മായപ്പൊൻമാൻ

ദിലീപ്, കലാഭവൻ മണി, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മായപ്പൊൻമാൻ. കിംഗ് സ്റ്റാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി. വി. ആന്റണി, പി. എ. വേലായുധൻ, പി. സി. ഏലിയാസ് എന്നിവർ നിർമ്മിച്ച് തുളസീദാസ് സംവിധാനം ചെയ്ത ഈ ചിത്രം സെവൻ സ്റ്റാർ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.

മായപൊന്മാൻ
സംവിധാനംതുളസീദാസ്
നിർമ്മാണംവി.വി. ആന്റണി
പി.എ. വേലായുധൻ
പി.സി. ഏലിയാസ്
രചനജെ. പള്ളാശ്ശേരി
അഭിനേതാക്കൾദിലീപ്
കലാഭവൻ മണി
മോഹിനി
ഗാനരചനഎസ്. രമേശൻ നായർ
സംഗീതംബേണി ഇഗ്നേഷ്യസ്
ഛായാഗ്രഹണംവേണു ഗോപാൽ
ചിത്രസംയോജനംജി. മുരളി
വിതരണംസെവൻ സ്റ്റാർ റിലീസ്
സ്റ്റുഡിയോകിംഗ് സ്റ്റാർ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാതന്തു

മോട്ടോർ ഡോക്ടർ മത്തായ്ച്ചന്റെ (കുതിരവട്ടം പപ്പു) ഹോസ്പിറ്റലിലെ(അതായത് മോട്ടോർ വർക്ക് ഷോപ്പിലെ) ജീവനക്കാരനായ പ്രസാദ് (ദിലീപ്) ബുദ്‌ധിയുറയ്ക്കാത്ത പ്രായത്തിലേ മാതാപിതാക്കളെ നഷ്ടമായ ചേച്ചിയുടെ മകളുമൊപ്പമാണ് താമസം. പ്രസാദ് തന്റെ അച്‌ഛനാണെന്നും അമ്മ പിണങ്ങിപ്പോയിരിക്കുകയാണെന്നുമാണ് ആ കുട്ടിയെ പ്രസാദ് വിശ്വസിപ്പിച്ചിരിക്കുന്നത്. ഒരു ദിവസം കോടീശ്വര പുത്രി നന്ദിനിയെ (മോഹിനി) ബന്ധുക്കളുടെ വധശ്രമത്തിൽ നിന്ന് പ്രസാദ് രക്ഷിക്കുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബുദ്‌ധിസ്ഥിരത നഷ്ടപ്പെട്ട നന്ദിനിയെ പ്രസാദിന് മറ്റാരുമറിയാതെ സ്വന്തം വീട്ടിൽ സംരക്ഷിക്കേണ്ടി വരുന്നു. ഇതിന് സഹപ്രവർത്തകനും സുഹൃത്തുമായ ഫ്രെഡി ലോപ്പസിന്റെ (കലാഭവൻ മണി) സഹായവും പ്രസാദിനുണ്ട്. നന്ദിനി പ്രസാദിനൊപ്പമുള്ള കാര്യം ഒരുനാൾ നന്ദിനിയുടെ ബന്ധുക്കൾ കണ്ടെത്തുന്നു. നന്ദിനി സ്വന്തം അമ്മയാണ് എന്ന് വിശ്വസിച്ച ചേച്ചിയുടെ മകൾക്കും, നന്ദിനിയെ പ്രണയിക്കുന്ന പ്രസാദിനും നന്ദിനിയെ നഷ്ടപ്പെടുമോ?...

അഭിനേതാക്കൾ

  • ദിലീപ് – പ്രസാദ്
  • കലാഭവൻ മണി – ഫ്രെഡി ലോപസ്
  • ജഗതി ശ്രീകുമാർ
  • കുതിരവട്ടം പപ്പു – മോട്ടോർ ഡോക്ടർ മത്തായി
  • ഒടുവിൽ ഉണ്ണികൃഷ്ണൻ – അഡ്വ. പൗലോസ് മണവാളൻ
  • കൊച്ചിൻ ഹനീഫ – പട്ടാളം വാസു
  • മച്ചാൻ വർഗീസ്
  • ശിവജി
  • കുമരകം രഘുനാഥ്
  • മോഹിനി – നന്ദിനിക്കുട്ടി
  • കൽപ്പന – മീനാക്ഷി

സംഗീതം

ഈ ചിത്രത്തിലെ എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് ആണ്.

ഗാനങ്ങൾ
  1. കതിരോല തുമ്പി – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  2. അമ്മാനം ചെമ്മാനം – ബിജു നാരായണൻ, കെ.എസ്. ചിത്ര
  3. നിമിഷ ദലങ്ങളിൽ നീ മാത്രം – സുജാത മോഹൻ
  4. ചന്ദനത്തിൽ ഗന്ധ – ശ്രീനിവാസ്
  5. ആരിരോ മയങ്ങൂ – ബിജു നാരായണൻ
  6. അമ്മാനം ചെമ്മാനം – കെ.എസ്. ചിത്ര
  7. കതിരോല തുമ്പി – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: വേണു ഗോപാൽ
  • ചിത്രസം‌യോജനം: ജി. മുരളി
  • ചമയം: മുരുകൻ ഷാഡോസ്
  • സംഘട്ടനം: കിംഗ് പഴനിരാജ്
  • നിർമ്മാണ നിയന്ത്രണം: എം. രഞ്ജിത്ത്

പുറത്തേക്കുള്ള കണ്ണികൾ



This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.