പാണ്ടിമേളം

കേരളത്തിന്റെ തനതായ ചെണ്ടമേളമാണ് പാണ്ടി. ചെണ്ട, ഇലത്താലം,കൊമ്പ്, കുറുകുഴൽ ഇവയാണിതിലെ വാദ്യങ്ങൾ. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം എന്നു കരുതുന്നവരുണ്ട്. സാധാരണയായി ക്ഷേത്രങ്ങളുടെ മതിൽക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. പഞ്ചാരിമേളം എന്ന മറ്റൊരു ചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തൃശൂർപൂരത്തിലെ 'ഇലഞ്ഞിത്തറമേളം' ഏറ്റവും പ്രശസ്തമായ പാണ്ടിമേളമാണ്. ഈ മേളം പതിവിനു വിപരീതമായി വടക്കുന്നാഥൻ ക്ഷേത്രമതിൽ കെട്ടിനകത്താണ്‌ നടത്തുന്നത് തൃശൂർപൂരത്തിന്റെ മുഖ്യപങ്കാളികളിലൊന്നായ പാറമേക്കാവ് വിഭാഗമാണ് ഇത് അവതരിപ്പിക്കുന്നത്.

ഇവയും കാണുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.