |
2009 | രാം | പൂജ | കന്നഡ | |
2010 | ശംഭോ ശിവ ശംഭോ | മുനിമ്മ | തെലുങ്ക് | |
2010 | സാധ്യം | സുഹാനി | തെലുങ്ക് | |
2010 | ഗോലിമാർ | പവിത്ര | തെലുങ്ക് | |
2010 | രാവണൻ | വെണില്ല | തമിഴ് | |
2010 | രാവൻ | ജമുനി | ഹിന്ദി | |
2010 | പ്രാഞ്ചിയേട്ടൻ ആൻഡ് ദി സൈന്റ്റ് | പദ്മശ്രീ | മലയാളം | |
2010 | ഏനോ ഒന്തര | മധുമതി | കന്നഡ | |
2010 | രക്ത ചരിത്ര II | ഭവാനി | ഹിന്ദി | |
2010 | രഗട | അഷ്ടലക്ഷ്മി | തെലുങ്ക് | |
2011 | രാജ് | മൈഥിലി | തെലുങ്ക് | |
2011 | ഒൺലി വിഷ്ണുവർധന | മീര | കന്നഡ | |
2011 | ക്ഷേത്രം | നാഗ പെഞ്ചാലമ്മ സോഹിനി അഗ്ഗർവാൾ | തെലുങ്ക് | |
2012 | കോ കോ | കാവേരി | കന്നഡ | |
2012 | അന്ന ബോണ്ട് | മീര | കന്നഡ | |
2012 | ഗ്രാൻഡ് മാസ്റ്റർ | ദീപ്തി | മലയാളം | |
2012 | ചാരുലത | ചാരു, ലത | തമിഴ്, കന്നഡ, തെലുങ്ക് | |
2013 | ലക്ഷ്മി | പ്രിയ | കന്നഡ | |
2013 | ചെന്നൈ എക്സ്പ്രസ്സ് | ഹിന്ദി | ||
2013 | ചാന്ദി | തെലുങ്ക് | ||
2013 | അങ്കുലിക | തെലുങ്ക് |
അവലംബം
- "Ms. Confidence". The Hindu. ശേഖരിച്ചത്: 2013 March 19.
- "Graceful debut". Metro Plus Coimbatore. Chennai, India: The Hindu. 2003-12-22. ശേഖരിച്ചത്: 2009-02-25.
- "Not going to ask Vidya Balan for advice: Priyamani". Deccan Chronicle. ശേഖരിച്ചത്: 2012 May 18.
- Priya Mani – Interview. Behindwoods.com. Retrieved on 2011-07-05.
- "He can't stop talking about Priya Mani". Indiaglitz. ശേഖരിച്ചത്: 2013 March 19.
- "Style meets substance". The Hindu. ശേഖരിച്ചത്: 2013 March 19.
- "Athu Oru Kanaa Kaalam - Dreamy desires". Indiaglitz. ശേഖരിച്ചത്: 2013 March 19.
- "Tamil Movie Review : Athu Oru Kanakalam". Behindwoods. ശേഖരിച്ചത്: 2013 March 19.
- "Pellaina Kothalo trio returns". Rediff. ശേഖരിച്ചത്: 2013 March 19.
- "TOP 10 MOVIES OF 2006". idlebrain.com. ശേഖരിച്ചത്: 2013 March 19.
![]() |
വിക്കിമീഡിയ കോമൺസിലെ Priyamani എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |