യോദ്ധാ

ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജഗതി ശ്രീകുമാർ, മധൂ, മാസ്റ്റർ സിദ്ധാർത്ഥ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം സാഗാ ഫിലിംസ് നിർമ്മിച്ച് വിതരണം ചെയ്തിരിക്കുന്നു. എ.ആർ. റഹ്‌മാൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

യോദ്ധാ
വി.സി.ഡി. പുറംചട്ട
സംവിധാനംസംഗീത് ശിവൻ
നിർമ്മാണംസാഗാ ഫിലിംസ്
കഥസംഗീത് ശിവൻ
തിരക്കഥശശിധരൻ ആറാട്ടുവഴി
അഭിനേതാക്കൾ
  • മോഹൻലാൽ
  • മധൂ
  • മാസ്റ്റർ സിദ്ധാർത്ഥ
  • ജഗതി ശ്രീകുമാർ
ഗാനരചനബിച്ചു തിരുമല
സംഗീതംഎ.ആർ. റഹ്‌മാൻ
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
വിതരണംസാഗാ ഫിലിംസ്
സ്റ്റുഡിയോസാഗാ ഫിലിംസ്
റിലീസിങ് തീയതി1992 സെപ്റ്റംബർ 3
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം149 മിനിറ്റ്

കഥാസാരം

തൈപ്പറമ്പിൽ അശോകനും (മോഹൻലാൽ) അരശുംമൂട്ടിൽ അപ്പുക്കുട്ടനും (ജഗതി) ജ്യേഷ്ഠന്റെയും അനുജന്റെയും മക്കളാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ശത്രുതയിലായതിനാൽ ഇവർ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ സമയം, നേപ്പാളിൾ പുതിയ ലാമയെ (റിംപോച്ചെ) വാഴിക്കുന്ന ചടങ്ങകൾ നടക്കുകയാണ്. റിംപോച്ചയെ ഒരു സംഘം ആളുകൾ തട്ടികൊണ്ടു പോകുന്നു. റിംപോച്ചയെ ബലികഴിച്ച് ലോകത്തിന്റെ അധികാരം നേടാനാണ് ഇവരുടെ നേതാവിന്റെ ശ്രമം. റിപോച്ചെക്കായി പുതിയ രക്ഷകൻ വരുമെന്ന് ആശ്രമവാസികൾ അറിയുന്നു. അശോകനും അപ്പുകുട്ടനും തമ്മിലുള്ള വഴക്ക് മൂലം അച്ഛൻ അശോകനെ നേപ്പാളിലെ കുട്ടിമാമയുടെ പക്കൽ അയ്ക്കുന്നു.

നേപ്പാളിലെത്തുന്ന അശോകൻ വീട്ടിലെത്തുമ്പോൾ അപ്പുക്കുട്ടൻ തന്റെ പേരിൽ അവിടെ താമസിക്കുന്നതായി അറിയുന്നു. അശോകൻ യാദൃച്ഛികമായി റിംപോച്ചയെ കാണുകയും അവനെ കൂടെ കൂട്ടുകയും ചെയ്യുന്നു. താൻ അശോകനാണെന്നും വീട്ടിലുള്ളത് അപ്പുക്കുട്ടനാണെന്നും മുറപ്പെണ്ണ് അശ്വതിയെ അറിയിക്കാൻ അശോകൻ ശ്രമിക്കുന്നു. അശ്വതി നേപ്പാളിലെ പുരാതന ആചാരങ്ങളെപ്പറ്റി ഗവേഷണം നടത്തുകയാണ്. ക്യാമറയിൽ അശോകന്റെ ചിത്രം കാണുന്ന അശ്വതി അശോകൻ ധരിച്ചിരിക്കുന്ന മാല റിപോച്ചയുടേതാണെന്ന് അറിയുന്നു. ഇവരുടെ മുൻപിൽവെച്ച് റിപോച്ചയെ തട്ടികൊണ്ട് പോകുന്നു. തടയാൻ ശ്രമിച്ച അശോകനും അശ്വതിക്കും പരുക്കേല്ക്കുന്നു. ഇവരെ പിന്തുടർന്ന അപ്പുക്കുട്ടൻ ആദിവാസികളുടെ പിടിയിലകപ്പെടുന്നു.

