പാലാവയൽ
കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലാവയൽ.[2] ഓടക്കൊല്ലി, ചവറഗിരി, തയ്യേനി എന്നീ സ്ഥലങ്ങൾ പാലാവയൽ വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. തേജസ്വിനി പുഴയാണ് കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തൊട്ടടുത്ത ഗ്രാമമായ പുളിങ്ങോം വില്ലേജുമായി ഇതിനെ വേർതിരിച്ചിരിക്കുന്നത്. മലയോര മേഖലയായ ഇവിടുത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും കോട്ടയം ജില്ലയിലെ പാലാ, മണിമല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും 60 വർഷം മുമ്പ് മുതൽ കുടിയേറിയവരാണ്. 2001 ലെ സെൻസസ് പ്രകാരം 10,340 ആണ് ഇവിടത്തെ ജനസംഖ്യ. ജനസംഖ്യയുടെ 51 ശതമാനം പുരുഷന്മാരും 49 ശതമാനം സ്ത്രീകളുമാണ്.[1] കേരള ഗ്രാമീൺ ബേങ്ക്, സെന്റ് ജോൺസ് ഹൈസ്കൂൾ, സെന്റ് ജോൺസ് എൽ.പി. സ്കൂൾ എന്നിവയാണ് ഇവിടുത്തെ പ്രധാന സ്ഥാപനങ്ങൾ.
Palavayal പാലാവയൽ | |
---|---|
ഗ്രാമം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
താലൂക്ക് | വെള്ളരിക്കുണ്ട് |
Population (2001)[1] | |
• Total | 10340 |
ഭാഷ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയ മേഖല | IST (UTC+5:30) |
പിൻകോഡ് | 670511 |
അവലംബം
- "Population Finder". Census India. Retrieved on 21 December 2008.
- http://kasargod.nic.in/administration/pangrama.htm#EAST_ELERI
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.