ഹൊസങ്കടി
കാസർകോഡ് ജില്ലയിലെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് ഹൊസങ്കടി. പുത്തിഗെ ഗ്രാമ പഞ്ചായത്തിലാണ് ഈ സ്ഥലം. ജില്ലാ കേന്ദ്രമായ കാസർകോഡ് നിന്നും 26 കിലോമീറ്റർ വടക്ക് കൊച്ചി-പനവേൽ ദേശീയ പാതയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്[1]
Hossangadi ഹൊസങ്കടി | |
---|---|
ചെറുപട്ടണം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
ഭാഷ | |
• ഔദ്യോഗികം | മലയാളം, കന്നട |
സമയ മേഖല | ഔദ്യോഗിക ഇന്ത്യൻ സമയം (UTC+5:30) |
PIN | 671323 |
ടെലിഫോൺ കോഡ് | 04998 |
സമീപ നഗരം | കാസർകോഡ്, പുത്തൂർ, മംഗലാപുരം |
ലോകസഭ മണ്ഡലം | Kasaragod |
കർണ്ണാടക അതിർത്തിയോടു ചേർന്നു കിടക്കുന്ന ഹൊസങ്കടി ഒരു തീരദേശ പട്ടണം കൂടിയാണ്. ജില്ലയിലെ പഞ്ചായത്തുകളായ മീഞ്ച, മംഗൽപാടി, പൈവളികെ, ദേലംപാടി, പുത്തിഗെ എന്നിവയിലേക്ക് ഹൊസങ്കടിയിൽ നിന്ന് യാത്രാമാർഗ്ഗമുണ്ട്.
സമീപ പട്ടണങ്ങൾ
കാസർകോഡ്, പുത്തൂർ, മംഗലാപുരം, മൂഡബിദ്രി എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ
ഭാഷ
മലയാളം, കന്നട എന്നിവയാണ് ഔദ്യോഗിക ഭാഷകൾ. എന്നാൽ, ഹിന്ദി, ഉറുദു, ബ്യാരി, തുളു, അറബി, കൊങ്കിണി ഭാഷകൾ കൂടി ഉപയോഗത്തിലുണ്ട്. ഈ ഭാഷകളിൽ പലതും ചേർന്ന ഒരു മിശ്രഭാഷ ഉപയോഗിച്ചു കാണുന്നു.
സമയമേഖല
12°42'21"N 74°54'9"E [2]
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.