ആലുംമൂടൻ
ഒരു മലയാളചലച്ചിത്രനടനായിരുന്നു ആലുംമൂടൻ. ഡൊമിനിക് എന്നായിരുന്നു യഥാർത്ഥ നാമം.[1] അദ്വൈതം എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മരണമടഞ്ഞു.
ആലുംമൂടൻ | |
---|---|
![]() | |
ജനനം | ചങ്ങനാശ്ശേരി, കേരളം, ഇന്ത്യ |
മറ്റ് പേരുകൾ | ഡൊമനിക് |
തൊഴിൽ | ചലച്ചിത്രനടൻ, നാടകനടൻ |
ജീവിത പങ്കാളി(കൾ) | റോസമ്മ |
കുട്ടി(കൾ) | ബോബൻ ആലുംമൂടൻ |
ജീവിതരേഖ
ചങ്ങനാശ്ശേരി താലൂക്കിൽ ആലുംമൂട്ടിൽ ജോസഫിന്റെയും റോസമ്മയുടെയും മകനായി പിറന്നു. അഞ്ചാം ഫോറം വരെ വിദ്യാഭ്യാസം. തുടർന്ന് ചങ്ങനാശ്ശേരി ഗീഥ, കെ.പി.എ.സി. തുടങ്ങിയ സമിതികളിൽ നടനായി പ്രവർത്തിച്ചു. 1966ൽ പ്രദർശനത്തിനെത്തിയ അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. അദ്വൈതം എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. ഭാര്യയുടെ പേരും റോസമ്മ എന്നായിരുന്നു. ചലച്ചിത്രനടൻ ബോബൻ ആലുംമൂടൻ മകനാണ്.[2]
അഭിനയിച്ച ചലച്ചിത്രങ്ങൾ
ആലുംമൂടൻ അഭിനയിച്ച ചിത്രങ്ങളിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു.[3]
1966 മുതൽ 1970 വരെ
ചലച്ചിത്രം | കഥാപാത്രം | സംവിധായകൻ | വർഷം |
---|---|---|---|
അനാർക്കലി | കുഞ്ചാക്കോ | 1966 | |
മൈനത്തരുവി കൊലക്കേസ് | കുഞ്ചാക്കോ | 1967 | |
ഏഴു രാത്രികൾ | രാമു കാര്യാട്ട് | 1968 | |
കൂട്ടുകുടുംബം | കെ.എസ്. സേതുമാധവൻ | 1969 | |
സൂസി | കുഞ്ചാക്കോ | 1969 | |
നദി | പൈലി | എ. വിൻസെന്റ് | 1969 |
ഓളവും തീരവും | പി.എൻ. മേനോൻ | 1970 | |
നിലയ്ക്കാത്ത ചലനങ്ങൾ | കെ. സുകുമാരൻ നായർ | 1970 | |
ഡിക്ടറ്റീവ് 909 കേരളത്തിൽ | വേണു | 1970 | |
താര | എം. കൃഷ്ണൻ നായർ | 1970 | |
കുറ്റവാളി | കെ.എസ്. സേതുമാധവൻ | 1970 | |
ത്രിവേണി | എ. വിൻസെന്റ് | 1970 | |
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി | തോപ്പിൽ ഭാസി | 1970 | |
പേൾവ്യൂ | കുഞ്ചാക്കോ | 1970 | |
ഒതേനന്റെ മകൻ | കുഞ്ചാക്കോ | 1970 | |
ദത്തുപുത്രൻ | കുഞ്ചാക്കോ | 1970 | |
മധുവിധു | എൻ. ശങ്കരൻ നായർ | 1970 |
1971 മുതൽ 1980 വരെ
ചലച്ചിത്രം | കഥാപാത്രം | സംവിധായകൻ | വർഷം |
---|---|---|---|
അവളല്പം വൈകിപ്പോയി | ജോൺ ശങ്കരമംഗലം | 1971 | |
കൊച്ചനിയത്തി | പി. സുബ്രഹ്മണ്യം | 1971 | |
