ഫാസിൽ
1953-ൽ ആലപ്പുഴയിലാണ് ഫാസിൽ ജനിച്ചത്. കുരുമുളക് വ്യാപാരിയായ അബ്ദുൾ ഹമീദ്, ഉമൈബാൻ എന്നിവരായിരുന്നു മാതാപിതാക്കൾ. മുപ്പതോളം ചലച്ചിത്രങ്ങൾ ഫാസിൽ സംവിധാനം ചെയ്തു. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് (നവോദയ അപ്പച്ചൻ) നിർമിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു ഫാസിൽ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. തമിഴിൽ ഒൻപത് ചലച്ചിത്രങ്ങളും തെലുങ്കിൽ രണ്ടു ചിത്രങ്ങളും ഒരു ഹിന്ദി ചലച്ചിത്രവും ഫാസിൽ സംവിധാനം ചെയ്തിട്ടുണ്ട്.
A M Fazil | |
---|---|
![]() | |
ജനനം | 1953[1] Alleppey |
തൊഴിൽ | Film director, producer, screenwriter |
സജീവം | 1980 – 2011 |
കുട്ടി(കൾ) | 4
|
ബന്ധുക്കൾ | Nazriya Nazim |
മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംവിധായകനാണ് ഫാസിൽ.
മൂന്നുതവണ മികച്ച ജനപ്രീതിയുള്ള ചിത്രങ്ങൾക്കുള്ള സംസ്ഥാന അവാർഡ് ഫാസിൽ സംവിധാനം ചെയ്ത ചിത്രങ്ങൾക്കു കിട്ടി. ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡും ഏറ്റവും മികച്ച സംവിധായകനുള്ള അവാർഡും ഒരിക്കൽ വീതം ഫാസിലിനു ലഭിച്ചു.
സംവിധാനം ചെയ്ത ചിത്രങ്ങൾ
- മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980)
- ധന്യ (1981)
- മറക്കില്ലൊരിക്കലും (1983)
- എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് (1983)
- ഈറ്റില്ലം (1983)
- നോക്കെത്താ ദൂരത്ത് കണ്ണും നട്ട് (1984)
- പൂവേ പൂ ചൂട വാ (1985)
- എന്നെന്നും കണ്ണേട്ടന്റെ (1986)
- പൂവിനു പുതിയ പൂന്തെന്നൽ (1986)
- പൂവിഴി വാസലിലെ (1987)
- മണിവത്തൂരിലെ ആയിരം ശിവരാത്രികൾ (1987)
- എൻ ബൊമ്മുക്കുട്ടി അമ്മാവുക്കു (1989)
- വരുഷം പതിനാറ് (1989)
- അരങ്ങേട്ര വേലൈ (1990)
- കില്ലർ (1991)
- എന്റെ സൂര്യപുത്രിക്ക് (1991)
- കർപ്പൂര മുല്ലൈ (1991)
- പപ്പയുടെ സ്വന്തം അപ്പൂസ് (1992)
- മണിച്ചിത്രത്താഴ് (1993)
- കിളിപേച്ചു കേൾക്കവ (1993)
- മാനത്തെ വെള്ളിത്തേര് (1994)
- സബ്സേ ബഢാ മവാലി (1996)
- അനിയത്തിപ്രാവ് (1997)
- കാതലുക്കു മരിയാദൈ (1997)
- ഹരികൃഷ്ണൻസ് (1998)
- ലൈഫ് ഈസ് ബ്യൂട്ടിഫുൾ (2000)
- കണ്ണുക്കുൾ നിലാവ് (2000)
- കൈയ്യെത്തും ദൂരത്ത് (2002)
- വിസ്മയത്തുമ്പത്ത് (2004)
- ഒരു നാൾ ഒരു കനവ് (2005)
- മോസ് ആൻഡ് ക്യാറ്റ് (2009)
- ലിവിംഗ് ടുഗെദർ (2011)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.