ബാലചന്ദ്രമേനോൻ

മലയാളചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി.

ബാലചന്ദ്രമേനോൻ
Balachandra Menon
ജനനംഎസ്. ബാലചന്ദ്രമേനോൻ
(1954-01-11) ജനുവരി 11, 1954
അമ്പലപ്പുഴ, ആലപ്പുഴ, കേരളം
തൊഴിൽചലച്ചിത്രനടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, അഭിഭാഷകൻ
സജീവം1978–
ജീവിത പങ്കാളി(കൾ)വരദ (1982–)
പുരസ്കാര(ങ്ങൾ)
  • ദേശീയ ചലച്ചിത്രപുരസ്കാരം:
  • മികച്ച നടൻ – സമാന്തരങ്ങൾ (1998)
വെബ്സൈറ്റ്http://www.balachandramenon.com/

ഫാസിൽ, പത്മരാജൻ എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന - ഏപ്രിൽ 18, പാർ‍വതി - വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു - മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർ‍ത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രിൽ 19 എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്.

സ്വകാര്യജീവിതം

ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് ബാലചന്ദ്രമേനോൻ ജനിച്ചത്. കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് പ്രീ-ഡിഗ്രിക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഭൂഗർഭശാസ്ത്രത്തിൽ ബിരുദം നേടി.[1]

