അജാനൂർ

കേരളത്തിലെ കാസർകോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് അജാനൂർ. പ്രശസ്തമായ മടിയൻ കുലോം ക്ഷേത്രം അജാനൂർ ഗ്രാമത്തിലാണ്. ഹോസ്ദുർഗ്ഗ് താലൂക്കിന്റെ തലസ്ഥാനമായ കാഞ്ഞങ്ങാടുനിന്ന് ഏകദേശം 5 കി.മി അകലെയായിയാണ് അജാനൂർ ഗ്രാമം. ക്ഷേത്രത്തിലെ പ്രധാന ദേവത ഭദ്രകാളിയാണ്. ക്ഷേത്രപാലൻ‌, ഭഗവതി, ഭൈരവൻ എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത ഉച്ചക്കു മാത്രം ഒരു ബ്രാഹ്മണനായ പൂജാരി പൂജ നടത്തുകയും രാവിലെയും വൈകിട്ടും മണിയാണികൾ എന്ന ഒരു വിഭാഗം പൂജ നടത്തുകയും ചെയ്യുന്നു എന്നതാണ്. ക്ഷേത്രത്തിലെ ഉത്സങ്ങൾ ഇടവമാസത്തിലും (മെയ്-ജൂൺ മാസങ്ങൾക്ക് ഇടയ്ക്ക്) ധനുമാസത്തിലും (ഡിസംബർ-ജനുവരി മാസങ്ങൾക്ക് ഇടയ്ക്ക്) ആണ് നടക്കുന്നത്. ഈ നാളുകളിൽ ഉത്സവം പ്രമാണിച്ച് പ്രത്യേക പൂജകളും നടക്കുന്നു.


ഇതു കൂടി കാണുക

  • അജാനൂർ ഗ്രാമപഞ്ചായത്ത്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.