അപരൻ

പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അപരൻ. 1988-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ജയറാം നായകനായി അഭിനയിച്ച ആദ്യ ചിത്രമാണിത്. തെറ്റിദ്ധാരണ മൂലം നിഷകളങ്കനായ ഒരു യുവാവിന് വന്നുഭവിക്കുന്ന പ്രശ്നങ്ങളാണ് കഥാതന്തു. അപരൻ എന്ന പേരിൽ തന്നെ പി പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരമാണിത്. 1989-ലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് പത്മരാജനു നേടിക്കൊടുത്ത ഈ ചിത്രം വാണിജ്യപരമായും ഒരു വിജയം ആയിരുന്നു. ജോൺസൺ ആണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം പകർന്നിരിക്കുന്നത്.

അപരൻ
പോസ്റ്റർ
സംവിധാനംപി. പത്മരാജൻ
നിർമ്മാണംഹരി പോത്തൻ
കഥപി. പത്മരാജൻ
എം.കെ. ചന്ദ്രശേഖരൻ
തിരക്കഥപി. പത്മരാജൻ
അഭിനേതാക്കൾജയറാം
ശോഭന
സംഗീതംജോൺസൺ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംബി. ലെനിൻ
സ്റ്റുഡിയോസുപ്രിയ ഇന്റർനാഷണൽ
റിലീസിങ് തീയതി1988
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം115 മിനിറ്റ്

അഭിനേതാക്കൾ

  • ജയറാം – വിശ്വനാഥൻ / ഉത്തമൻ
  • മധു – കേശവപിള്ള, വിശ്വനാഥന്റെ അച്ഛൻ
  • എം.ജി. സോമൻ – എം.ഡി.
  • ശോഭന – അമ്പിളി
  • പാർവ്വതി – സിന്ധു
  • മുകേഷ് – ജോർജ്ജ്
  • ശാരി – അന്ന
  • സുകുമാരി – വിശ്വനാഥന്റെ അമ്മ
  • ജലജ – സുമംഗല
  • ജഗതി ശ്രീകുമാർ – ഹെഡ് കോൺസ്റ്റബിൾ
  • ഇന്നസെന്റ് – ഭാസ്കരണ്ണൻ
  • സുരാസു – തൃക്കോട്ടേൽ ഗോവിന്ദപിള്ള
  • കെ.പി.എ.സി. സണ്ണി – കുര്യച്ചൻ
  • വി.കെ. ശ്രീരാമൻ – മുതലാളി
  • വത്സലാ മേനോൻ – മേരി കുര്യൻ

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അപരൻ
  • അപരൻ – മലയാളസംഗീതം.ഇൻഫോ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.