അഭിനേതാക്കൾ

  • മോഹൻലാൽ – തൈപ്പറമ്പിൽ അശോകൻ
  • ജഗതി ശ്രീകുമാർ – അരശ് മൂട്ടിൽ അപ്പുക്കുട്ടൻ
  • മാസ്റ്റർ സിദ്ധാർത്ഥ – റിംപോച്ചേ (ഉണ്ണിക്കുട്ടൻ)
  • മധൂ – അശ്വതി
  • എം.എസ്. തൃപ്പുണിത്തറ – കുട്ടിമാമൻ
  • ജഗന്നാഥ വർമ്മ – അശോകന്റെ അച്ഛൻ
  • ഒടുവിൽ ഉണ്ണികൃഷ്ണൻ – അപ്പുക്കുട്ടന്റെ അച്ഛൻ
  • ഉർവശി – ദമയന്തി
  • സുകുമാരി – സുമതി
  • മീന – വസുമതി
  • ബീന ആന്റണി – അശോകന്റെ സഹോദരി
  • പുനീത് ഇസ്സർ
  • നന്ദു

സംഗീതം

Yodha
സൗണ്ട്ട്രാക്ക് by എ.ആർ. റഹ്മാൻ
Released1992
Recordedപഞ്ചതൻ റെകോർഡ് ഇൻ
Genreചലച്ചിത്ര സൗണ്ട്ട്രാക്ക്
Labelതരംഗിണി
Producerഎ.ആർ. റഹ്‌മാൻ
എ.ആർ. റഹ്മാൻ chronology
റോജ
(1992)റോജ1992
യോദ്ധാ
(1992)
പുതിയമുഖം
(1992)പുതിയമുഖം1992

ബിച്ചു തിരുമല എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എ.ആർ. റഹ്‌മാൻ ആണ്.

ഗാനങ്ങൾ

മലയാളം വേർഷൻ

ട്രാക്#ഗാനംപാടിയത്രചന
1 "പടകാളി ചണ്ടി ചങ്കരി" കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ ബിച്ചു തിരുമല
2 "കുനുകുനെ ചെറു" കെ.ജെ. യേശുദാസ്, സുജാത മോഹൻ ബിച്ചു തിരുമല
3 "മാമ്പൂവേ " കെ.ജെ. യേശുദാസ്, സുജാത ബിച്ചു തിരുമല
4 "തീം സംഗീതം" മൽ‌ഗുഡി സുഭ ബിച്ചു തിരുമല

തമിഴ് (അശോകൻ)

ട്രാക് #ഗാനംപാടിയത്
1 "ഓം കാരി" എസ്.പി. ബാലസുബ്രമണ്യം
2 "കുളു കുളൂ" എസ്.പി. ബാലസുബ്രമണ്യം, ചിത്ര
3 "തീം സംഗീതം" മൽ‌ഗുഡി സുഭ

ഹിന്ദി വേർഷൻ (ധരം യോദ്ധ)

ട്രാക് #ഗാനംപാടീയത്
1 മേം ദില്ലി കി ശഹ്സാദ" എസ്.പി. ബാലസുബ്രമണ്യ
2 "മുഝ്കോ യെ ലഗ്താ ഹേ" എസ്.പി.ബി, ചിത്ര
3 "തീം സംഗീതം" മൽഗുഡി സുഭ

അണിയറ പ്രവർത്തകർ

ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
കലസമീർ ചന്ദ്
ചമയംപാണ്ഡ്യൻ
വസ്ത്രാലങ്കാരംസലീം ആരിഫ്
നൃത്തംകുമാർ
സംഘട്ടനംശ്യാം കൌശൽ
പരസ്യകലഗായത്രി
ലാബ്പ്രസാദ് കളർ ലാബ്
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംപാഞ്ചതൻ റെക്കോർഡിങ്ങ് ഇൻ
വാർത്താപ്രചരണംറെഞ്ചി കോട്ടയം
നിർമ്മാണ നിയന്ത്രണംകെ.ആർ. ഷണ്മുഖം
വാതിൽ‌പുറചിത്രീകരണംശ്രീമൂവീസ്
അസോസിയേറ്റ് ഡയറൿടർസി.പി. ജോമോൻ

പുരസ്കാരങ്ങൾ

1992 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ
  • മികച്ച ബാലതാരം – മാസ്റ്റർ സിദ്ധാർത്ഥ
  • മികച്ച ചിത്രസംയോജകൻ – ശ്രീകർ പ്രസാദ്
  • മികച്ച ശബ്ദലേഖകൻ – അരുൺ കെ. ബോസ്
  • മികച്ച ശബ്ദസംയോജകൻ – അരുൺ കെ. ബോസ്

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് യോദ്ധാ
  • യോദ്ധാ – മലയാളസംഗീതം.ഇൻഫോ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.