നമ്മൾ
കമലിന്റെ സംവിധാനത്തിൽ സിദ്ധാർത്ഥ്, ജിഷ്ണു, രേണുക മേനോൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നമ്മൾ. ചിങ്കു അച്ചു സിനിമാസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. ബാലമുരളീകൃഷ്ണ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കലവൂർ രവികുമാർ ആണ്.
നമ്മൾ | |
---|---|
![]() | |
സംവിധാനം | കമൽ |
നിർമ്മാണം | ഡേവിഡ് കാച്ചപ്പിള്ളി |
കഥ | ബാലമുരളീകൃഷ്ണ |
തിരക്കഥ | കലവൂർ രവികുമാർ |
അഭിനേതാക്കൾ | സിദ്ധാർത്ഥ് ജിഷ്ണു രേണുക മേനോൻ ഭാവന |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
സംഗീതം | മോഹൻ സിതാര |
ഛായാഗ്രഹണം | വേണു ഗോപാൽ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
വിതരണം | സ്വർഗ്ഗചിത്ര |
സ്റ്റുഡിയോ | ചിങ്കു അച്ചു സിനിമാസ് |
റിലീസിങ് തീയതി | 2002 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
- സിദ്ധാർത്ഥ് – ശ്യാം
- ജിഷ്ണു – ശിവൻ
- ബാലചന്ദ്രമേനോൻ – സത്യനാഥൻ
- വിജീഷ് – നൂലുണ്ട
- ഇന്നസെന്റ് – ഷണ്മുഖൻ
- ടി.പി. മാധവൻ
- സാലു കൂറ്റനാട്
- സുഹാസിനി – സ്നേഹലത
- രേണുക മേനോൻ – അപർണ്ണ
- മിഥുൻ രമേഷ് – റജി
- ഭാവന – പരിമളം
സംഗീതം
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- സുഖമാണീ നിലാവ് – വിധു പ്രതാപ് , ജ്യോത്സ്ന
- രാക്ഷസി എൻ കരളിൽ – അഫ്‌സൽ, ഫ്രാങ്കോ
- കത്തു കാത്തൊരു – സുനിൽ, ഗോപൻ, ബാലു, പുഷ്പവതി
- എൻ അമ്മേ ഒന്ന് കാണാൻ – കെ.ജെ. യേശുദാസ്
- സുഖമാണീ നിലാവ് – ജ്യോത്സ്ന
- സൂര്യനെ കൈക്കുമ്പിളിൽ – എം.ജി. ശ്രീകുമാർ, രാജേഷ് വിജയ്
അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം: വേണു ഗോപാൽ
- ചിത്രസംയോജനം: കെ. രാജഗോപാൽ
- കല: സുരേഷ് കൊല്ലം
- ചമയം: പി. മണി
- വസ്ത്രാലങ്കാരം: എസ്.ബി. സതീഷ്
- നൃത്തം: കുമാർ, ശാന്തി, പ്രസന്ന, സുജാത
- സംഘട്ടനം: മാഫിയ ശശി
- പരസ്യകല: റഹ്‌മാൻ ഡിസൈൻ
- ലാബ്: പ്രസാദ് കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: ജയപ്രകാശ് പയ്യന്നൂർ
- എഫക്റ്റ്സ്: മുരുകേഷ്
- ഡി.ടി.എസ്. മിക്സിങ്ങ്: ലക്ഷ്മി നാരായണൻ
- വാർത്താപ്രചരണം: എ.എസ്. ദിനേശ്
- നിർമ്മാണ നിർവ്വഹണം: ആഷറഫ് ഗുരുക്കൾ
- ലെയ്‌സൻ: അഗസ്റ്റിൻ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.