തെങ്കാശിപ്പട്ടണം

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തെങ്കാശിപട്ടണം. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ് . കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

തെങ്കാശിപട്ടണം
വി.സി.ഡി. പുറംചട്ട
സംവിധാനംറാഫി മെക്കാർട്ടിൻ
നിർമ്മാണംലാൽ
രചനറാഫി മെക്കാർട്ടിൻ
അഭിനേതാക്കൾസുരേഷ് ഗോപി
ലാൽ
ദിലീപ്
സംയുക്ത വർമ്മ
ഗീതു മോഹൻദാസ്
കാവ്യ മാധവൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതംസുരേഷ് പീറ്റേഴ്സ്
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംഹരിഹരപുത്രൻ
വിതരണംലാൽ റിലീസ്
സ്റ്റുഡിയോലാൽ ക്രിയേഷൻസ്
റിലീസിങ് തീയതി2000 ഡിസംബർ
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • സുരേഷ് ഗോപി – കണ്ണൻ
  • ലാൽ – ദാസപ്പൻ
  • ദിലീപ് – ശത്രുഘ്നൻ
  • സ്ഫടികം ജോർജ്ജ് – ദേവരാജൻ
  • വിനു ചക്രവർത്തി‍
  • സലീം കുമാർ
  • കൊച്ചുപ്രേമൻ
  • മച്ചാൻ വർഗീസ്
  • സംയുക്ത വർമ്മ – മീനാക്ഷി
  • ഗീതു മോഹൻദാസ് – സംഗീത
  • കാവ്യ മാധവൻ – ദേവൂട്ടി

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് സുരേഷ് പീറ്റേഴ്സ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മാഗ്ന സൌണ്ട്.

ഗാനങ്ങൾ
  1. കടമിഴിയിൽ കമലദളം – മനോ, സ്വർണ്ണലത
  2. ഗോലുമാല് – എം.ജി. ശ്രീകുമാർ, മനോ, സുജാത മോഹൻ
  3. എന്റെ തെങ്കാശി തമിഴ് പെൺകൊടീ – എം.ജി. ശ്രീകുമാർ, റിമി ടോമി
  4. ഒരു പാട്ടിൻ – ശ്രീറാം, സുജാത മോഹൻ
  5. എങ്ങു പോയ് നീ – കെ.ജെ. യേശുദാസ്
  6. പച്ചപ്പവിഴ വർണ്ണ കുട – കെ.എസ്. ചിത്ര, സുരേഷ് പീറ്റേഴ്സ്
  7. ഒരു സിംഹമലയും കാട്ടിൽ – സുജാത മോഹൻ
  8. കടമിഴിയിൽ കമലദളം (വെർഷൻ 2)‌ – ശ്രീറാം, സ്വർണ്ണലത

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: സാലു ജോർജ്ജ്
  • ചിത്രസം‌യോജനം: ഹരിഹരപുത്രൻ
  • കല: ബോബൻ
  • ചമയം: പട്ടണം റഷീദ്
  • വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം
  • നൃത്തം: വൃന്ദ, പ്രസന്ന, കൂൾ ജയന്ത് (ആദ്യ ചിത്രം)
  • സംഘട്ടനം: ത്യാഗരാജൻ
  • ലാബ്: പ്രസാദ് കളർ ലാബ്
  • നിശ്ചല ഛായാഗ്രഹണം: സുനിൽ ഗുരുവായൂർ
  • എഫക്റ്റ്സ്: മുരുകേഷ്
  • വാർത്താപ്രചരണം: വാഴൂർ ജോസ്, സൈമൺ ഇടപ്പള്ളി
  • നിർമ്മാണ നിയന്ത്രണം: ഗിരീഷ് വൈക്കം
  • വാതിൽ‌പുറചിത്രീകരണം: വിശാഖ് ഔട്ട്ഡോർ യൂണിയ്
  • അസോസിയേറ്റ് ഡയറക്ടർ: സതീഷ് മണർക്കാട്, ഷാഫി
  • ലെയ്‌സൻ: മാത്യു ജെ. നേര്യം‌പറമ്പിൽ

പുറത്തേക്കുള്ള കണ്ണികൾ



This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.