കാണാമറയത്ത്

ഐ.വി. ശശി സംവിധാനം ചെയ്ത് 1984ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് കാണാമറയത്ത്. മമ്മൂട്ടി, ശോഭന, റഹ്‌മാൻ, സീമ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് പത്മരാജനാണു്. വി.സി. ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ജോസ്കുട്ടി ചെറുപുഷ്പം ആണ് ഈ ചിത്രം നിർമ്മിച്ചത്.[1][2]

കാണാമറയത്ത്
കാണാമറയത്ത് എന്ന ചിത്രത്തിലെ ഒരു രംഗം
സംവിധാനംഐ.വി. ശശി
നിർമ്മാണംജോസ്കുട്ടി ചെറുപുഷ്പം
തിരക്കഥപി. പത്മരാജൻ
സംഗീതംഗുണസിംഗ്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
വിതരണംസെഞ്ച്വറി റിലീസ്
റിലീസിങ് തീയതി1984 ജൂലൈ 27
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാക്കളും കഥാപാത്രങ്ങളും
അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിറോയി
ശോഭനഷേർലി
റഹ്‌മാൻബേബി
സീമഡോ.എൽസി ജോർജ്
സബിത ആനന്ദ്മേഴ്സി
കവിയൂർ പൊന്നമ്മമദർ സുപ്പീരിയർ
ഉണ്ണിമേരിആനി
ബഹദൂർമാത്തപ്പൻ
സുകുമാരിറോയിയുടെ അമ്മ
ലാലു അലക്സ്അലക്സ്
കുഞ്ചൻ
ബീന
കണ്ണൂർ ശ്രീലത

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തകർ
സംവിധാനംഐ.വി. ശശി
കഥ, തിരക്കഥ, സംഭാഷണംപി. പത്മരാജൻ
നിർമ്മാണംജോസ്കുട്ടി ചെറുപുഷ്പം
ബാനർവി.സി. ഫിലിംസ് ഇന്റർനാഷണൽ
പശ്ചാത്തലസംഗീതംഗുണസിംഗ്
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ഗായകർകെ.ജെ. യേശുദാസ്, എസ്. ജാനകി, കൃഷ്ണചന്ദ്രൻ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
കലാസംവിധാനംഐ.വി. സതീഷ് ബാബു
വിതരണംസെഞ്ച്വറി റിലീസ്

പുരസ്കാരങ്ങൾ

1984ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്കിയ ശ്യാമിന് ലഭിച്ചു.[3]

അവലംബം

  1. കാണാമറയത്ത് (1984)-www.malayalachalachithram.com
  2. കാണാമറയത്ത് (1984) - malayalasangeetham
  3. "STATE FILM AWARDS 1984". Kerala Information and Public Relations Department. ശേഖരിച്ചത്: 2013 സെപ്റ്റംബർ 20.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.