ഇടനീർ
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ചെങ്കള പഞ്ചായത്തിലെ ഒരു കുഗ്രാമമാണ് ഇടനീർ (എടനീർ). ഇടനീർ മഠം എന്ന ഹൈന്ദവാശ്രമം ഏറെ പ്രശസ്തമാണ്. ജില്ലാ ആസ്ഥാനത്തിനു 10 കിലോമീറ്റർ വടക്കു കിഴക്ക് ഭാഗത്തായി ഇടനീർ മഠം സ്ഥിതിചെയ്യുന്നുണ്ട്. കലയ്ക്കും പഠനത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് ഇവിടെ. ശങ്കരാചാര്യരുടെ ശക്ഷ്യഗണത്തിലെ തൊട്ടകാചാര്യയുടെ വംശപാരമ്പര്യത്തിൽ പെട്ടതാണ് മഠവും അനുബന്ധ സ്ഥാപനങ്ങളും. സ്വാമിജിസ് ഹൈസ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത് ഈ മഠം തന്നെയണ്.
Edneer EDNEER | |
---|---|
Village | |
Country | ![]() |
State | Kerala |
District | Kasaragod |
Languages | |
• Official | Malayalam, English |
സമയ മേഖല | IST (UTC+5:30) |
PIN | 671541 |
Telephone code | +91-4994 |
വാഹന റെജിസ്ട്രേഷൻ | KL 14 |
Nearest city | Kasaragod |
Lok Sabha constituency | Kasaragod |
Vidhan Sabha constituency | Kasaragod |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എച്ച് എച്ച് എസ് ഐ ബി എസ് എച്ച് എസ് എസ്, ഇടനീർ
- ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഇടനീർ
- സ്വാമിജിസ് സ്കൂൾ, ഇടനീർ
- ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ, ഇടനീർ
എത്തിച്ചേരേണ്ട വിധം
13 മിലോമീറ്റർ ദൂരെയാണ് കാസർഗോഡ് പട്ടണം. കാഞ്ഞങ്ങാട് പട്ടണത്തിലേക്ക് 33 കിലോ മീറ്റർ ദൂരമുണ്ട്. അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ കാസർഗോഡ് തന്നെയാണ്.
മതപരമായ സ്ഥാപനം
ശ്രീ ഇടനീർ മുട്ട് ::ഖിളർ ജുമാ മസ്ജിദ്
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.