നയൻതാര

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് നയൻതാര എന്ന പേരിലറിയപ്പെടുന്ന ഡയാന മറിയം കുര്യൻ. (ജനനം: നവംബർ 18, 1984) മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെയ്ക്കുപുറമെ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി', ഇരുമുഖൻ' തുടങ്ങിയ ചിത്രങ്ങൾ നയൻ താരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.അവലംബം ആവശ്യമാണ്] ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാസർക്കാരിന്റെ നന്തി പുരസ്കാരം നയൻതാരയ്ക്കു ലഭിച്ചിട്ടുണ്ട്.

നയൻതാര
നയൻതാര
ജനനംഡയാന മറിയം കുര്യൻ
(1984-11-18) 18 നവംബർ 1984[1][2][3]
ബാംഗളൂർ, ഇന്ത്യ[4][5]
ഭവനംചെന്നൈ, തമിഴ്‌നാട്
മറ്റ് പേരുകൾനയൻ, നയൻതാര, ഡയാന
തൊഴിൽനടി
സജീവം2017–ഇന്നുവരെ

ജീവിതരേഖ

ആദ്യകാലജീവിതം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്.

ചലച്ചിത്രജീവിതം

നയൻതാരയുടെ ആദ്യചലച്ചിത്രമായ മനസ്സിനക്കരെ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ഈ ചിത്രത്തിൽ നായകനായഭിനയിച്ചത് ജയറാമായിരുന്നു. സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിൽ നയൻതാരയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് നയൻതാര അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സം‌വിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സം‌വിധാനം ചെയ്ത തസ്കരവീരനിലും[6], കമൽ സം‌വിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു. രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

മത പരിവർത്തനം

2011 ആഗസ്റ്റ് 7ന് ചെന്നൈ ആര്യസമാജത്തിൽ നിന്നും ഹിന്ദുമതം സ്വീകരിച്ച ഇവർ നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

ഇരുമുഖൻ

__SUB_LEVEL_SECTION_5__

പുരസ്കാരങ്ങൾ

  • മികച്ചനടിക്കുള്ള ആന്ധ്രാസർക്കാരിന്റെ നന്തി പുരസ്കാരം[7] - (ശ്രീരാമരാജ്യം) 2011
__SUB_LEVEL_SECTION_-1__

അവലംബം

  1. Sri Birthday Special: Nayanthara Turns 28. Rediff.com (19 November 2012). Retrieved 2012-04-10.
  2. Happy birthday Nayantara. indiatoday.com (5 December 2008). Retrieved 2012-04-10.
  3. Birthday Special Nayantara rediff.com (18 November 2014)
  4. "Nayanthara in Sandalwood now". The Times of India. 17 January 2010.
  5. Chat Transcript of Nayanthara. Sify.com (10 March 2008). Retrieved 2012-04-10.
  6. http://thatsmalayalam.oneindia.in/movies/news/2005/01/012505nayanthara.html
  7. നയൻതാരയ്ക്ക് നന്തി പുരസ്കാരം, മനോരമ ഓൺലൈൻ
__SUB_LEVEL_SECTION_-1__

