ഇടവേള


പി. പത്മരാജൻ രചനയും മോഹൻ സംവിധാനവും നിർവഹിച്ച് 1982 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇടവേള. അശോകൻ, ഇടവേള ബാബു, നളിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇടവേള ബാബുവിന് ആ പേരു ലഭിച്ചത് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ഇതിലൂടെയാണ്.

ഇടവേള
CD Cover
സംവിധാനംമോഹൻ
നിർമ്മാണംശ്രേയസ് ഫിലിംസ്
രചനപത്മരാജൻ
അഭിനേതാക്കൾഅശോകൻ, ഇടവേള ബാബു, നളിനി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംയു രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംസെഞ്ചുരി ഫിലിംസ്
സ്റ്റുഡിയോശ്രേയസ് ഫിലിംസ്
റിലീസിങ് തീയതി
  • 7 മേയ് 1982 (1982-05-07)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം144 minutes

കഥാസംഗ്രഹം

തോമസ് ജോണും രവിയും അടങ്ങുന്ന, കൗമാരക്കാരായ നാലുപേർ സ്കൂളിൽ നിന്നുള്ള ക്യാമ്പിനെന്ന വ്യാജേന ഒരു സുഖവാസകേന്ദ്രത്തിലേക്കു പോകുന്നു. അവിടെ അവർ പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക് നീങ്ങുന്നു.

അഭിനേതാക്കൾ

Soundtrack

ഈ ചലച്ചിത്രത്തിൽ കാവാലം നാരായണപണിക്കരുടെ വരികൾക്ക് എം.ബി. ശ്രീനിവാസൻ ഈണം പകർന്നിരിക്കുന്നു

നമ്പർ.പാട്ട്പാട്ടുകാർവരികൾഈണം
1അമ്മേ കന്യാമറിയമമേ (ചില്ലുവഴിപായും)ജെ എം രാജുകാവാലം നാരായണപ്പണിക്കർഎം.ബി. ശ്രീനിവാസൻ
2ഗ്ലോറിയാ, ഗ്ലൊരിയ (വിണ്ണിൻ ശാന്തി സന്ദേശം)ജെ എം രാജുകാവാലം നാരായണപ്പണിക്കർഎം.ബി. ശ്രീനിവാസൻ
3മഞ്ഞുമ്മവെക്കുംകൃഷ്ണചന്ദ്രൻകാവാലം നാരായണപ്പണിക്കർഎം.ബി. ശ്രീനിവാസൻ

References

    പുറത്തേക്കുള്ള കണ്ണികൾ

    ചിത്രം കാണുക

    ഇടവേള

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.