കുഞ്ഞിക്കൂനൻ

ശശി ശങ്കറിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, സായി കുമാർ, നവ്യ നായർ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുഞ്ഞിക്കൂനൻ. ദിലീപ് ഇതിൽ കൂനനായ കുഞ്ഞൻ എന്ന കഥാപാത്രമായും പ്രസാദ് എന്ന മറ്റൊരു കഥാപാത്രമായും ഇരട്ടവേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സുപ്രീം ഫിലിംസിന്റെ ബാനറിൽ കെ.എ. ജലീൽ നിർമ്മിച്ച ഈ ചിത്രം ഗ്യാലക്സി ഫിലിംസ്, ലാൽ റിലീസ് എനിവർ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.

കുഞ്ഞിക്കൂനൻ
വി.സി.ഡി. പുറംചട്ട
സംവിധാനംശശി ശങ്കർ
നിർമ്മാണംകെ.എ. ജലീൽ
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾദിലീപ്
നെടുമുടി വേണു
കൊച്ചിൻ ഹനീഫ
സായി കുമാർ
നവ്യ നായർ
മന്യ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹൻ സിതാര
ഛായാഗ്രഹണംപി. സുകുമാർ
സാലു ജോർജ്ജ്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംഗ്യാലക്സി ഫിലിംസ്
ലാൽ റിലീസ്
സ്റ്റുഡിയോസുപ്രീം ഫിലിംസ്
റിലീസിങ് തീയതി2002
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

അഭിനേതാവ്കഥാപാത്രം
ദിലീപ്കുഞ്ഞൻ/പ്രസാദ്‍
നെടുമുടി വേണു
കൊച്ചിൻ ഹനീഫതോമ
സലീം കുമാർചന്ദ്രൻ
സായി കുമാർഗരുഡൻ വാസു
സ്ഫടികം ജോർജ്ജ്
ഗിന്നസ് പക്രുസുഹാസിനി
മച്ചാൻ വർഗീസ്ദിവാകരൻ
നവ്യ നായർചെമ്പകം
മന്യലക്ഷ്മി
ബിന്ദു പണിക്കർ
റീന
പൊന്നമ്മ ബാബു
നിത്യ ദാസ്

സംഗീതം

യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ
  1. കുഞ്ഞന്റെ പെണ്ണിന് – വിധു പ്രതാപ്
  2. കടഞ്ഞ ചന്ദനമോ – കെ.ജെ. യേശുദാസ്
  3. അഴകേ – മാധവൻ
  4. കണ്ണേ ഉണരുനീ കണികാണാൻ – കെ.ജെ. യേശുദാസ്
  5. കുഞ്ഞന്റെ പെണ്ണിന് – ജ്യോത്സ്ന, ഹൃദ്യ സുരേഷ്
  6. കണ്ണേ ഉണരുനീ കണികാണാൻ – സുജാത മോഹൻ
  7. ഓമന മലരേ – രാധിക തിലക്

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംപി. സുകുമാർ, സാലു ജോർജ്ജ്
ചിത്രസം‌യോജനംരഞ്ജൻ എബ്രഹാം
കലസാലു കെ. ജോർജ്ജ്
ചമയംപട്ടണം റഷീദ്
വസ്ത്രാലങ്കാരംഊട്ടി ബാബു
നൃത്തംകല, പ്രസന്ന
സംഘട്ടനംത്യാഗരാജൻ
പരസ്യകലസാബു കൊളോണിയ
നിശ്ചല ഛായാഗ്രഹണംസുനിൽ ഗുരുവായൂർ
എഫക്റ്റ്സ്മുരുകേഷ്
നിർമ്മാണ നിയന്ത്രണംരാജൻ കുന്ദംകുളം
നിർമ്മാണ നിർവ്വഹണംജെയ്സൻ ഇളംകുളം
ലെയ്‌സൻഅഗസ്റ്റിൻ
അസോസിയേറ്റ് കാമറാമാൻജയൻ, സുധി

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.