കയ്യാർ
കയ്യാർ കാസർഗോഡ് ജില്ലയിലെ കയ്യാർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഒരു സ്ഥലമാണ്.
കയ്യാർ Mile Kal | |
---|---|
village | |
Country | ![]() |
State | Kerala |
District | Kasaragod |
Talukas | Kasaragod |
Languages | |
• Official | Kannada, Malayalam, Konkani, English, Tulu |
സമയ മേഖല | IST (UTC+5:30) |
PIN | 671322 |
വാഹന റെജിസ്ട്രേഷൻ | KL-14 |
സ്ഥാനം
കാസർഗോഡ് മഞ്ചേശ്വരം റൂട്ടിൽ ബന്തിയോട് നിന്ന് ബന്ദിയോട് - ധർമ്മത്തടുക്ക റോഡിൽ 8.5 കിലോമീറ്റർ അകലെയാണ് കയ്യാർ.
ഭാഷ
കന്നഡ, മലയാളം എന്നിവ ഔദ്യോഗികഭാഷകളായി ഉപയോഗിക്കുന്നുണ്ടെങ്കിലും തുളു, കൊങ്കണി, ബ്യാരി, മറാത്തി, ഹിന്ദി, ആദിവാസിഭാഷകൾ എന്നിവയും വിനിമയത്തിനായി ഉപയോഗിക്കുന്നുണ്ട്.
ഭരണക്രമം
മഞ്ചേശ്വരം നിയമസഭാനിയോജകമണ്ഡലത്തിൽപ്പെട്ടതാണ്. കാസർഗോഡ് ലോകസഭാമണ്ഡലത്തിൽപ്പെട്ട സ്ഥലം.
കയ്യാറിൽ ജനിച്ച പ്രമുഖ വ്യക്തികൾ
പ്രശസ്ത കവിയും കർണ്ണാടകസമിതി അദ്ധ്യക്ഷനും കന്നഡ തുളു എഴുത്തുകാരനും പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കയ്യാർ കിഞ്ഞണ്ണ റായ് ഇവിടെ ജനിച്ചു. [1][2]
ഗതാഗതം
ദേശീയപാത 66 ലേയ്ക്ക് പ്രാദേശികറോഡുകൾ ഉണ്ട്. അടുത്ത വിമാനത്താവളം മാംഗളൂർ ആണ്.
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.