പെർനെ
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് പെർനെ. കേരളത്തിലെ 18 മുച്ചിലോട്ടു ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും വടക്കുള്ളത് പെർനെയിലെ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം ആണ്[1][2] പയസ്വിനി നദിക്ക് വടക്കായി ഉള്ള ഏക മുച്ചിലോട്ടു ഭഗവതി ക്ഷേത്രവും ഇതാണ്. കുംബ്ലയിൽ നിന്ന് 5 കിലോമീറ്റർ വടക്കാണ് പെർനെ. അനന്തപുര തടാകക്ഷേത്രത്തിന് അടുത്താണ് ഈ സ്ഥലം. മലയാള മാസമായ മീനമാസത്തിൽ ഇവിടത്തെ ക്ഷേത്രത്തിൽ നടക്കുന്ന സമൂഹവിവാഹം പ്രശസ്തമാണ്.
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.