കല്ല്യാണരാമൻ

ഷാഫിയുടെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കല്ല്യാണരാമൻ. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മാണം ചെയ്ത ഈ ചിത്രം ലാൽ റിലീസ് വിതരണം ചെയ്തിരിക്കുന്നു.[1] കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.[2].

കല്യാണരാമൻ
വി.സി.ഡി. പുറംചട്ട
സംവിധാനംഷാഫി
നിർമ്മാണംലാൽ
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾദിലീപ്
കുഞ്ചാക്കോ ബോബൻ
ലാലു അലക്സ്
ലാൽ
നവ്യ നായർ
ജ്യോതിർമയി
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതംബേണി ഇഗ്നേഷ്യസ്
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംഹരിഹരപുത്രൻ
വിതരണംലാൽ റിലീസ്
സ്റ്റുഡിയോലാൽ ക്രിയേഷൻസ്
റിലീസിങ് തീയതി2002 ഡിസംബർ 20
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം127 മിനിറ്റ്

അഭിനേതാക്കളും കഥാപാത്രങ്ങളും

  • ദിലീപ് – തെക്കേടത്ത് രാമൻ കുട്ടി
  • നവ്യ നായർ – ഗൗരി
  • കുഞ്ചാക്കോ ബോബൻ – ഉണ്ണി
  • ലാൽ – തെക്കേടത്ത് അച്യുതൻ കുട്ടി
  • സലിം കുമാർ – പ്യാരി
  • ഇന്നസെന്റ് – പോഞ്ഞിക്കര കേശവൻ
  • ജ്യോതിർമയി – രാധിക
  • ബോബൻ ആലുമ്മൂടൻ – ഡോ. ശിവദാസ്
  • ലാലു അലക്സ് – തമ്പി
  • ഉണ്ണികൃഷ്ണൻ നമ്പൂതിരി – തെക്കേടത്ത് ഗോപാലകൃഷ്ണൻ
  • കൊച്ചുപ്രേമൻ – യു.പി.പി. മേനോൻ

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ബേണി ഇഗ്നേഷ്യസ് ആണ്.

ഗാനങ്ങൾ

  1. കഥയിലെ രാജകുമാരിയും – കെ.ജെ. യേശുദാസ്
  2. രാക്കടൽ – കെ.ജെ. യേശുദാസ്
  3. കൈത്തുടി താളം – അഫ്‌സൽ
  4. കഥയിലെ – ഗായത്രി
  5. തിങ്കളേ – എം.ജി. ശ്രീകുമാർ , അഫ്‌സൽ
  6. രാക്കടൽ – ബിജു നാരായണൻ, സുജാത മോഹൻ
  7. തുമ്പിക്കല്ല്യാണത്തിന് – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
  8. ഒന്നാം മലകേറി – ദിലീപ്, ലാൽ, ഇന്നസെന്റ്, ലാലു അലക്സ്, നാരായണൻ കുട്ടി, കൊച്ചുപ്രേമൻ, സലീം കുമാർ

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: പി. സുകുമാർ
  • ചിത്രസം‌യോജനം: ഹരിഹരപുത്രൻ
  • കല: ബോബൻ
  • ചമയം: പട്ടണം റഷീദ്
  • വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം
  • നൃത്തം: ബൃന്ദ, കൂൾ ജയന്ത്, പ്രസന്ന
  • പരസ്യകല: സാബു കൊളോണിയ
  • നിശ്ചല ഛായാഗ്രഹണം: സൂര്യ ജോൺസ്
  • ശബ്ദലേഖനം: വിനോദ് പി.എസ്.
  • നിർമ്മാണ നിയന്ത്രണം: ആന്റോ ജോസഫ്
  • അസിസ്റ്റന്റ് കാമറാമാൻ: എം.വി. വസന്ത് കുമാർ
  • ലെയ്‌സൻ: അഗസ്റ്റിൻ
  • പ്രൊഡക്ഷൻ ഡിസൈൻ: ജോസ് തടവനാൽ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.