കുംബള
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 13 കിലോമീറ്റർ വടക്കാണ് കുംബള എന്ന പട്ടണം. ഒരു കായലിനാൽ ചുറ്റപ്പെട്ട ഉപദ്വീപിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.

കുംബള | |||||
[[Image: ![]() | |||||
രാജ്യം | ![]() | ||||
സംസ്ഥാനം | കേരളം | ||||
ജില്ല(കൾ) | കാസർഗോഡ് | ||||
ഏറ്റവും അടുത്ത നഗരം | kasargod | ||||
ലോകസഭാ മണ്ഡലം | കാസർഗോഡ് | ||||
സിവിക് ഏജൻസി | പഞ്ചായത്ത് | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
|
ചരിത്രം
പണ്ട് തുളുവ രാജ്യത്തിന്റെ ഒരു ഭാഗം ഭരിച്ചിരുന്ന കുംബള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ഇവിടം. ഇന്നത്തെ കാസർഗോഡ് താലൂക്ക് കുംബള രാജ്യത്തിന്റെ ഭാഗമായിരുന്നു. 1514-ൽ ഡ്വാർത്തെ ബാർബോസ എന്ന പോർച്ചുഗീസ് സഞ്ചാരി കുംബള സന്ദർശിച്ചു. അദ്ദേഹം തന്റെ യാത്രക്കുറിപ്പുകളിൽ കുംബളയിലെ ചെറിയ തുറമുഖത്തുനിന്ന് മാലിദ്വീപിലേക്ക് ഇവിടെ നിന്നും വളരെ മോശം ഗുണനിലവാരമുള്ള തവിട്ടുനിറത്തിലുള്ള അരി, മാലിയില് നിന്നുള്ള കയറിനു പകരമായി കയറ്റി അയക്കുന്നു എന്ന് എഴുതിയിരിക്കുന്നു. 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ തുറമുഖം പോർച്ചുഗീസുകാർക്ക് 800 ചാക്ക് അരി കാഴ്ച്ചവെച്ചു. ടിപ്പുസുൽത്താൻ മംഗലാപുരം പിടിച്ചടക്കിയപ്പോൾ കുംബള രാജാവ് തലശ്ശേരിയിലേക്ക് രക്ഷപെട്ടു. അദ്ദേഹം 1799-ൽ തിരിച്ചെത്തി. ബ്രിട്ടീഷുകാരിൽ നിന്നും ഭരണം പിടിച്ചെടുക്കാൻ നടത്തിയ അസഭലമായ ഒരു ശ്രമത്തിനു ശേഷം അദ്ദേഹം ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ച് 1804-മുതൽ വർഷം 11,788 രൂപ എന്ന പെൻഷൻ കൈപ്പറ്റി തുടങ്ങി.
സാംസ്കാരികം
യക്ഷഗാന പ്രസംഗങ്ങൾ ചിട്ടപ്പെടുത്തിയ പാർത്ഥിസുബ്ബൻ 18-ആം നൂറ്റാണ്ടിൽ കുംബളയിൽ ആണ് ജനിച്ചത്. 'യക്ഷഗാനത്തിന്റെ പിതാവ്' എന്ന് അദ്ദേഹം അറിയപ്പെടുന്നു. പ്രശസ്ത്മായ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം ഇവിടെയാണ്.
