ബേക്കൽ

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള പള്ളിക്കര ഗ്രാമത്തിലാണ് ബേക്കൽ എന്ന കടലോര പ്രദേശം. ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് ഈ സ്ഥലം. കാസർഗോഡ് പട്ടണത്തിൽ നിന്നും 14 കി.മീ തെക്കായാണ് ബേക്കൽ സ്ഥിതിചെയ്യുന്നത്. തദ്ദേശീയനായ കന്നഡ എഴുത്തുകാരനായ ബേക്കൽ രാമ നായക്കിന്റെ അഭിപ്രായത്തിൽ ബേക്കൽ എന്ന പദം ബല്യ കുളം (വലിയ കുളം) എന്ന പദം ലോപിച്ച് ഉണ്ടായതാണ്. ഈ പേര് ബേക്കുളം എന്നും പിന്നീട് ബേക്കൽ എന്നും രൂപാന്തരപ്പെട്ടു.

ബേക്കൽ കോട്ട

ബേക്കൽ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ്. ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന കോട്ടയും ഇതുതന്നെ. കോട്ടയിൽ നിന്നുള്ള കടൽത്തീരത്തിന്റെ മനോഹരമായ ദൃശ്യവും നയനാനന്ദകരമായ പ്രകൃതി ദൃശ്യങ്ങളും അനേകം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ഇത് ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി ഇന്ന് മാറിയിരിക്കുന്നു. തമിഴ് തിരപ്പടമാന പമ്പായിൽ വരുകിൻറ ഉയിരേ എൻറ പ്പാടൽ ഇക് കോട്ടൈയില പടമാക്കപ്പട്ടതു.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.