അനന്തഭദ്രം

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അനന്തഭദ്രം. 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മനോജ് കെ. ജയൻ, പൃഥ്വിരാജ്, കലാഭവൻ മണി, കാവ്യാ മാധവൻ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, മണിയൻപിള്ള രാജു, റിയ സെൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. സുനിൽ പരമേശ്വരൻ തിരക്കഥയെഴുതിയിരിക്കുന്ന അനന്തഭദ്രം മണിയൻപിള്ള രാജുവാണ് നിർമ്മിച്ചത്. രാജകൃഷ്ണനാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത്. ഇതേ പേരിൽ മനോരമ ആഴ്ചപ്പതിപ്പിൽ ഈ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അനന്തഭദ്രം
പോസ്റ്റർ
സംവിധാനംസന്തോഷ് ശിവൻ
നിർമ്മാണംമണിയൻപിള്ള രാജു
അജയചന്ദ്രൻ നായർ
രഘുചന്ദ്രൻ നായർ (ശ്രീ ഭദ്രാ പിച്ചേഴ്സ്)
രചനസുനിൽ പരമേശ്വരൻ
അഭിനേതാക്കൾകാവ്യ മാധവൻ
പൃഥ്വിരാജ്
മനോജ് കെ. ജയൻ
റിയ സെൻ
കലാഭവൻ മണി
ബിജു മേനോൻ
രേവതി
കൊച്ചിൻ ഹനീഫ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംഎ. ശ്രീകർ പ്രസാദ്
വിതരണംവിശാഖ റിലീസ്
റിലീസിങ് തീയതി2005 നവംബർ 4
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം130 മിനിറ്റ്

ഇതിവൃത്തം

മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ ഈ ചലച്ചിത്രം ആവിഷ്കാരഭംഗി മൂലം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.

സംഗീതം

ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾക്ക് എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകിയിരിക്കുന്നു.

ഗാനങ്ങൾ
ഗാനംപാടിയത്
തിരനുരയും...യേശുദാസ്
ശിവമല്ലിക്കാവിൽ...കെ.എസ്. ചിത്ര
പിണക്കമാണോ...എം.ജി. ശ്രീകുമാർ
മിന്നായം മിന്നും...കെ.എസ്. ചിത്ര
വസന്തമുണ്ടോ...എം.ജി. രാധകൃഷ്ണൻ, ഹേമ
മലമലലൂയ...കലാഭവൻ മണി

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.