ചട്ടമ്പിനാട്

ഷാഫിയുടെ സംവിധാനത്തിൽ മമ്മൂട്ടി, വിനു മോഹൻ, മനോജ്‌ കെ. ജയൻ, ജനാർദ്ദനൻ, ലക്ഷ്മി റായ്, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചട്ടമ്പിനാട്. ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഷാദ്, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്ലേ ഹൗസ് റിലീസ് ആണ്. ബെന്നി പി. നായരമ്പലം ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.

ചട്ടമ്പിനാട്
പോസ്റ്റർ
സംവിധാനംഷാഫി
നിർമ്മാണംനൗഷാദ്
ആന്റോ ജോസഫ്
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾമമ്മൂട്ടി
ലക്ഷ്മി റായ്
മനോജ്‌ കെ. ജയൻ
ജനാർദ്ദനൻ
വിനു മോഹൻ
മൈഥിലി
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
മുരുകൻ കാട്ടാക്കട
സംഗീതംഅലക്സ് പോൾ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംവി. സാജൻ
വിതരണംപ്ലേ ഹൗസ് റിലീസ്
സ്റ്റുഡിയോബിഗ് സ്ക്രീൻ പ്രൊഡക്ഷൻസ്
പ്ലേ ഹൗസ്
റിലീസിങ് തീയതി2009 ഡിസംബർ 24
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം135 മിനിറ്റ്

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിവീരേന്ദ്ര മല്ലയ്യ
വിനു മോഹൻമുരുകൻ
മനോജ്‌ കെ. ജയൻമല്ലഞ്ചിറ ചന്ദ്രമോഹൻ ഉണ്ണിത്താൻ
സിദ്ദിഖ്കാട്ടാപ്പിള്ളി നാഗേന്ദ്രൻ
ജനാർദ്ദനൻവടിവാൾ വാസു
സുരാജ് വെഞ്ഞാറമൂട്ദശമൂലം ദാമു
കലാഭവൻ നവാസ്
ടി.പി. മാധവൻമുരുകന്റെ അച്ഛൻ
ബാലചന്ദ്രൻ ചുള്ളിക്കാട്കാട്ടാപ്പിള്ളി ചെറിയ കുറുപ്പ്
നാരായണൻ കുട്ടിപരമുപിള്ള
മോഹൻ ജോസ്പണിക്കർ
ടി.ജി. രവിചങ്കേരി മാധവൻ
സായി കുമാർഎസ്.ഐ. കൃഷ്ണദാസ്
കലാശാല ബാബുകാട്ടുപ്പള്ളി കുറുപ്പ്
സലീം കുമാർമാക്രി ഗോപാലൻ
സാജു കൊടിയൻ
ബോബൻ ആലും‌മൂടൻ
വിജയരാഘവൻമല്ലഞ്ചിറ ഉണ്ണിത്താൻ
വി.കെ. ശ്രീരാമൻസ്വയം
ലക്ഷ്മി റായ്ഗൗരി
മൈഥിലിമീനാക്ഷി
ശോഭ മോഹൻരുക്മിണി
ബിന്ദു പണിക്കർ


ദശമൂലം ദാമു എന്ന സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം ഏറെ ആരാധകരെ സൃഷ്ടിച്ചു. ട്രോളുകളിലും ഇന്ന് ദശമൂലം ദാമു ഒരു തരംഗമാണ്.

സംഗീതം

വയലാർ ശരത്ചന്ദ്രവർമ്മ, മുരുകൻ കാട്ടാക്കട എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്.

ഗാനങ്ങൾ
  • ചട്ടമ്പിനാട് : വിധു പ്രതാപ്, രമേഷ് ബാബു, റെജു ജോസഫ്
  • ചെങ്കദളികുമ്പിളിലേ : റിമി ടോമി
  • മുക്കുറ്റിചാന്തണിയുന്നേ : വിധു പ്രതാപ്, മഞ്ജരി
  • ഒരു കഥപറയാം : സി.ജെ. കുട്ടപ്പൻ
  • മുക്കുറ്റിചാന്തണിയും : മഞ്ജരി

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസം‌യോജനംവി. സാജൻ
കലജോസഫ് നെല്ലിക്കൽ
ചമയംപട്ടണം റഷീദ്, ജോർജ്ജ്
വസ്ത്രാലങ്കാരംഎസ്.ബി. സതീഷ്, കുമാർ
സംഘട്ടനംഅനൽ അരശ്
പരസ്യകലകോളിൻസ് ലിയോഫിൽ
ലാബ്ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണംഅജിത് വി. ശങ്കർ
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംഅനൂപ്
ഡി.ടി.എസ്. മിക്സിങ്ങ്അജിത് എ. ജോർജ്ജ്
കോറിയോഗ്രാഫിവിഷ്ണുദേവ്
സ്പെഷ്യൽ എഫക്റ്റ്സ്ബിജോയ് ഉറുമീസ്
കളർ കൺസൾട്ടന്റ്നാരായണൻ

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.