ആയിറ്റി

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആയിറ്റി. ഇതു ഒരു പുഴയോര പ്രദേശമാണ്. നീലേശ്വരം ബ്ളോക്കിൽ ഉൾപ്പെടുന്ന തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ പെടുന്ന സ്ഥലമാണിത്.

ആയിറ്റി
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kasaragod
സമയമേഖല IST (UTC+5:30)

സ്ഥാനം

തൃക്കരിപ്പൂർ ടൗണിൽ നിന്നും 2 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിനു കീഴിലാണ് ഈ സ്ഥലം.

യാത്രാ സൗകര്യങ്ങൾ

തൃക്കരിപ്പൂർ ടൗണിൽ നിന്നും റോഡ് മാർഗ്ഗം ഇവിടെയെത്താം. ചെറുവത്തൂർ, തൃക്കരിപ്പൂർ എന്നിവയാണ് സമീപ റെയിൽവേ സ്റ്റേഷനുകൾ. പയ്യന്നൂർ ...മെട്ടമ്മൽ...പടന്ന...ചെറുവത്തൂർറോഡ് ഇതു വഴിയാണ് കടന്നു പോകുന്നത്. അതിനാൽ പയ്യന്നൂരിൽ നിന്നും ചെറുവത്തൂരിൽ നിന്നും ബസ് മാർഗ്ഗം ഇവിടെയെത്താം. ഒരു ബോട്ട് ജെട്ടിയുണ്ട്. മാവിലാ കടപ്പുറം, വലിയപറമ്പ എന്നിവിടങ്ങളിലേക്ക് ജല യാത്രയുമാവാം.

പ്രധാന സ്ഥാപനങ്ങൾ/ആരാധനാലയങ്ങൾ

  • ആയിറ്റി ഇസ്‌ലാമിയ ഏ എൽ പി സ്കൂൾ
  • ആയിറ്റി ജുമാ മസ്ജിദ്

ആകർഷണങ്ങൾ

  • ആയിറ്റി കാവ്
  • മനോഹരമായ പുഴയോരം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.