ലൈൻ ബസ് | കെ.എസ്. സേതുമാധവൻ | 1971 | |
കളിത്തോഴി | ഡി.എം. പൊറ്റേക്കാട് | 1971 | |
മറുനാട്ടിൽ ഒരു മലയാളി | എ.ബി. രാജ് | 1971 | |
അഗ്നിമൃഗം | എം. കൃഷ്ണൻ നായർ | 1971 | |
കരിനിഴൽ | ജെ.ഡി. തോട്ടാൻ | 1971 | |
കരകാണാക്കടൽ | കെ.എസ്. സേതുമാധവൻ | 1971 | |
മുത്തശ്ശി | പി. ഭാസ്കരൻ | 1971 | |
പഞ്ചവൻകാട് | കുഞ്ചാക്കോ | 1971 | |
ശരശയ്യ | തോപ്പിൽ ഭാസി | 1971 | |
ഗംഗാസംഗമം | ജെ.ഡി. തോട്ടാൻ പോൾ കല്ലുങ്കൽ | 1971 | |
ലോറാ നീ എവിടെ | ടി. ആർ. രഘുനാഥ് | 1971 | |
പ്രൊഫസർ | പി. സുബ്രഹ്മണ്യം | 1972 | |
പ്രതികാരം | എസ്. കുമാർ | 1972 | |
പുള്ളിമാൻ | ഇ.എൻ. ബാലകൃഷ്ണൻ | 1972 | |
ഒരു സുന്ദരിയുടെ കഥ | തോപ്പിൽ ഭാസി | 1972 | |
പോസ്റ്റ്മാനെ കാണാനില്ല | കുഞ്ചാക്കോ | 1972 | |
അക്കരപ്പച്ച | എം.എം. നേശൻ | 1972 | |
ആദ്യത്തെ കഥ | കെ.എസ്. സേതുമാധവൻ | 1972 | |
ഗന്ധർവ്വക്ഷേത്രം | എ. വിൻസെന്റ് | 1972 | |
ഓമന | ജെ.ഡി. തോട്ടാൻ | 1972 | |
ഒരു സുന്ദരിയുടെ കഥ | തോപ്പിൽ ഭാസി | 1972 | |
ആരോമലുണ്ണി | കേശു | കുഞ്ചാക്കോ | 1972 |
പോസ്റ്റ്മാനെ കാണാനില്ല | കുഞ്ചാക്കോ | 1972 | |
അക്കരപ്പച്ച | എം.എം. നേശൻ | 1972 | |
പണിതീരാത്ത വീട് | കെ.എസ്. സേതുമാധവൻ | 1973 | |
ഫുട്ബോൾ ചാമ്പ്യൻ | എ.ബി. രാജ് | 1973 | |
യാമിനി | എം. കൃഷ്ണൻ നായർ | 1973 | |
പൊന്നാപുരം കോട്ട | കുഞ്ചാക്കോ | 1973 | |
ഏണിപ്പടികൾ | തോപ്പിൽ ഭാസി | 1974 | |
മാസപ്പടി മാതുപിള്ള | എ.എൻ. തമ്പി | 1974 | |
വിഷ്ണുവിജയം | എൻ. ശങ്കരൻ നായർ | 1974 | |
നടീനടന്മാരെ ആവശ്യമുണ്ട് | ക്രോസ്ബെൽറ്റ് മണി | 1974 | |
ഹണിമൂൺ | എ.ബി. രാജ് | 1974 | |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 | |
കന്യാകുമാരി | കെ.എസ്. സേതുമാധവൻ | 1974 | |
മധുരപ്പതിനേഴ് | ഹരിഹരൻ | 1975 | |
ഉത്സവം | ഐ.വി. ശശി | 1975 | |
ചട്ടമ്പിക്കല്യാണി | ശശികുമാർ | 1975 | |
ഓടക്കുഴൽ | പി.എൻ. മേനോൻ | 1975 | |
ചലനം | എൻ.ആർ. പിള്ള | 1975 | |
മുച്ചീട്ടുകളിക്കാരന്റെ മകൾ | തോപ്പിൽ ഭാസി | 1975 | |
ഹലോ ഡാർലിംഗ് | എ.ബി. രാജ് | 1975 | |
ചീഫ് ഗസ്റ്റ് | എ.ബി. രാജ് | 1975 | |
ക്രിമിനൽസ് | എസ്. ബാബു | 1975 | |
അഭിനന്ദനം | ഐ.വി. ശശി | 1976 | |
ലക്ഷ്മിവിജയം | കെ.പി. കുമാരൻ | 1976 | |
