ജാഗ്രത
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് ജാഗ്രത. മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, പാർവ്വതി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ജാഗ്രത | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | കെ. മധു |
നിർമ്മാണം | എം. മണി |
രചന | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ |
|
സംഗീതം | ശ്യാം (പശ്ചാത്തലസംഗീതം) |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | അരോമാ മൂവീസ് |
സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 1989 സെപ്റ്റംബർ 7 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
കെ. മധു-എസ്.എൻ. സ്വാമി കൂട്ടുകെട്ടിന്റെ സി.ബി.ഐ. ചലച്ചിത്രപരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രമാണിത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005) എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ.
അഭിനേതാക്കൾ
- മമ്മൂട്ടി – സേതുരാമയ്യർ
- ജഗതി ശ്രീകുമാർ – വിക്രം
- മുകേഷ് – ചാക്കോ
- പാർവ്വതി – അശ്വതി
- ജനാർദ്ദനൻ – ഔസേപ്പച്ചൻ
- പ്രതാപചന്ദ്രൻ – നാരായണൻ
- സുകുമാരൻ – ദേവദാസ്
- ബാബു നമ്പൂതിരി – അഡ്വ. ജനാർദ്ദനൻ നായർ
- ബാബു ആന്റണി – ബാബു
- സി.ഐ. പോൾ – ഭാർഗ്ഗവൻ
- കൊല്ലം തുളസി
- കെ.പി.എ.സി. സണ്ണി
- ശ്രീജ
- ജഗന്നാഥ വർമ്മ
- ദേവൻ – വിശ്വം
- പറവൂർ ഭരതൻ – പ്രൊഡ്യൂസർ തോമസ്
- എം.എസ്. തൃപ്പൂണിത്തുറ – എഡിറ്റർ കുറുപ്പ്
- ഗണേഷ് കുമാർ
- ജോസ് കുര്യൻ – പ്രൊഡ്യൂസർ മോഹൻ
പാട്ടരങ്ങ്
ഈ സിനിമയിൽ പാട്ടുകൾ ഇല്ല[1]
പുറത്തേക്കുള്ള കണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.