വിസ്മയത്തുമ്പത്ത്

ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, നയൻതാര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിസ്‌മയത്തുമ്പത്ത്.

വിസ്‌മയത്തുമ്പത്ത്
സംവിധാനംഫാസിൽ
നിർമ്മാണംഫാസിൽ
രചനഫാസിൽ
അഭിനേതാക്കൾമോഹൻലാൽ
മുകേഷ്
നെടുമുടി വേണു
നയൻതാര
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംടി.ആർ. ശേഖർ
കെ.ആർ. ഗൗരീശങ്കർ
വിതരണംഅമ്മു ഇന്റർനാഷണൽ, സെഞ്ച്വറി റിലീസ്
സ്റ്റുഡിയോഅമ്മു ഇന്റർനാഷണൽ
റിലീസിങ് തീയതി2004 ഏപ്രിൽ 9
രാജ്യംഇന്ത്യ
ഭാഷമലയാളം

മണിച്ചിത്രത്താഴിന്‌ ശേഷം ഫാസിൽ സം‌വിധാനം ചെയ്ത ഹോറർ ചിത്രമായ ഇതിലെ ഇതിവൃത്തം റീത്ത എന്ന സ്ത്രീയുടെ ആത്മാവ് താൻ എങ്ങനെയാണ്‌ ഈ അവസ്ഥയിലെത്തിയതെന്ന്, തന്റെ അത്ര തന്നെ ഐ.ക്യു. ലെവൽ ഉള്ള ശ്രീകുമാറിന്റെ സഹായത്താൽ കണ്ടെത്തുന്നതാണ്‌. അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മു ഇന്റർനാഷണൽ, സെഞ്ച്വറി റിലീസ് എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഫാസിൽ തന്നെയാണ്.

അഭിനേതാക്കൾ

  • മോഹൻലാൽ – ശ്രീകുമാർ
  • മുകേഷ് – ഗോവിന്ദൻ കുട്ടി
  • ഹരിശ്രീ അശോകൻ – ഗോപൻ
  • നെടുമുടി വേണു – ഡോ. സണ്ണി ജോസഫ്
  • കെ.ബി. ഗണേഷ് കുമാർ – പ്രൊഫസ്സർ
  • കൊച്ചിൻ ഹനീഫ – നന്ദകുമാർ
  • സലീം കുമാർ – ഗുഹൻ
  • ടി.പി. മാധവൻ – രോഗി
  • റിസബാവ
  • നയൻതാര – റീത്ത
  • സുകുമാരി – ഹോസ്റ്റൽ വാർഡൻ
  • കവിയൂർ പൊന്നമ്മ – ശ്രീകുമാറിന്റെ അമ്മ
  • കൽപ്പന – മായ
  • ലക്ഷ്മി കൃഷ്ണമൂർത്തി

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പ്രിയനേ നീയെന്നെ അറിയാതിരുന്നാൽ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  2. അഴകേ നീയെന്നെ അറിയാതിരുന്നാൽ – കെ.ജെ. യേശുദാസ്
  3. കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ – കെ.ജെ. യേശുദാസ്
  4. ഏതോ കളിയരങ്ങിൽ – ഗംഗ
  5. ഏതോ കളിയരങ്ങിൽ (extended) – ഗംഗ
  6. മിഴികൾക്കിന്നെന്തു തെളിച്ചം – വിജയ് യേശുദാസ്
  7. ഏതോ കളിയരങ്ങിൽ നായിക നീ – ഫഹദ്, ഗംഗ
  8. മിഴികൾക്കിന്നെന്തു വെളിച്ചം – വിജയ് യേശുദാസ്, സുജാത മോഹൻ
  9. ഏതോ കളിയരങ്ങിൽ നായിക നീ – അഫ്‌സൽ, ഗംഗ

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: ആനന്ദക്കുട്ടൻ
  • ചിത്രസം‌യോജനം: ടി.ആർ. ശേഖർ, കെ.ആർ. ഗൌരീശങ്കർ
  • കല: മണി സുചിത്ര
  • ചമയം: പി.എൻ. മണി
  • വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം
  • നൃത്തം: സുജാത, ഹരികുമാർ
  • സംഘട്ടനം: ത്യാഗരാജൻ
  • പരസ്യകല: ഗായത്രി
  • ലാബ്: പ്രസാദ്
  • എഫക്റ്റ്സ്: മുരുകേഷ്
  • വാർത്താപ്രചരണം: വാഴൂർ ജോസ്

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.