പാരിജാതം | മൻസൂർ | 1975 | |
തുലാവർഷം | എൻ. ശങ്കരൻ നായർ | 1976 | |
ചെന്നായ് വളർത്തിയ കുട്ടി | കുഞ്ചാക്കോ | 1976 | |
താലപ്പൊലി | 1977 | ||
കണ്ണപ്പനുണ്ണി | കുഞ്ചാക്കോ | 1977 | |
ചതുർവ്വേദം | ശശികുമാർ | 1977 | |
കണ്ണപ്പനുണ്ണി | ചാൾസ് അയ്യമ്പള്ളി | 1977 | |
അച്ചാരം അമ്മിണി ഓശാരം ഓമന | അടൂർ ഭാസി | 1977 | |
യുദ്ധകാണ്ഡം | തോപ്പിൽ ഭാസി | 1977 | |
പട്ടാളം ജാനകി | ക്രോസ്ബെൽറ്റ് മണി | 1977 | |
മാമാങ്കം | രൈരു | അപ്പച്ചൻ | 1979 |
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | കുശലൻ | 1980 | |
ഇത്തിക്കര പക്കി | ഹസ്സൻ | 1980 |
1981 മുതൽ അദ്ദേഹത്തിന്റെ മരണം വരെ
ചലച്ചിത്രം | കഥാപാത്രം | സംവിധായകൻ | വർഷം |
---|---|---|---|
അറിയപ്പെടാത്ത രഹസ്യം | ആൻഡ്രൂസ് | 1981 | |
ധ്രുവസംഗമം | 1981 | ||
പടയോട്ടം | ഉദയന്റെ സഹായി | 1982 | |
എന്റെ മോഹങ്ങൾ പൂവണിഞ്ഞു | അപ്പു | 1982 | |
രുഗ്മ | മത്തായി | 1983 | |
മറക്കില്ലൊരിക്കലും | ഗോപി | 1983 | |
കൂലി | ശങ്കു | 1983 | |
ഈറ്റില്ലം | കൊച്ചാപ്പി | 1983 | |
പഞ്ചവടിപ്പാലം | യൂദാസ്സ് കുഞ്ഞ് | 1984 | |
മൈ ഡിയർ കുട്ടിച്ചാത്തൻ | 1984 | ||
യാത്ര | പരമു നായർ | 1985 | |
കുഞ്ഞാറ്റക്കിളികൾ | ഡിസിപ്ലിൻ ഡിക്രൂസ് | 1986 | |
ഒരുക്കം | ഭാർഗ്ഗവൻ പിള്ള | 1990 | |
അപ്പു | പുഷ്കരൻ | 1990 | |
മിമിക്സ് പരേഡ് | കാസർഗോഡ് കാദർഭായ് | 1991 | |
അദ്വൈതം | മന്ത്രി | 1991 | |
ആകാശക്കോട്ടയിലെ സുൽത്താൻ | പാപ്പി | 1991 | |
കാസർഗോഡ് കാദർഭായി | കാസർഗോഡ് കാദർഭായ് | 1992 | |
എന്നോടിഷ്ടം കൂടാമോ | പ്രിൻസിപ്പൽ | 1992 | |
അയലത്തെ അദ്ദേഹം | രാജീവിന്റെ അച്ഛൻ | 1992 | |
ആയുഷ്കാലം | വേലു മൂപ്പൻ | 1992 | |
കമലദളം | 1992 |
ആലുംമൂടൻ റോഡ്
ചങ്ങനാശ്ശേരിയിലെ കുരിശുംമൂട് -- ചെത്തിപ്പുഴക്കടവ് റോഡിന്റെ പേർ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം 2009-ൽ ആലുംമൂടൻറോഡ് എന്നാക്കി.
അവലംബം
- "EZHU RATHRIKAL 1968". ദി ഹിന്ദു. ശേഖരിച്ചത്: 2012 ഡിസംബർ 16.
|first1=
missing|last1=
in Authors list (help) - ആലുംമൂടൻ - മലയാള സംഗീതം
- http://www.malayalammovies.org/artist/alummoodan
പുറത്തേക്കുള്ള കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആലുംമൂടൻ