ലോക്‌സഭ

ഇന്ത്യൻ പാർലമെന്റിന്റെ അധോ മണ്ഡലമാണ് ലോക്‌സഭ. രാജ്യത്തെ ലോക്‌സഭാ നിയോജക മണ്ഡലങ്ങളിൽ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഇതിലെ അംഗങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷമാണ് കാലാവധി. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് ലോകസഭയുടെ കാലാവധി ഒരു വർഷം കൂടി നീട്ടാം. ലോകസഭയിലെ ഏറ്റവും കൂടിയ അംഗസംഖ്യ 552 ആണ്. 530 പേരെ സംസ്ഥാന നിയോജക മണ്ഡലങ്ങളിൽ നിന്നും 20 പേരെ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്നു. മറ്റു 2 പേരെ ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽ നിന്നും പ്രസിഡൻറ് നാമനിർദ്ദേശം ചെയ്യുന്നു. 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും ലോകസഭയിലേക്ക് മത്സരിക്കാം. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും വോട്ട് ചെയ്യാൻ അവകാശമുണ്ട്. രഹസ്യ ബാലറ്റ് സമ്പ്രദായത്തിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.[3]

Lok Sabha
लोक सभा
House of the People
16th Lok Sabha
Emblem of India
വിഭാഗം
വിഭാഗം
Lower house of the Parliament of India
നേതൃത്വം
Speaker
Sumitra Mahajan, BJP
6 June 2014 മുതൽ
Deputy Speaker
M. Thambidurai, AIADMK
13 August 2014 മുതൽ
Leader of the House
Narendra Modi, BJP
26 May 2014 മുതൽ
Leader of the Opposition
Vacant, as none of the opposition parties has more than 10% of the seats.[1]
വിന്യാസം
സീറ്റുകൾ545 (543 elected + 2 Nominated from the Anglo-Indian Community by the President)[2]
രാഷ്ടീയ മുന്നണികൾ
Government coalition (338)

National Democratic Alliance (338)

  •      BJP (279)
  •      SS (18)
  •      TDP (16)
  •      LJP (6)
  •      SAD (4)
  •      RLSP (3)
  •      AD (2)
  •      JKPDP (1)
  •      AINRC (1)
  •      NPF (1)
  •      NPP (1)
  •      PMK (1)
  •      SWP (1)
  •      SDF (1)
  •      Speaker, BJP (1)
  •      Nominated, BJP (2)


Opposition Parties (207)
United Progressive Alliance (49)

  •      INC (45)
  •      IUML (2)
  •      KC(M) (1)
  •      RSP (1)

Janata Parivar Parties (9)

  •      RJD (3)
  •      INLD (2)
  •      JD(S) (2)
  •      JD(U) (2)

Unaligned Parties (144)

  •      AIADMK (37)
  •      AITC (34)
  •      BJD (20)
  •      TRS (11)
  •      CPI(M) (9)
  •      YSRCP (9)
  •      NCP (6)
  •      SP (5)
  •      AAP (4)
  •      AIUDF (3)
  •      JMM (2)
  •      AIMIM (1)
  •      CPI (1)
  •      JKNC (1)
  •      JAP (1)

Others (5)

  •      Independents (3)
  •      Vacant (2)
തെരഞ്ഞെടുപ്പുകൾ
Voting system
First past the post
Last election
7 April – 12 May 2014
Next election
Indian general election, 2019
ആപ്തവാക്യം
धर्मचक्रपरिवर्तनाय
സഭ കൂടുന്ന ഇടം
Lok Sabha Chambers, Sansad Bhavan, Sansad Marg, New Delhi, India
വെബ്സൈറ്റ്
loksabha.gov.in
ഭാരതം

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

അധികാരങ്ങൾ

  • നിയമനിർമ്മാണം
  • എക്സിക്യുട്ടീവിനെ നിയന്ത്രിക്കൽ
  • ധനകാര്യം
  • തിരഞ്ഞെടുപ്പ്
  • ചില നിർണായക തീരുമാനങ്ങളിൽ കോടതിയായി പ്രവർത്തിക്കൽ

കേരളത്തിലെ ലോകസഭ മണ്ഡലങ്ങൾ

2009 മുതൽ

മണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിനുശേഷം 2009 മുതൽ കേരളത്തിൽ താഴെ പറഞ്ഞിരിക്കുന്ന 20 ലോക്‌സഭാമണ്ഡലങ്ങളാണുള്ളത്. [4]

