അരികെ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അരികെ. ദിലീപ്, മംത മോഹൻ‌ദാസ്, സംവൃത സുനിൽ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുനിൽ ഗംഗോപാധ്യായുടെ ചെറുകഥയെ ആസ്പദമാക്കി ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അരികെ
പോസ്റ്റർ
സംവിധാനംശ്യാമപ്രസാദ്
നിർമ്മാണംഎൻ.ബി. വിന്ധ്യൻ
കഥസുനിൽ ഗംഗോപാധ്യായ്
തിരക്കഥശ്യാമപ്രസാദ്
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംവിനോദ് സുകുമാരൻ
വിതരണംരമ്യ മൂവീസ്
സ്റ്റുഡിയോപിക്ചർ പെർഫക്റ്റ്
റിലീസിങ് തീയതി2012 മേയ് 18
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

ഇതിവൃത്തം

പ്രണയബദ്ധരായ കമിതാക്കളുടേയും അവരുടെ കൂട്ടുകാരിയുടെയും സ്നേഹത്തിന്റെയും സ്നേഹനിരാസത്തിന്റെയും സ്നേഹാന്വഷണത്തിന്റെയും തിരിച്ചറിയിലിന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്.[1]

അഭിനേതാക്കൾ

  • ദിലീപ് – ശന്തനു
  • മംത മോഹൻ‌ദാസ് – അനുരാധ
  • സംവൃത സുനിൽ – കല്പന
  • വിനീത് – ബാലു
  • ഊർമ്മിള ഉണ്ണി – കല്പനയുടെ അമ്മ
  • അജ്മൽ അമീർ – സഞ്ജയ് ഷെനോയ്
  • ഇന്നസെന്റ് – അനന്തനാരായണ പൈ, കല്പനയുടെ അച്ഛൻ
  • മാടമ്പ് കുഞ്ഞുകുട്ടൻ – ഗുരുജി
  • ദിനേശ് പണിക്കർ – കല്പനയുടെ ഇളയച്ഛൻ
  • ചിത്ര അയ്യർ – കല്പനയുടെ ഇളയമ്മ
  • ശ്രീനാഥ് ഭാസി
  • പ്രകാശ് ബാരെ – അനുരാധയുടെ അയൽവാസി

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഷിബു ചക്രവർത്തി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ. ഗാനങ്ങൾ യൂണിവേഴ്സൽ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "വരവായി തോഴി വധുവായി"  നിത്യശ്രീ മഹാദേവൻ 5:14
2. "ശ്യാമഹരേ"  ശ്വേത മോഹൻ 6:18
3. "ഇരവിൽ വിരിയും പൂപോലെ"  മംത മോഹൻ‌ദാസ് 5:18
4. "വെയിൽപോലെ മഴപോലെ"  കാർത്തിക് 4:38
5. "ഈ വഴിയിൽ"  ശ്രീനിവാസ്, മഞ്ജരി 6:44
6. "ഓ ജൂലായ് മഴയിൽ നനയും"  ഔസേപ്പച്ചൻ 1:16

അവലംബം

  1. രാകേഷ് കോന്നി (2012 മേയ് 16). "അരികെ". M3DB.com. ശേഖരിച്ചത്: 2012 ഡിസംബർ 23.

പുറത്തേക്കുള്ള കണ്ണികൾ

  • ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അരികെ
  • അരികെ – മലയാളസംഗീതം.ഇൻഫോ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.