ചലച്ചിത്രപ്രവർത്തനം

വർഷം ചലച്ചിത്രം Credited as കഥാപാത്രം കുറിപ്പുകൾ
നടൻ സംവിധായകൻ നിർമ്മാതാവ് തിരക്കഥ കഥ സംഭാഷണം
2016 ഊഴം Y കൃഷ്ണമൂർത്തി
2015ഞാൻ സംവിധാനം ചെയ്യുംYYYYYYകൃഷ്ണദാസ്
2013കടൽ കടന്നുവരും മാത്തുക്കുട്ടിYഫാദർ വട്ടത്തറ
2013 കുഞ്ഞനന്തന്റെ കട Y
2013ബഡ്ഡി Yശങ്കരൻ നമ്പൂതിരി/ശങ്കു ഭായ്
2009നമ്മൾ തമ്മിൽYരാമചന്ദ്രൻ നായർ
2009ഉത്തരാസ്വയംവരംY'Yamandan' ശ്രീധരക്കുറുപ്പ്
2008കോളജ് കുമാരൻY
2008ദേ ഇങ്ങോട്ടു നോക്കിയേYYYYYജോജി
2007പ്രണയകാലംYബാലഗോപാൽ
2006ക്ലാസ്മേറ്റ്സ്Yഅയ്യർ സാർ
2005DecemberYപട്ടേരി
2005രാപ്പകൽYദേവനാരായണൻ
2003വരും വരുന്നു വന്നുYYYYജോണി
2003സഫലംYബാരിസ്റ്റർ നമ്പ്യാർ
2002നമ്മൾYസത്യനാഥൻ
2002കൃഷ്ണാ ഗോപാലകൃഷ്ണാYYYYYഗോപാലകൃഷ്ണൻEditor, Playback Singer,Composer
2001ഇഷ്ടംYAnjana's Father
2000സത്യം ശിവം സുന്ദരംYകെ.എസ്.കെ നമ്പ്യാർ
2000സത്യമേവ ജയതേY
1998സമാന്തരങ്ങൾYYYYYYIsmailEditor, Composer
1998The TruthYChief Minister Madhavan
1997ജനാധിപത്യംY
1997കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്Yപവി
1996ഏപ്രിൽ 19YYYYY
1996Kanden SeethaiyaiYYYYYUnreleased film
1995അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻYപ്രഭാകരൻ
1994സുഖം സുഖകരംYYYYY
1993അമ്മയാണെ സത്യംYYYYYS. Nനാരായണൻ
1991നയം വ്യക്തമാക്കുന്നുYYYY
1990കുറുപ്പിന്റെ കണക്കുപുസ്തകംYYYYYവിനയചന്ദ്ര കുറുപ്പ്Editor, Composer
1990സസ്നേഹംYതോമസ് കുര്യൻ
1990നൂറ്റൊന്നുരാവുകൾYവിഷ്ണു
1990വർത്തമാനകാലംYജേയിംസ് കുട്ടി
1989ഞങ്ങളുടെ കൊച്ചു ഡോക്റ്റർYYYYYജേംസ് വർഗീസ്Editor
1989കണ്ടതും കേട്ടതുംYYYYYപി.കെ.കൃഷ്ണൻ കുട്ടി
1988ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്Yഡേവിഡ്
1988ഇസബല്ലYഉണ്ണികൃഷ്ണമേനോൻ
1988ജന്മാന്തരംYപോലീസ് ഓഫീസർ
1988കുടുംബപുരാണംYകൃഷ്ണനുണ്ണി
1987ഒരു മെയ്മാസപ്പുലരിയിൽY
1987വിളംബരംYYYYYപി.കെ.നാമ്പൂതിരി
1987അച്ചുവേട്ടന്റെ വീട്YYYYYവിപിൻEditor
1986ഋതുഭേദംYരാജൻ
1986വിവാഹിതരേ ഇതിലേYYYYYYഅപ്പു
1986തായക്ക് ഒരു താലാട്ടുYYYYTamil film
1985മണിച്ചെപ്പു തുറന്നപ്പോൾYYYYY
1985ദൈവത്തെയോർത്ത്Yഅനിയങ്കുട്ടൻ
1985എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കിYYYYYYഎസ്. നന്ദകുമാർPlayback Singer, Soundtrack Performer
1984ഒരു പൈങ്കിളിക്കഥYYYYYകണ്ണൻ
1984ആരാന്റെ മുല്ല കൊച്ചുമുല്ലYYYYYപ്രഭാകരൻ
1984ഏപ്രിൽ 18YYYYYഎസ് ഐ രവികുമാർ
1983ശേഷം കാഴ്ചയിൽYYYYYജി കെ രാജ
1983പ്രശ്നം ഗുരുതരംYYYYYബാലു
1983കാര്യം നിസ്സാരംYYYYYശേഖർ
1982കിലുകിലുക്കംYYYYYമഹേന്ദ്രൻ
1982കേൾക്കാത്ത ശബ്ദംYYYYYലംബോദരൻ നായർ
1982ഇത്തിരിനേരം ഒത്തിരികാര്യംYYYYYജിജോ
1982ചിരിയോചിരിYYYYYഉണ്ണി
1981തേനും വയമ്പുംYബാബു മാത്യു
1981താരാട്ട്YYYY
1981പ്രേമഗീതങ്ങൾYYYY
1981മണിയൻപിള്ള അഥവാ മണിയൻപിള്ള YYYYYഗോപിനാഥൻ
1980വൈകി വന്ന വസന്തംYYYY
1980കലികYYY
1980ഇഷ്ടമാണ് പക്ഷേYYYY
1980അനിയാത്ത വളകൾlYYYY
1979രാധ എന്ന പെൺകുട്ടിYYYY
1978ഉത്രാടരാത്രിYYYYUnreleased

ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്

ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ ((29 ചലച്ചിത്രങ്ങൾ) 2018-ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം ലഭിച്ചു.[2][3]

അവലംബം

  1. "Balachandra Menon – My Education". ശേഖരിച്ചത്: October 6, 2012.
  2. "ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ബാലചന്ദ്ര മേനോൻ". മീഡിയ വൺ. 2018-05-24. ശേഖരിച്ചത്: 14 August 2018.
  3. "ഒടുവിൽ ലിംക റെക്കോഡ്‌സും ബാലചന്ദ്രമേനോനെ അംഗീകരിച്ചു". മാതൃഭൂമി ദിനപത്രം. 2018-01-07. ശേഖരിച്ചത്: 14 August 2018.

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.