  1. കാസർഗോഡ്
  2. കണ്ണൂർ
  3. വടകര
  4. വയനാട്
  5. കോഴിക്കോട്
  6. മലപ്പുറം
  7. പൊന്നാനി
  8. പാലക്കാട്
  9. ആലത്തൂർ
  10. തൃശ്ശുർ
  11. ചാലക്കുടി
  12. എറണാകുളം
  13. ഇടുക്കി
  14. കോട്ടയം
  15. ആലപ്പുഴ
  16. മാവേലിക്കര
  17. പത്തനംതിട്ട
  18. കൊല്ലം
  19. ആറ്റിങ്ങൽ
  20. തിരുവനന്തപുരം

2004 വരെ

2004 വരെ താഴെ പറഞ്ഞിരിക്കുന്ന ലോക്‌സഭാമണ്ഡലങ്ങളായിരുന്നു കേരളത്തിലുണ്ടായിരുന്നത്.

  1. കാസർഗോഡ്
  2. കണ്ണൂർ
  3. വടകര
  4. കോഴിക്കോട്
  5. മഞ്ചേരി
  6. പൊന്നാനി
  7. പാലക്കാട്
  8. ഒറ്റപ്പാലം
  9. തൃശൂർ
  10. മുകുന്ദപുരം
  11. എറണാകുളം
  12. മുവാറ്റുപുഴ
  13. കോട്ടയം
  14. ഇടുക്കി
  15. ആലപ്പുഴ
  16. മാവേലിക്കര
  17. അടൂർ
  18. കൊല്ലം
  19. ചിറയിൻകീഴ്
  20. തിരുവനന്തപുരം

ഇന്ത്യയിലെ ലോകസഭാ മണ്ഡലങ്ങൾ

രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ അടക്കം 545 പേരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരനപ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരുടെ കണക്ക് താഴെ കൊടുക്കുന്നു.

ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം
സംസ്ഥാനംഎണ്ണംസംസ്ഥാനംഎണ്ണം
ഉത്തർപ്രദേശ്80ജമ്മു കാശ്മീർ6
മഹാരാഷ്ട്ര48ഉത്തരാഖണ്ഡ്5
വെസ്റ്റ് ബംഗാൾ42ഹിമാചൽ പ്രദേശ്4
ബീഹാർ40അരുണാചൽ പ്രദേശ്2
തമിഴ് നാട്39ഗോവ2
മധ്യപ്രദേശ്29മണിപ്പൂർ2
കർണാടക28മേഖാലയ2
ഗുജറാത്ത്26ത്രിപുര2
ആന്ധ്രപ്രദേശ്25മിസോറാം1
രാജസ്ഥാൻ25നാഗാലാന്റ്1
ഒറീസ21സിക്കിം1
കേരളം20അന്തമാൻ നിക്കോബാർ ദ്വീപ്1
തെലുങ്കാന17ഛണ്ഡിഖണ്ഡ്1
ആസാം14ദാമൻ ദ്യൂ1
ഝാർഖണ്ഡ്14ലക്ഷദ്വീപ്1
പഞ്ചാബ്13പോണ്ടിച്ചേരി1
ഛത്തീസ്ഖണ്ഡ്11ദാദ്രാ നഗർ ഹവേലി1
ഹരിയാന10ആംഗ്ലോ ഇന്ത്യൻ നോമിനി2
ന്യൂ ഡൽഹി7മൊത്തത്തിൽ : 545 സീറ്റുകൾ

നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ

ലോകസഭയിൽ വാക്കാൽ മറുപടി ലഭിക്കേണ്ടതും ഉപചോദ്യങ്ങൾക്ക് സാധ്യതയുള്ളതുമായ ചോദ്യങ്ങളെയാണ് നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ എന്നു പറയുന്നത്.

ഇവയും കാണുക

അവലംബം

  1. "No LoP post for Congress". The Hindu. ശേഖരിച്ചത്: 20 August 2014.
  2. "Lok Sabha". parliamentofindia.nic.in. ശേഖരിച്ചത്: 19 August 2011.
  3. തേജസ് പാഠശാല വിവരങ്ങൾ ശേഖരിച്ച തിയതി 26-ജനുവരി 2008
  4. http://www.kerala.gov.in/whatsnew/delimitation.pdf

പുറം കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.