പുറത്തേക്കുള്ള കണ്ണികൾ

No Year Film Role Language Notes
12003മനസ്സിനക്കരെ ഗൌരിമലയാളം
22004വിസ്മയത്തുമ്പത്ത്രീത മാത്യൂസ്‌മലയാളം
32004നാട്ടുജാവ് കത്രിനമലയാളം
42005അയ്യാസെൽവി മാടസാമിതമിൾ
52005ചന്ദ്രമുഖി ദുര്ഗതമിഴ്
62005തസ്കരവീരാൻതങ്ക മണിമലയാളം
72005രാപ്പകൽ pooriമലയാളം
82005ഘജിനിചിത്രതമിഴ്
92005സിവകാസിതമിഴ്സ്പെഷ്യൽ അപ്പീരൻസ് ഇൻ "കോടമ്പക്കം ഏരിയ " സൊങ്ങ്
102006കലവനിൻ കഥലിഹരിതതമിഴ്
112006ലക്ഷ്മിനന്ദിനിതെലുഗു
122006ബോസ്സ്അനുരാധതെലുഗു
132006വല്ലവാൻസ്വപ്നതമിഴ്
142006തലൈമാഗാൻമേഘാലതമിഴ്
152006ജ്യോതിതമിഴ്
162007യോഗിനന്ദിനിതമിഴ്
172007ദുബായ് സീനുമധുമതിതെലുഗു
182007ശിവജി: ദി ബോസ്സ്തമിഴ്സ്പെഷ്യൽ അപ്പീരൻസ് ഇൻ "ബ്ബല്ലൈലക്ക " സൊങ്ങ്
192007തുളസിവസുന്ധര റാംതെലുഗു
202007ബില്ലസാഷതമിഴ്
212008യാരടി നീ മോഹിനി കീര്തി (കോമളവല്ലി )തമിഴ്
222008കുസെലൻനയൻതാരതമിഴ്
232008കതനയകുട്നയൻതാരതെലുഗു
242008സത്യംദേവ നായകിതമിഴ്
252008എഗൻ മല്ലികതമിഴ്
262008ട്വന്റി:20ത്യനമലയാളംസ്പെഷ്യൽ അപ്പീരൻസ്
272009വില്ല്ജനവിതമിഴ്
282009അന്ജനെയുല്അഞ്ജലിതെലുഗു
292009ആധവൻതാരതമിഴ്
302010അധുര്സ്ചന്ദ്രകലതെലുഗു
312010ബോഡിഗാർഡ്അമ്മു അശോകാൻMalayalam
322010ഗോവവില്ലജ് ഗേൾതമിഴ്സ്പെഷ്യൽ അപ്പീരൻസ്
332010സിംഹഗായത്രിതെലുഗു
342010ബോസ്സ് എനഗിര ഭാസ്കരാൻ ചന്ദ്രികതമിഴ്
352010എലെക്ട്രഎലെക്ട്ര അലക്സാണ്ടർമലയാളം
362010സൂപ്പർഇന്ദിരകന്നഡലാംഗ്വേജ് & തെലുഗുബ്ബിലിങ്ങുഅൽ ഫിലിം.
372011ശ്രി രാമ രാജ്യം സീതതെലുഗു & തമിഴ്
382012കൃഷ്ണം വന്ദേ ജഗട്ഗുരും ദേവികതെലുഗു
392013എതിര് നീച്ചാൽതമിഴ്സ്പെഷ്യൽ അപ്പീരൻസ് ഇൻ "ലോക്കൽ ബോയ്സ് " സൊങ്ങ്
402013ഗ്രീക് വീരുട്‌സന്ധ്യതെലുഗു
412013രാജാ റാണിരെഗിനതമിഴ്
422013ആറംബംമായതമിഴ്
432014ഇദു ക്കതിർവെലൻ കാധാൽ പവിത്രതമിഴ്
442014അനാമികഅനാമികതെലുഗു
452014നീ എങ്ങെ എന അന്പേഅനാമികതമിഴ്
462015നന്നബെണ്ടരമ്യതമിഴ്
472015ഭാസ്കര ദി രസ്കാൽ ഹിമമലയാളം
482015മാസ്സ് മാലിനിതമിഴ്
492015തനി ഒരുവൻ മഹിമതമിഴ്
502015മായമായ മാത്യൂസ്‌ / അപ്സരതമിഴ്
512015ലൈഫ് ഓഫ് ജോസുട്ടി സ്വപ്നമലയാളം
522015നാനും രൌടിദാൻ കാദംബരിതമിഴ്
532016ഇദു നമ്മ ആള്' മൈലാതമിഴ്Post-Production[1]
542016പുതിയ നിയമം വാസുകിമലയാളംഫില്മിംഗ് [2]
552016തിരുനാൾ വിദ്യതമിഴ്Post-Production [3]
562016കഷ്മോര തമിഴ്ഫില്മിംഗ് [4]
572016ഇരു മുഗാൻ തമിഴ്Post-Production [5]
  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നയൻതാര
  1. http://www.sify.com/movies/idhu-namma-aalu-heading-for-a-september-release-news-tamil-ohwjPGafiibgf.html
  2. "Mammootty Nayanthara movie name changes". CinemaDinamalar. Aug 26, 2015. ശേഖരിച്ചത്: Aug 26, 2015.
  3. "Nayanthara signs Jiiva's 'Thirunaal'". Sify. April 18, 2015. ശേഖരിച്ചത്: June 7, 2015.
  4. "Karthi and Nayanthara together in May". Indiaglitz. April 7, 2015. ശേഖരിച്ചത്: April 17, 2015.
  5. "Vikram, Nayanthara team up for the first time". IndianExpress. Nov 22, 2015.
__SUB_LEVEL_SECTION_-1__
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.